ഇന്ന് ഷീലയുടെ പിറന്നാള്‍

WDWD
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരിലൊരാളായ ഷീലയ്ക്ക് മാര്‍ച്ച് 25മ്പിറന്നാള്‍.

2005 ലാണ് ഷീല ഷഷ്ഠിപൂത്തി ആഘോഷിച്ചത് അമ്പത്തെട്ടാം വയസ്സില്‍ സിനിമയില്‍ തിരിച്ചുവരവ് നടത്തി പുതുവസന്തം വിരിയിച്ച ഷീല ഇപ്പോഴും രംഗത്തുണ്ട്. അകലെയിലെ അഭിനയത്തിന് ഷീല ദേശീയപുരസ്കാരം നേടുകയും ചെയ്തു

മാദക വേഷങ്ങളില്‍ തുടങ്ങി മലയാളത്തിലെ ശക്തമായ നായികാ വേഷങ്ങള്‍ ചെയ്ത ഷീല കീര്‍ത്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ അഭിനയരംഗത്തു നിന്നും വിട്ട്, കുടുംബജീവിതത്തിനായി അജ്ഞാതവാസത്തിലേക്ക് ഒതുങ്ങിയത്. നസീറുമൊത്ത് നായികയായി 107 ചിത്രങ്ങളിലഭിനയിച്ച് ഷീല റെക്കോര്‍ഡിട്ടിരുന്നു.

കാവ്യമേള, ചെമ്മീന്‍, കുട്ടിക്കുപ്പായം, അനുഭവം, ഒരു പെണ്ണിന്‍റെ കഥ, അഗ്നിപുത്രി, അരനാഴിക നേരം, അശ്വമേധം, കടല്‍പ്പാലം, വാഴ്വേമായം, ഭാര്യമാര്‍ സൂക്ഷിക്കുക, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കള്ളിച്ചെല്ലമ്മ, പൂന്തേനരുവി, തുലാഭാരം, വെളുത്ത കത്രീന തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍.
WDWD


നല്ലൊരു ചിത്രകാരിയും എഴുത്തുകാരിയും കൂടിയാണ് ഷീല. സ്മാര്‍ത്ത വിചാരത്തിലൂടെ സമുദായ ഭ്രഷ്ട് കല്പിച്ച് പുറത്താക്കിയ നമ്പൂതിരി യുവതി താത്രിക്കുട്ടിയുടെ പിന്‍തലമുറക്കാരിയാണ് ഷീല എന്നുപറയുന്നുണ്ട് എന്നാള്‍ ഷീല തന്നെ ഇത് നിഷേധിച്ചിട്ടുമുണ്ട്..

തൃശൂരാണ് സ്വദേശം. അമ്മ ഗ്രേസി. അച്ഛന്‍ കണിമംഗലത്ത് ആന്‍റണി റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം കോയമ്പത്തൂരിലായിരുന്നു താമസം.

കലാ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പത്തിലെ മികവു തെളിയിച്ച ഷീല കുട്ടിക്കാലത്ത് തമിഴില്‍ എഴുതുമായിരുന്നു. പിന്നെ നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു തുടങ്ങി.

WDWD
എം.ജി.ആര്‍ ആയിരുന്നു ഷീലയുടെ ആദ്യ നായകന്‍. നടി ടി.ആര്‍. രാജകുമാരിയുടെ സഹോദരന്‍ ടി.ആര്‍. തിമ്മണ്ണ സംവിധാനം ചെയ്ത പാശം എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീടാണ് മലയാളത്തിലെത്തിയത്

തുടക്കത്തില്‍ വളരെ പ്രധാനപ്പെട്ട റോളുകള്‍ ഷീലയെത്തേടി എത്തിയില്ല. അല്പം മാദകത്വമുള്ള നൃത്തരംഗങ്ങളില്‍ ശോഭിക്കുകയും ചെയ്തു. ഈ ബാലപാഠങ്ങള്‍ ഷീലയെ മികച്ച അഭിനേത്രിയാക്കി മാറ്റി. മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. യക്ഷഗാനം എന്നൊരു മലയാള ചിത്രം ഷീല സംവിധാനം ചെയ്തിട്ടുമുണ്ട്.


WDWD
രണ്ടാം വരവില്‍ മനസ്സിനക്കരെയിലെ അമ്മ വേഷത്തില്‍ തിളങ്ങിയ ഷീല ശ്യാമപ്രസാദിന്‍റെ അകലെയിലും ശ്രദ്ധേയയായി. സമഗ്രസംഭാവനയ്ക്കുളള അവാര്‍ഡ് അവരെ തേടിയെത്തി. വിരല്‍ത്തുമ്പിലാരോ എന്ന ചിത്രത്തിലൂടെയായിരുന്നു ഷീലയുടെ തിരിച്ചുവരവ്.

തമിഴ്നടന്‍ രവി ചന്ദറായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ വിവാഹത്തിലുള്ള മകനാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലിലൂടെ ശ്രദ്ധേയനായ നടന്‍ വിഷ്ണു. നിര്‍മ്മാതാവ് സേവിയര്‍ പിന്നീട് വിവാഹം ചെയ്തു.

107 ചിത്രങ്ങളില്‍ പ്രേംനസീറിന്‍റെ നായികയായി അഭിനയിച്ച ഷീലയ്ക്ക് നസീറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അത് അതിരുവിട്ട ബന്ധമാണെന്ന് അക്കാലത്ത് സിനിമ ഗോസിപ്പുകള്‍ പരക്കുകയും ചെയ്തിരുന്നു.

അക്കാലത്തെ യുവനടന്മാരോടൊപ്പവും ഷീല അഭിനയിച്ചിരുന്നു. കമലഹസനോടൊപ്പം ഈറ്റയിലും, ജയനോടൊപ്പം ശരപഞ്ചരത്തിലും ഷീല അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം സ്ഫോടനത്തിലും, മോഹന്‍ലാലിനൊപ്പം തകിലുകൊട്ടാമ്പുറത്തിലും മദ്രാസിലെ മോനിലും ഷീല ഉണ്ടായിരുന്നു. പക്ഷെ നായികയായി അല്ലായിരുന്നു.
WDWD


മുമ്പ് 20 തമിഴ് സിനിമകളിലും നാല് തെലുങ്കു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിന്‍റെ ചന്ദ്രമുഖിയില്‍ ഷീല അഭിനയിിച്ചു. ജയറാമിനൊപ്പം മനസ്സിനക്കരെയിലും, മമ്മൂട്ടിയോടൊപ്പം തസ്കരവീരനിലും അഭിനയിച്ചു. മൂന്നു സിനിമയിലും നയന്‍താരയായിരുന്നു നായികാവേഷത്തില്‍.