സത്യന്‍ അന്തിക്കാടിന് 54

PROPRO
മലയാളത്തിലെ ജനപ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍ ഇന്ന് 54 തികയുന്നു.ജീവിത്ഗന്ധിയായ ഒട്ടേറെ സിനിമകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ കുടിയേറിയ ആളാണ് സത്യന്‍. ശുദ്ധമായ നര്‍മ്മം കലാമര്‍മ്മമാക്കിയ വ്യക്തിയാണദ്ദേഹം.

എന്നാല്‍ അടുത്തകാലത്ത് സത്യന് ചുവടു പിഴയ്ക്കുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സൌന്ദര്യയും ജയറാമും അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഉര്‍വശിയും മീരാജാസ്മിനും അഭിനയിച്ച അച്ചുവിന്‍റെ അമ്മ എന്നിവയായിരുന്നു സത്യന്‍റെ ഒടുവിലത്തെ മികച്ച ചിത്രങ്ങള്‍.

ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് വീണ്ടും ചിത്രം ഒരുക്കുന്നു.
രാജേഷ് ജയരാമന്റെ കഥയ്ക്ക് സത്യന്‍ അന്തിക്കാട് തന്നെയാണു തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്.

കുട്ടനാടന്‍ ഗ്രാമപശ്ചാത്തലമുള്ള സിനിമ മനസ്സിനക്കരെയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഈ സിനിമക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 'അച്ചുവിന്റെ അമ്മ'യ്ക്കുശേഷം രാജേഷ് ജയരാമന്റെ കഥയില്‍ സത്യന്‍ ഒരുക്കുന്ന ‍ചിത്രമാണിത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വലിയ വിജയം നേടിയ ഒരു ചിത്രമാണ് രസതന്ത്രമാണ്. മോഹന്‍ലാലും മീരാ ജാസ്മിനും ആദ്യമായി നായികാനായകന്‍മാരായി അഭിനയിച്ച ഈ ചിത്രത്തിലെ സത്യന്‍-ലാല്‍-മീര ടീമിന്റെ രസതന്ത്രം പ്രേക്ഷകര്‍ക്കു നന്നേ ഇഷ്ടപ്പെട്ടു.


PROPRO
11 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു ചിത്രമൊരുക്കിയത്. സത്യന്‍ അന്തിക്കാട് ആദ്യമായെഴുതിയ തിരക്കഥയും രസതന്ത്രത്തിന്റെ രസങ്ങളിലൊന്നായിരുന്നു. പക്ഷേ ഇരുവരേയും അഭിനറ്റ്യിപ്പിച്ച സത്യന്‍റെ പുതിയ ചിത്രം ഇന്നത്തെ ചിന്താവിഷയം പ്രതീക്ഷകള്‍ തകര്‍ത്തു.

.1954 നവംബര്‍ മൂന്നാം തീയതി തൃശൂര്‍ ജില്ലയിലെ അന്തിക്കാട് എം.വി. കൃഷ്ണന്‍റെയും എം.കെ കല്യാണിയുടെയും മകനായി ജനിച്ച സത്യന്‍ അന്തിക്കാട് സിനിമയിലേയ്ക്കുള്ള തന്‍റെ അരങ്ങേറ്റം കുറിച്ചത് ഗാനരചയിതാവ് എന്ന നിലയിലാണ്.

"ഒരു നിമിഷം തരൂ നിന്നിലലിയാന്‍
ഒരു യുഗം തരൂ നിന്നെയറിയാന്‍...''

സത്യന്‍ അന്തിക്കാട് എന്ന പേര് സിനിമാപ്രേമികള്‍ അറിഞ്ഞു തുടങ്ങിയത് ഈ അനശ്വരമായ വരികളിലൂടെയായിരുന്നു.

ഗാനരചയിതാവ് എന്ന നിലയില്‍ പേരെടുത്തപ്പോഴും സംവിധായകനാവുക എന്ന മോഹം സത്യന്‍ ഉപേക്ഷിച്ചില്ല. ഉപേക്ഷിച്ചിരുന്നെങ്കില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ഒരു സംവിധായകനെ മലയാളത്തിന് നഷ്ടമായേനെ.ഉപേക്ഷിക്കാതിരുന്നപ്പോള്‍ ഒരു പക്ഷേ പ്രതിഭാധനനായ ഒരു ഗാനരചയിതാവിനെ നഷ്ടമാവുകയും ചെയ്തു.

കിന്നാരം, കുറുക്കന്‍റെ കല്യാണം, ടി.പി. ബാലഗോപാലന്‍ എം.എ, സന്‍മനസുള്ളവര്‍ക്കു സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, കുടുംബപുരാണം, പൊന്‍മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സസ്നേഹം, സന്ദേശം, മഴവില്‍ക്കാവടി, ഗോളാന്തരവാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, യാത്രക്കരുടെ ശ്രദ്ധയ്ക്ക് എന്നീചിത്രങ്ങള്‍ അന്തിക്കാടിനെ ചലച്ചിത്രലോകത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.