ദശപുഷ്പങ്ങള്‍ ഏതെല്ലാം ?
തിരുവാതിരവ്രതകാലത്ത് ഐശയ്യത്തിനും, ഭര്‍ത്താവിന്‍െറ ആയുരാരോഗ്യത്തിനും വേണ്ടി സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നു. കറുക, മുക്കുറ്റി, തിരുതാളി, നിലപ്പന, കയ്യോന്നി ,ചെറൂള, വിഷ്ണുക്രാന്തി, പൂവാം കുറുന്നില, മുയല് ചെവിയന്‍, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. ദശപുഷ്പങ്ങള്‍ക്കോരോന്നിനും ഓരോ മൂര്‍ത്തികളുണ്ട്.
കറുക - ബ്രഹ്മാവ്
ചെറൂള - യമന്‍
വിഷ്ണുക്രാന്തി - ചന്ദ്രന്
നിലപ്പന - ശ്രീദേവി
മുയല്ചെവി - പരമശിവന്
ഉഴിഞ്ഞ - വരുണന്
തിരുതാളി - ശിവന്
പൂവാംകുറുന്നില - സരസ്വതി
മുക്കുറ്റി - വിഷ്ണു
കയ്യോന്നി - ഇന്ദ്രന്