കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയെയും ഭാര്യ ശോഭനയെയും മക്കളായ അനഘയെയും അഖിലയെയും അക്ഷയെയും ദുരൂഹ സാഹചര്യത്തില്‍ തിരുവല്ലയിലുള്ള അവരുടെ വീട്ടില്‍ 2004-ല്‍ കൂട്ട ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത് കേരള സമൂഹം മറക്കാന്‍ ഇടയില്ല. അനഘ എന്ന പതിനാലുകാരിയെ പല ഉന്നതരും പീഡിപ്പിച്ചുവെന്നും കിളിരൂരിലെ ശാരിയെ പീഡിപ്പിച്ച കേസ് കത്തിനില്‍ക്കുന്നതിനാല്‍ അനഘ പീഡിപ്പിക്കപ്പെട്ട കഥ പുറത്തുവരുമെന്ന് ഭയന്നാണ് നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യയെ അഭയം പ്രാപിച്ചതെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എന്തായാലും, കേസ് വീണ്ടും പൊങ്ങിയിരിക്കുകയാണ്. അനഘയെ സമുന്നതനായ ഒരു സിപിഎം നേതാവും രണ്ട് മന്ത്രിപുത്രന്മാരും പീഡിപ്പിച്ചുവെന്ന് കുറ്റാന്വേഷണ വാരികയായ ക്രൈമിന്റെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ സിബിഐക്ക് മൊഴി നല്‍കിയതായിട്ടാണ് അറിയുന്നത്. അനഘയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാഴ്ചവച്ചതിന്റെ തെളിവുകള്‍ അടങ്ങിയ സിഡിയും സിബിഐക്ക് കൈമാറിയതായും അറിയുന്നു.
കിളിരൂര്‍ - കവിയൂര്‍ പീഡനക്കേസില്‍ എന്തൊക്കെയോ പുകമറ ഉണ്ടെന്ന് പലപ്പോഴായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മരണമടഞ്ഞ ശാരി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരു ‘വിഐപി’ കാണാന്‍ എത്തിയെന്നും തുടര്‍ന്ന് കുട്ടിയുടെ സ്ഥിതി മോശമായെന്നും വിഎസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, അദ്ദേഹം തന്നെ ഈ പ്രസ്താവന പിന്നീട് വിഴുങ്ങുകയും ചെയ്തു. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി കത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്നും അതില്‍ സിപിഎമ്മിലെ ചില സമുന്നതരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പൊലീസ് പറയുന്നത് ശ്രീകുമാരി എന്നൊരു പെണ്‍കുട്ടിയേ ഇല്ലെന്നാണ്.
അടുത്ത പേജില്‍ ‘ആരാണ് ഈ സമുന്നതനായ നേതാവും മന്ത്രിപുത്രന്മാരും?’
PRO
PRO
ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ ആരുടെയൊക്കെ പേരുകളാണ് സിബിഐക്ക് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് സിബിഐ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ഇറങ്ങിയ ക്രൈം വാരികയില്‍ ഇതെപ്പറ്റി ദീര്‍ഘമായ ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തന്നെയായിരിക്കും ടിപി നന്ദകുമാര്‍ സിബിഐക്ക് കൈമാറിയിരിക്കുക.
“കിളിരൂരിലെ ശാരിയെയും കവിയൂരിലെ അനഘയെയും ലൈംഗിക ഭ്രാന്തന്മാര്‍ക്ക് വലിച്ചു കീറാന്‍ ഏര്‍പ്പാടാക്കിയത് ലത നായര്‍ എന്ന റോയല്‍ പിമ്പായിരുന്നു. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന പ്രലോഭനത്തില്‍ ഈ കൗമാരക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വീഴ്‌ത്തിയാണ് ലതാ നായര്‍ ശാരിയെയും അനഘയെയും നിരവധി പേര്‍ക്ക് കാഴ്‌ചവച്ചത്.”
“2005 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ക്രൈം ദ്വൈവാരികയുടെ ലക്കങ്ങളില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ഭരണസ്വാധീനവും സാമ്പത്തിക ശക്തിയുമുള്ള പ്രതികള്‍ കേസന്വേഷണം അട്ടിമറിച്ചതു മൂലമാണ് അനഘയുടെ പീഡനക്കേസ് ഒതുക്കപ്പെട്ടതും എംഎ ബേബിയും ശ്രീമതി ടീച്ചറും കോടിയേരി ബാലകൃഷ്‌ണന്റെ പുത്രനും എംഎ ബേബിയുടെ മകനും ഡിവൈഎസ്‌പി ഗോപിനാഥനുമൊക്കെ അടങ്ങുന്ന കൊടും കുറ്റവാളികള്‍ ഇതുവരെ രക്ഷപ്പെട്ട് നില്‍ക്കുന്നത്.”
“നിസ്സഹായരും ലോകപരിജ്ഞാനമില്ലാത്തവരുമായ രണ്ട് കുടുംബങ്ങളെയും അതിലെ കൗമാരക്കാരെയും പ്രലോഭിപ്പിച്ച് ലൈംഗിക വിപണനം നടത്തിയ ലതാ നായര്‍ അടക്കമുള്ള ക്രിമിനലുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ക്രൈം അന്നാരംഭിച്ച ദൗത്യത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ തുടര്‍ അന്വേഷണ ഹര്‍ജി.”
അടുത്ത പേജില്‍ ‘എങ്ങനെയാണ് പാവം അനഘ കുടുങ്ങിയത്?’
