കേരളത്തിലെ സ്കൂളുകള്‍ക്ക് വെബില്‍ ഒരു കൂട്ടായ്മ

WDWD
കേരളത്തിലെ സ്കൂള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നിച്ചു ചേരാന്‍ വെബില്‍ ഒരു ഇടമൊരുക്കി സാമൂഹിക നെറ്റ്‌വര്‍ക്കിന്‍റെ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചിരിക്കുന്നു. കേരള ഫാര്‍മര്‍ എന്ന പേരില്‍ ബ്ലോഗ് ലോകത്ത് സുപരിചിതനായ തിരുവനന്തപുരം പെരുകാവ് സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് ഈ വലിയ സംരംഭത്തിനു പിന്നില്‍.

കേരള സ്കൂള്‍സ് ഡോട്ട് നിംഗ് ഡോട്ട് കോം (http://keralaschools.ning.com/ )എന്ന വിലാസത്തിലാണ് ഈ നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെടാനും അതില്‍ അംഗങ്ങളായി ചേരാനും കഴിയുക. ആദ്യം മലയാളം മാത്രം വായിക്കാന്‍ അറിയുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയത്.
PROPRO


എന്നാല്‍ ത്രിഭാഷാ പദ്ധതി പിന്തുടരുന്ന കേരളത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും ആശയ വിനിമയം നടത്താനും സ്വതന്ത്ര രചനകള്‍ നടത്താനും സാധിക്കും എന്നതുകൊണ്ട് നവംബര്‍ ഏഴു മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വേറെവേറെ നെറ്റ്‌ സമൂഹങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സൌകര്യവും ചന്ദ്രശേഖരന്‍ നായര്‍ ഒരുക്കിയിട്ടുണ്ട്.



PROWD
വാസ്തവത്തില്‍ വിളവൂര്‍ക്കല്‍ സ്കൂളിലെ ഒരു അദ്ധ്യാപകനുമായുള്ള സംഭാഷണത്തില്‍ നിന്നാണ് കേരളത്തിലെ സ്കൂളുകള്‍ക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമില്‍ (ഓപ്പണ്‍ സോഴ്സ്) ഒരു നെറ്റ്വര്‍ക്കിംഗ് എന്ന ആശയം ഉണ്ടാവുന്നത്. ഈ നെറ്റ്വര്‍ക്കിന്‍റെ ഉദ്ഘാടനം നവംബര്‍ 13 ന് വിളവൂര്‍ക്കല്‍ സ്കൂളില്‍ ഔപചാരികമായി നടക്കും.

ഈ സൌജന്യ വെബ് സൈറ്റ് യൂണികോഡ് മലയാളത്തില്‍ത്തന്നെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സ്കൂളുകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പില്‍ മോഡറേഷന്‍ സൌകര്യം ഉള്ളതിനാല്‍ പൂര്‍ണമായും മറയില്ലാത്ത ആശയ വിനിമയം സാധ്യമാണ്. ഊരും പേരും ഇല്ലാതെ ‘അനോണിമസ്’ ആയി ആര്‍ക്കും ഇതില്‍ പങ്കാളി ആവാനാവില്ല.

എല്ലാ രചനകളും പോസ്റ്റിംഗുകളും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം (മോഡറേഷന്‍) മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. അംഗമായ ഓരോ സ്കൂളിനും ഈ നെറ്റ്വര്‍ക്കില്‍ പങ്കാളിയാവുന്ന അവരുടെ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥിയെയും അദ്ധ്യാപകരേയും തിരിച്ചറിയാന്‍ കഴിയും. ഇതിന് പ്രത്യേകമായ ഇ-മെയില്‍ സംവിധാനവും ചാറ്റ് സംവിധാനവും ഉണ്ട്.

മൂന്ന് ഭാഷകള്‍ക്കായി വെവ്വേറെ ഇ-മെയില്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്.ഓരസ്കൂളുവെവ്വേറെ ഈ-മെയില്‍ ഐഡികളിലാണഭാകൈകാര്യചെയ്യുന്നത്. ഒരഐഡിയില്‍ എല്ലഭാഷയിലുഅംഗത്വഎടുക്കാം.

എക്സല്‍ സ്പ്രെഡ് ഷീറ്റ് എന്നിവ ഉപയോഗിക്കാനാവും. ഐ.റ്റി രംഗത്ത് പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളം മുഴുവന്‍ സൌഹൃദത്തിന്‍റെ വിപുലമായ ശൃംഖല ഉണ്ടാക്കാനും സ്വന്തം കഥ, കവിത, ലേഖനങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവയെല്ലാം പ്രസിദ്ധീകരിക്കാനും പങ്കുവയ്ക്കാനുമെല്ലാം ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സഹായകമാവും എന്ന് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.