പ്രശസ്ത തമിഴ്,മലയാള ചലച്ചിത്രതാരം വിജയന്‍(63) അന്തരിച്ചു. ചെന്നൈയില്‍ ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സംസ്ക്കാരം പിന്നീട് നടത്തും. വെള്ളിയാഴ്ച രാത്രി 12 മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയന്‍റെ നില ശനിയാഴ്ച രാവിലെയോടെ വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്.
ഇരുഭാഷകളിലുമായി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം തമിഴില്‍ ഒരു വര്‍ഷം മാത്രം 27 സിനിമകളില്‍ നായകനായും അഭിനയിച്ചു. എം.ജി.ആര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തമിഴ് സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു വിജയന്‍. തിരൂര്‍ സ്വദേശിയായ വിജയന്‍ ചെന്നൈയിലായിരുന്നു സ്ഥിരതാമസം.
ഭാരതി രാജയുടെ കിഴക്കേപോകും റയില്‍ എന്ന ചിത്രത്തിലെ അഭിനയം തമിഴ് സിനിമയില്‍ വിജയനെ പ്രശസ്തനാക്കി. . പശി, ഒരു വിടുകതൈ ഒരു തൊടര്‍കതൈ, നായകന്‍, പാലൈവന റോജാക്കള്‍, 7 ജി റയിന്‍ബോ കോളനി, ഫൈവ് സ്റ്റാര്‍, വരലാറ്, രമണാ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളില്‍ വിജയന്‍ അഭിനയിച്ചിട്ടുണ്ട്.
അവസാനകാലത്ത് തമിഴ് സീരിയല്‍ രംഗത്തും ഇദ്ദേഹം ശ്രദ്ധേയനായി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ജ്യേഷ്ഠന്‍റെ മകളെയാണ് വിജയന്‍ വിവാഹം കഴിച്ചത്. ഒരു മകളുണ്ട്. തിരൂര്‍ വിജയന്‍ എന്ന പേരില്‍ നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം എഴുതിയിരുന്നു. മലയാളത്തില്‍ അരവിന്ദന്‍റെ ഉത്തരായനം എന്ന സിനിമയിലാണ് വിജയന്‍ ആദ്യം അഭിനയിച്ചത്.
ശംഖുപുഷ്പം ഉള്‍പ്പടെ പതിഞ്ചോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.