റിഫൈനറി ആവശ്യത്തിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് പ്രകൃതിവാതകം വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. 1.6 മില്യന്‍ ക്യുബിക് മീറ്റര്‍ പ്രകൃതിവാതകമാണ് പ്രതിദിനം ഐഒസി റിലയന്‍സില്‍ നിന്ന് വാങ്ങുക.
റിഫൈനറികളില്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിനാവശ്യമായ ഇന്ധനമായിട്ടാണ് പ്രകൃതിവാതകം ഉപയോഗിക്കുക. നിലവില്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചാണ് ഉല്‍പാദനം നടത്തുന്നത്. എന്നാല്‍ ഇതിന് ചെലവേറിയതിനാലാണ് ഐഒസിയുടെ തീരുമാനം.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ആണ് വാതകം റിലയന്‍സ് കേന്ദ്രത്തില്‍ നിന്ന് ഐഒസി റിഫൈനറികളിലേക്ക് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. റിലയന്‍സുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതിന്‍റെ അന്തിമഘട്ടത്തിലാണെന്ന് ഐഒസി വൃത്തങ്ങള്‍ വ്യക്തമാക്കി.