യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. വെള്ളിയാഴ്ച മൂന്നു പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.11 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ മൂന്നു പൈസയുടെ നേട്ടത്തോടെ 45.08/09 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.
ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയിലും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സ് 61.54 പോയിന്റും നിഫ്റ്റി എട്ടും പോയിന്റും ഇടിഞ്ഞിട്ടുണ്ട്.