എം.ലീലാവതിക്ക്‌ വയലാര്‍ അവാര്‍ഡ്‌

ബുധന്‍, 10 ഒക്‌ടോബര്‍ 2007 (14:33 IST)
FILEFILE
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന്‌ പ്രശസ്‌ത നിരൂപകയും എഴുത്തുകാരിയുമായ ഡോ.എം.ലീലാവതി അര്‍ഹയായി. അപ്പുവിന്‍റെ അന്വേഷണം എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

25,000 രൂപയും പ്രശസ്‌തി പത്രവും ശില്‍പവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. പ്രശസ്‌ത സാഹിത്യകാരന്‍ സി.രാധാകൃഷ്‌ണന്‍റെ ഒമ്പത്‌ നോവലുകളെ മുന്‍നിര്‍ത്തിയുള്ള പഠനമാണ്‌ അപ്പുവിന്‍റെ അന്വേഷണം എന്ന കൃതി. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്‌ടോബര്‍ 25 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

വയലാര്‍ രാമവര്‍മ്മ ട്രെസ്റ്റ്‌ ചെയര്‍മാന്‍ എം.കെ സാനുവും മറ്റ്‌ ജഡ്ജിങ്‌ കമ്മിറ്റി അംഗങ്ങളും തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തിലാണ്‌ അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചത്‌. അവാര്‍ഡ് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വിജയന്‍ മാഷ് മരിച്ചതില്‍ അതീവ ദുഖിതയാണ് താന്‍.

അതിനാല്‍ താനിക്ക് സന്തോഷിക്കാനാവില്ലെന്ന് ലീലാവതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക