റായി: ഫ്രെയിം നീളുന്നു ജീവിതത്തിലേക്ക്

ബുധന്‍, 23 ഏപ്രില്‍ 2008 (15:20 IST)
PROPRO
‘ഇന്ത്യയുടെ ദാരിദ്രം വില്‍പ്പന ചരക്കാക്കി’. ഇന്ത്യയുടെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പ്രഥമ ചിത്രമായ ‘പഥേര്‍ പാഞ്ചാലി’ ലോക ശ്രദ്ധയാകര്‍ഷിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രതികരണമായിരുന്നു ഇത്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കലാപരമായ ആവിഷ്ക്കാരങ്ങള്‍ നല്‍കി ലോക പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചയുടെ ഉത്‌സവം തീര്‍ത്ത മഹാനായിരുന്നു സത്യജിത് റായി.

യാഥാതഥ്യം, മാനുഷികത, കാവ്യാത്മകത, ഭാരതീയത്വം എന്നിവയാണ് റായ്‌ ചിത്രങ്ങളുടെ മുഖമുദ്ര‌. യാഥാര്‍ത്യങ്ങളെ പ്രേക്ഷകനു നേര്‍ക്ക് പിടിക്കുന്ന തന്‍റെ ചിത്രങ്ങളിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തമായ ഒരു ശൈലി റായ്‌ വെട്ടിത്തുറന്നു. കച്ചവട സിനിമയുടെ ആര്‍ഭാടങ്ങള്‍ക്കും മനംമയക്കുന്ന ഭ്രാമാത്മകതയ്‌ക്കും സമാന്തരമായി കലാപമായി ചലച്ചിത്രപ്രവര്‍ത്തനം ആരംഭിച്ച സത്യജിത്‌റായ്‌ ഇന്ത്യന്‍ സിനിമയ്ക്ക്‌ നല്‍കിയത് പുതിയൊരു വ്യാകരണമായിരുന്നു.

സത്യജിത്‌റായ്‌ ജീവിതരേഖ

1921 മേയ്‌ രണ്ടിന്‌ കല്‍ക്കട്ടയില്‍ ജനനം. അച്ഛന്‍ സുകുമാര്‍ റായ്‌. അമ്മ സുപ്രഭറായ്‌. ബാലിഗഞ്ച്‌ സര്‍ക്കാര്‍ സ്കൂളില്‍ നിന്നു ബിരുദം. പ്രസിഡന്‍സി കോളജില്‍ നിന്ന്‌ സാമ്പത്തിക ശാസ്ത്രം പഠിച്ചു. 1940-42 കാലത്ത്‌ ശാന്തിനികേതനിലെ ടാഗൂര്‍ സര്‍വകലാശാലയിലെ ആര്‍ട്ട്സ്കൂളില്‍ പഠിച്ചു. അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാതെ 1943ല്‍ കല്‍ക്കട്ടയില്‍ തിരിച്ചെത്തി. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ കീഴിലുള്ള പരസ്യക്കമ്പനിയില്‍ ചേര്‍ന്നു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ സ്ഥാപനത്തിന്‍റെ ആര്‍ട്ട്‌ ഡയറക്ടര്‍ പദവി. 1948ല്‍ ബിജോയ്‌ദാസിനെ വിവാഹം കഴിച്ചു. ബന്ധത്തില്‍പ്പെട്ട ബിജോയ്‌ ഒന്നാന്തരം പാട്ടുകാരിയും അഭിനേത്രിയുമായിരുന്നു. 1953ല്‍ മകന്‍ സന്ദീപ്‌ ജനിച്ചു. 1983ല്‍ ശക്തമായ ഹൃദയാഘാതം. 1992 ഏപ്രില്‍ 23ന്‌ മരണം.

സംഗീതതത്‌പരനായിരുന്ന റായിയുടെ മുത്തച്ഛന്‍ ഉപേന്ദ്ര കിഷോര്‍. ബാലസാഹിത്യകാരനായ അദ്ദേഹം ഒന്നാന്തരം ചിത്രകാരനുമായിരുന്നു. അച്ഛന്‍ സുകുമാര്‍ ബംഗാളിലെ അറിയപ്പെടുന്ന എഴുത്തുകാരനും. കുട്ടിക്കാലത്തേ സംഗീതത്തോട്‌ അമിതതാത്‌പര്യം കാട്ടിയ റായ്‌ സിനിമയോട്‌ ആകര്‍ഷിക്കപ്പെട്ടു. ഹോളിവുഡ്‌ താരങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. 1950ല്‍ വിഭൂതിഭൂഷന്‍റെ പഥേര്‍ പാഞ്ചാലിയ്ക്ക്‌ ചിത്രങ്ങള്‍ വരയ്ക്കാന്‍ കല്‍ക്കട്ടയിലെ ഒരു പ്രസിദ്ധശാലയ്ക്കു വേണ്ടി റായ്‌ കരാര്‍ ചെയ്യപ്പെട്ടു. ഇതാണ്‌ ആ കൃതിയിലേയ്ക്ക്‌ റായിയെ ആകര്‍ഷിച്ചത്‌.