PRO
PRO
“നൃത്തത്തില്‍ പ്രാവണ്യം പ്രകടിപ്പിച്ചിരുന്ന പതിനാലുകാരിയായ അനഘയെ സിനിമയില്‍ വലിയ നായികയാക്കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് ലതാ നായര്‍ ഉന്നതന്മാര്‍ക്ക് കാഴ്‌ചവച്ചത്. ഈ ആവശ്യത്തിനായി നാരായണന്‍ നമ്പൂതിരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് ലതാ നായര്‍ പുലര്‍ത്തിയിരുന്നത്. പലപ്പോഴും ആ വീട്ടില്‍ ലതാ നായര്‍ അന്തിയുറങ്ങിയിട്ടുണ്ട്. നാരായണന്‍ നമ്പൂതിരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു.”
“കവിയൂര്‍ പീഡനക്കേസിലെ വിശദാംശങ്ങളും കേസിലെ ഉന്നതന്മാരായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു വന്ന കൂട്ടത്തില്‍ കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ അനഘയെയും ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പല സ്ഥലത്തും കൂട്ടിക്കൊണ്ടുപോയതായ സംഭവവും പുറത്തു വന്നു.”
“കവിയൂര്‍ പീഡനക്കേസില്‍ ക്രൈം നമ്പര്‍ 188/2004 ആയി കുമരകം പോലീസ് 16-9-2004-ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസിലെ നാലാം പ്രതിയായ ലതാ നായരും മകള്‍ സവിതയും 18-9-2004 മുതല്‍ 20-9-2004 വരെ നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതറിഞ്ഞ പോലീസ് നാരായണന്‍ നമ്പൂതിരിയെ കോട്ടയത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‌തു. പൊലീസ് ചോദ്യം ചെയ്തത് കാരണമുള്ള നാണക്കേട് കൊണ്ടാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് വരുത്തിത്തീര്‍ത്തു.”
അടുത്ത പേജില്‍ ‘സര്‍ക്കാര്‍ ഇടതായാലും വലതായാലും!!
PRO
PRO
ഇടതുമുന്നണി മൂടി വയ്ക്കുന്ന കേസുകള്‍ വലതുമുന്നണിയുടെ കാലത്തും വലതുമുന്നണിയിലെ വമ്പന്മാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇടതുമുന്നണിയുടെ കാലത്തും തെളിയുമെന്നാണ് പൊതുജനമെന്ന കഴുത കരുതുന്നത്. എന്നാല്‍ ‘ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ’ എന്നതാണ് സത്യം. ‘ഇപ്പോള്‍ പകലാണ്’ എന്ന് പണവും അധികാരസ്ഥാനങ്ങളില്‍ പിടിയും ഉള്ളവര്‍ പറഞ്ഞാല്‍ രാത്രിയെ പകലാക്കാന്‍ ഘോരഘോരം തെളിവുകള്‍ നിരത്തുന്ന പൊലീസും അഭിഭാഷകരും മുന്നില്‍ നിരത്തിയ തെളിവുകള്‍ വച്ച് തീര്‍പ്പ് കല്‍പ്പിക്കുന്ന കോടതിയുമാണ് നമുക്കുള്ളത്.
കിളിരൂര്‍ - കവിയൂര്‍ കേസുകള്‍ ശരിയായ രീതിയിലല്ല അന്വേഷിക്കപ്പെട്ടത് എന്ന് പലരും കരുതുന്നു. ക്രൈം ദ്വൈവാരികയുടെ ആരോപണങ്ങള്‍ രാഷ്ട്രീയമായ പകപോക്കലാണോ അതോ സത്യസന്ധമായ വെളിപ്പെടുത്തലാണോ എന്നൊന്നും ആര്‍ക്കും അറിയില്ല. കിളിരൂര്‍ - കവിയൂര്‍ കേസുകളില്‍ ആരോപണ വിധേയരായവര്‍ സിപിഎമ്മിലെ ചിലരാണ്. തുടക്കം തൊട്ടേ മാധ്യമങ്ങള്‍ കേസന്വേഷണത്തെ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നത്.
കിളിരൂര്‍ കേസില്‍ സിബിഐ. നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും വിഐപികളുടെ പങ്ക് ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങളില്‍ അന്വേഷണം നാടത്തിയില്ലെന്നും കാണിച്ച് ശാരിയുടെ അച്ഛന്‍ സുരേന്ദ്രകുമാര്‍, അമ്മ ശ്രീദേവി, കിളിരൂര്‍ - കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു എന്നിവര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്. ഹര്‍ജിക്കാരനായ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍ ഹര്‍ജി തള്ളുന്നു എന്നാണ് കോടതി പറഞ്ഞത്.
കിളിരൂര്‍ - കവിയൂര്‍ കേസുകളില്‍ നടന്നത് എന്തൊക്കെയാണ്, ആരൊക്കെ ഈ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ സമഗ്രമായതും സത്യസന്ധമായതുമായ ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാരും ജുഡീഷ്യറിയും തയ്യാറാകണം. ‘സാങ്കേതിക’ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് കേസന്വേഷണം മരവിപ്പിക്കുന്നത് എന്താണ് നാട്ടില്‍ നടക്കുന്നത് എന്ന് അറിയാന്‍ അവകാശമുള്ള പൊതുജനത്തോട് ചെയ്യുന്ന അനീതി തന്നെയാണെന്ന് പറയാതെ വയ്യ.