ആദ്യചിത്രമായ പാഥേര്‍ പാഞ്ചാലി (1955) യിലൂടെതന്നെ വിശ്വചലച്ചിത്ര കാരന്മാര്‍ക്കൊപ്പം റായ്‌ പരിഗണിക്കപ്പെട്ടു. ഏറ്റവും നല്ല മനുഷ്യകഥയെന്ന്‌ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ - അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത്തഞ്ചലധികം പുരസ്കാരങ്ങള്‍ ലഭിച്ചു.

ചാര്‍ലി ചാപ്ലിന്‍, ബര്‍ഗ്‌മാന്‍ എന്നിവരോടൊപ്പം ലോകത്തിലെ മൂന്ന്‌ അതുല്യ ചലച്ചിത്ര പ്രതിഭകളിലൊരാളായി 1978ലെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ സത്യജിത്‌ റായ്‌ ആദരിക്കപ്പെട്ടു. ഓക്സ്ഫോഡ്‌ യൂണിവേഴ്‌സിറ്റി 1978ല്‍ ഡോക്ടറേറ്റ്‌ നല്‍കി. (യൂണിവേഴ്‌സിറ്റി ചലച്ചിത്രത്തിന് ഇതിനു മുന്‍പി ചാര്‍ളി ചാപ്ലിനു മാത്രം ഡോക്ടറേറ്റ്‌ ). 1988ല്‍ ഫ്രഞ്ച്‌ ലീജിയണ്‍ ഓഫ്‌ ഓണര്‍ പുരസ്കാരം ലഭിച്ചു.

സത്യജിത്‌റായിയുടെ മുഴുവന്‍ ചലച്ചിത്രസംഭാവനകളെയും മുന്‍നിര്‍ത്തി 1992 മാര്‍ച്ച്‌ 30ന്‌ ഓണററി ഓസ്കാര്‍ അവാര്‍ഡ്‌ സമ്മാനിച്ചു. ഇതേമാസം തന്നെ അദ്ദേഹത്തിന്‌ ഇന്ത്യാ സര്‍ക്കാര്‍ ഭാരതരത്നം ബഹുമതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നത വ്യക്തിഗത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്ന എന്നിവ നാലും നേടുന്ന ആദ്യത്തെയാളാണ്‌ റായ്‌.

കുട്ടികളുടെ മാസികയായ 'സന്ദേശി'ന്‍റെ എഡിറ്ററായിരുന്ന റായ്‌ രചിച്ച 15-ല്‍പരം ഗ്രന്ഥങ്ങളില്‍ കൂടുതലും കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്‌. സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. 18 ഫീച്ചര്‍ ചിത്രങ്ങള്‍ക്കും ആറു ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. ഉത്തരാന്‍ മരണശേഷം പുത്രന്‍ സന്ദീപ്‌ റായ്‌ സംവിധാനം ചെയ്തു.

PROPRO
സത്യജിത്ത്‌റായ്‌ ചിത്രങ്ങള്‍

പഥേര്‍ പാഞ്ജലി - 1955
അപരാജിത - 1956
പരസ്‌പര്‍ - 1957
ജല്‍സാ ഘര്‍ - 1958
അപൂര്‍ സന്‍സാര്‍ - 1959
ദേവി - 1960
തീന്‍കന്യ - 1961
കാഞ്ചന്‍ജംഗ - 1962
അഭിജാന്‍ - 1962
മഹാനഗര്‍ - 1963
ചാരുലത - 1963
കപുരുഷ്‌ - ഒ- മഹാപുരുഷ്‌ - 1965
നായക്‌ - 1966
ചിഡിയ ഖര്‍ - 1967
ഗോപി ഗായേന്‍ ബാഘാ ബിയേന്‍ - 1969
പ്രതിദ്വന്ദി - 1970
ആരണ്യര്‍ ദിന്‍രാത്രി - 1970
സീമാബദ്ധ - 1971
അശനി സങ്കേത്‌ - 1973
സോനാര്‍കെല്ല - 1974
ജന ആരണ്യ - 1975
ശത്‌രഞ്ജ്‌ കെ ഖിലാഡി - 1977
ജയി ബാബാ ഫെലൂനാഥ്‌ - 1978
ഹീരക്‌ രാജര്‍ ദേശെ - 1980
സദ്ഗതി - 1981
പികു - 1981
ഘരേബായ്‌രെ - 1984
ഗണശത്രു - 1989
ശാഖാപ്രശാഖ - 1990
അഗാന്തുക്‌ - 1992
രവീന്ദ്രനാഥടാഗോര്‍ 1961
റ്റു 1964
സിക്കിം 1971
ദ്‌ ഇന്നര്‍ ഐ 1972
ബാല 1976
സുകുമാര്‍ റായ്‌ 1987

PROPRO
പുരസ്കാരങ്ങള്‍


അഭിജാന്‍

രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ 1962

അപരാജിതോ

വെന്നീസ്‌ ചലച്ചിത്രമേളയില്‍ സുവര്‍ണസിംഹം 1952 ഫിപ്രസി പുരസ്കാരം, ലണ്ടന്‍ 1957 സാന്‍ഫ്രാന്‍സിസ്കോ മേളയില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള ക്രിട്ടിക്സ്‌ പുരസ്കാരം 1958. മികച്ച ചിത്രത്തിനുള്ള യു.എസ്‌. സുവര്‍ണപുരസ്കാരം, ബെര്‍ളിന്‍, 1960 മികച്ച യുറോപ്യതര ചിത്രം ഡെന്‍‌മാര്‍ക്ക്‌ 1967.

അപുര്‍സന്‍സാര്‍

സുവര്‍ണ്ണകമലം 1959 ലണ്ടന്‍ ചലച്ചിത്രമേളയിലെ മികച്ച ഭാവനാചിത്രത്തിനുള്ള പുരസ്കാരം, 1960. എഡിന്‍ബറോ പതിനാലാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡിപ്ലോമ ഓഫ്‌ മെറിറ്റ്‌ 1960. മികച്ച വിദേശ ചിത്രം 1960. (ഓസ്കാര്‍)

അശനിസങ്കേത്‌

സംഗീതത്തിനും സംവിധാനത്തിനും രാഷ്ട്രപതിയുടെ സുവര്‍ണകമലം 1972. ബെര്‍ളിന്‍ ഗോള്‍ഡന്‍ഫെയര്‍ 1973.ചിക്കാഗോ ഗോള്‍ഡന്‍ ഹ്യൂഗോ, 1974.

ചാരുലത

രാഷ്ട്രപതിയുടെ സുവര്‍ണകമലം 1964 സംവിധാനത്തിനുളള ബെര്‍ളിന്‍ സില്‍വര്‍ ബെയര്‍ - 1965. ബെര്‍ളിന്‍ കാത്തലിക്‌ പുരസ്കാരം 1965. മികച്ച ചിത്രം അകാപള്‍കോ 1965.

ചിഡിയാഖര്‍

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ പുരസ്കാരം, മികച്ച സംവിധാനം 1968.

ദേവി

രാഷ്ട്രപതിയുടെ സുവര്‍ണകമലം 1961

ഗോപി ഗോയ്‌നേ ബാഘാ ബായ്‌നേ രാഷ്ട്രപതിയുടെ സുവര്‍ണ, രജത കമലങ്ങള്‍ 1970. അഡലെയ്ഡ്‌, ഓക്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ സിവല്‍വര്‍ ക്രോസ്‌ പുരസ്കാരം.മികച്ച സംവിധാനത്തിന്‌ 1969 ടോക്യോ മെറിറ്റ്‌ അവാര്‍ഡ്‌ 1970
മികച്ച ചിത്രത്തിനുള്ള പുരസ്കാരം മെല്‍ബണ്‍ 1970.

ദ ഇന്നര്‍ ഐ

പ്രധാനമന്ത്രിയുടെ സുവര്‍ണകമലം 1974

ജല്‍സാഘര്‍

രാഷ്ട്രപതിയുടെ രജത കമലം 1974 മോസ്കോ മേളയില്‍ രജതകമലം 1959.

ജനാരണ്യ

മികച്ച സംവിധാനത്തിനുള്ള പുരസ്കാരം 1975. മികച്ച ചിത്രം, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുരസ്കാരം 1975. കാര്‍ലോവിവാരി പുരസ്കാരം 1976.

ജോയ്‌ ബാബ ഫെലൂനാഥ്‌

1978ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ്‌

മഹാനഗര്‍

1964ല്‍ ബെര്‍ലിനില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ഫെയര്‍. അതേവര്‍ഷം ഡല്‍ഹിയില്‍ നടന്ന ചലചിത്രോത്സവത്തില്‍ സംവിധാന മികവിന്‌ പ്രശംസാപത്രം.

നായക്‌

ഡല്‍ഹിയില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ 1967ല്‍ മികച്ച കഥ, തിരക്കഥ അവാര്‍ഡ്‌ നേടി. 1966ലെ ബെര്‍ലിന്‍ മേളയില്‍ ക്രിട്ടിക്സ്‌ അവാര്‍ഡും സ്പെഷ്യല്‍ ജൂറി അവാര്‍ഡും.

PROPRO
പഥേര്‍ പാഞ്ജലി

1955ല്‍ പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡലും വെള്ളിമെഡലും.
1956ല്‍ കാനില്‍ നടന്ന മേളയില്‍ മികച്ച ഹ്യൂമന്‍ ഡോക്യുമെന്‍ററിക്കുള്ള അവാര്‍ഡ്‌ .
1956ലെ എഡിന്‍ബര്‍ഗ്‌ മേളയില്‍ ഡിപ്ലോമ ഓഫ്‌ മെരിറ്റ്‌
1956ല്‍ റോമില്‍ നടന്ന മേളയില്‍ വത്തിക്കാന്‍ അവാര്‍ഡ്‌
1956ലെ മനില മേളയില്‍ ഗോള്‍ഡന്‍ കാര്‍ബോ അവാര്‍ഡ്‌
1957ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന മേളയില്‍ മികച്ച ചിത്രത്തിനും സംവിധാനയകനുമുള്ള പുരസ്കാരങ്ങള്‍
1957ലെ ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ സെല്‍സനിക്‌ ഗോള്‍ഡന്‍ ലോറല്‍
1958ല്‍ വാന്‍‌കൂവര്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്‌
1958ല്‍ സ്റ്റാഫോര്‍ഡ്‌ മേളയിലെ ക്രിട്ടിക്സ്‌ അവാര്‍ഡ്‌.

ന്യൂയോര്‍ക്ക്‌ ആഫ്രോ ആര്‍ട്‌സ്‌ തിയേറ്ററിന്‍റെ 1959ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുളള അവാര്‍ഡ്‌. 1966 ല്‍ ഡെന്‍മാര്‍ക്ക്‌ ചലച്ചിത്രമേളയിലെ മികച്ച യൂറോപ്പിതര ചിത്രമായി തെരഞ്ഞെടുത്തു.

പ്രതിധ്വന്ധി

1971ലെ ഡല്‍ഹി ചലച്ചിത്രമേളയില്‍ പ്രത്യേക പുരസ്കാരം.
1971ലെ പ്രസിഡന്‍റിന്‍റെ വെള്ളി മെഡല്‍ .

രവീന്ദ്രനാഥ ടാഗോര്‍

1961ല്‍ പ്രസിഡന്‍റിന്‍റെ ഗോള്‍ഡ്‌ മെഡലിന്‌ അര്‍ഹമായി.
1961 ലോക്കാര്‍നോ മേളയില്‍ ഗോള്‍ഡന്‍ സില്‍

സിമാ ബദ്ധ

1970ല്‍ പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍

സത്‌ രഞ്ജ്‌ കെ ഖിലാഡി
1977ല്‍ ഹിന്ദിയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം

സോനാര്‍കെല്ല

1974ലെ ഡല്‍ഹി ചലച്ചിത്രമേളയില്‍ പ്രസിഡന്‍റിന്‍റെ വെള്ളി മെഡല്‍.
1974 ല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ മികച്ച സംവിധയകനും തിരക്കഥാകൃത്തിനുമുള്ള പുരസ്കാരം
1975ലെ തെഹ്‌റാന്‍ മേളയില്‍ മികച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം

തീന്‍കന്യ

1961ലെ പ്രസിഡന്‍റിന്‍റെ വെള്ളി മെഡല്‍
1962ല്‍ മെല്‍ബണ്‍ മേളയില്‍ ഗോള്‍ഡന്‍ ബുമറാങ്
1963 ലെ ബെര്‍ലിന്‍ മേളയില്‍ സെല്‍സനിക്‌ ഗോള്‍ഡന്‍ ലോറന്‍