ഹൃദ്യസംഗീതധാരയായി സലീല്‍ ചൌധരി

കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രതിഭാധനനായ സംഗീത സംവിധായകന്‍ ആയിരുന്നു സലീല്‍ദാ എന്നു വിളിപ്പേരുള്ള സലീല്‍ ചൗധരി.അദ്ദേഹം ജ-നിച്ച്ട്ട് 80 വര്‍ഷവും മരിച്ചിട്ട് 10 വര്‍ഷവും 2005 ല്‍ പൂര്‍ത്തിയായി

പാശ്ചാത്യവും പൗരസ്തവുമായ സംഗീതശൈലികളെ ഭാരതീയ ഗ്രാമീണ സംഗീതവുമായി സമരസപ്പെടുത്തി, തികച്ചും സ്വകീയമായ ശൈലിയിലാക്കാന്‍ സലീല്‍ ചൗധരിക്ക് കഴിഞ്ഞുരുന്നു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മായാത്തമുദ്രപതിപ്പിക്കന്‍ അദ്ദേഹത്തിനായി.ഒരു മാത്ര കേള്‍ക്കുന്പോല്‍ തന്നെ അത് സലീല്‍ ചൗധരിയുടേതാണെന്ന് തിരിച്ചറിയാന്‍ പാകത്തില്‍ തനിമയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം.

സംഗീതത്തില്‍ ഭാരതീയതയുടെ ആത്മാവ് നിറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു ഏത് നാട്ടില്‍ അദ്ദേഹത്തിന്‍റെ സംഗീതം കേട്ടാലും അത് അന്നാട്ടിലെ ജ-നകീയ സംഗീതമാണെന്ന് തോന്നുമാറ് സംസ്കാരവുമായി ഇഴുകിചേര്‍ന്നിരിക്കും- ഉദാഹരണം: ചെമ്മീനിലെ പെണ്ണാളെ പെണ്ണാളെ.

ഈണം ആദ്യം ഉണ്ടാക്കി അതിനു പറ്റിയ വരികള്‍ എഴുതിക്കുക എന്ന ശൈലി ആദ്യം പരീക്ഷിച്ചത് സലീല്‍ ചൗധരിയാണ്. ഇത് പല വികല ആലാപനത്തിനും വഴിവെച്ചുവെങ്കിലും , മലയാളത്തില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.



1925 നവംബര്‍ 19 ന് ആണ് സലീല്‍ ചൗധരി ജ-നിച്ചത്.അസമിലെ തോട്ടം മേഖലയില്‍ ഡോക്ടറായ ജ-നേന്ദ്രനാഥ് ചൗധരിയു ടേയും,ഭിഭാവതിയുടേയും മകനായിരുന്നു.പാശ്ഛാത്യസംഗീതത്തില്‍ താത്പര്യമുള്ളആളായിരുന്നു അച്ഛന്‍.

കൊല്‍ക്കത്തയില ബംഗബാസി കോളജ-ില്‍ പഠിക്കുന്പോള്‍ തന്നെ സലീല്‍ ഒരുവിധം എല്ലാ സംഗീതോപകരണങ്ങളൂം കൈകാര്യം ചെയ്യുമായിരുന്നു. ഇക്കലത്തു തനെ കമ്മുണിസ്റ്റ് പ്രസ്ഥാനവുമയി ബന്ധമുള്ള ഇപ്റ്റയില്‍ അംഗമാവുകയും ചെയ്തു.

സംഗീതകാരന്‍ എന്നതുപോലെ മികച്ച ഗാനരചയിതാവും എഴുത്തുകാരനുമായിരുന്നു സലീല്‍ ചൗധരി.ബംഗാളിയില്‍ അദ്ദേഹം സംഗീതം പകര്‍ന്ന മിക്ക പാട്ടുകളും അദ്ദേഹം തന്നെ എഴുതിയതായിരുന്നു.

ആദ്യം ഹിന്ദിയില്‍ സംഗീതം പകര്‍ന്നദോബീഖാ സമീനിന്‍റെ കഥയെഴുതിയതും സലീല്‍ ചൗധരിയായിരുന്നു.ഈ ചിത്ര അക്കലത്ത് കാന്‍ മേളയില്‍ മികച്ച 10 സിനിമകളില്‍ ഒന്നായി അംഗീകരിച്ചിരുന്നു.

ബംഗാളിയില്‍ ഒട്ടേറെ സിനിമകള്‍ക്ക് ഈണം നല്‍കിയ ശേഷമാണ് 1953 ല്‍ സലീല്‍ ചൗധരി ബോളിവുഡില്‍ എത്തുന്നത്.

1949 ല്‍ പരിബര്‍ത്തന്‍ എന്ന സത്യന്‍ ബോസ് ചിത്രത്തിന് സംഗീതം നല്‍കിയായിരുന്നു തുടക്കം. ബര്‍ജ-ാര്‍ത്രി,പാഷേര്‍ ബാരി,റിക്ഷാവാലാ തുടങ്ങി നാല്‍പ്പത്് ഏരെ ബംഗാളി സിനിമകള്‍മ്മ് സലീല്‍ഡാ സംഗീതം നല്‍കി.

ബല്‍രാജ-് സാഹ്നി നായകനായി അഭിനയിച്ച ദോ ബീഗാ സമീന്‍ ആയിരുന്നു ആദ്യം സംഗീതം നല്‍കിയ ഹിന്ദി സിനിമ.

നൗക്കരി (54), ആവാസ്, മുസാഫര്‍( 56) എന്നിവക്കു ശേഷം 1957 ല്‍ മധുമതിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചതോടെ സലീല്‍ ചൗധരി ഇന്ത്യയിലെങ്ങും പ്രശസ്തനായി.

ആജ-ാ രേ പര്‍ദേസീ( ലതാ മങ്കേഷ്കര്‍) ടൂട്ടെ ഹുവാ ഖ്വാബോം മേ( റാഫി) സുഹാനാ സഫര്‍ ( മുകേഷ്) എന്നീ ഗാനങ്ങള്‍ തകര്‍പ്പന്‍ ഹിറ്റുകളായി.

കാബൂളിവാല (61),പ്രേംപത്ര(62),ചെമ്മീന്‍(65), ആനന്ദ് ( 70),രജ-നീഗന്ധ(74), ഛോട്ടി സി ബാത്ത് , മൗസം( 75), മൃഗയ(76)അഴിയാത്ത കോലങ്ങള്‍(79) അകലേര്‍ സന്ദാനെ (80) നമക് ഹലാല്‍ (82) വാസ്തുഹാര (91) ത്രിയ ചരിത്ര (94) എന്നിവയാണ് സലീല്‍ഡാ സംഗീതം നല്‍കിയ സിനിമകളില്‍ പ്രധാനം.

യേസുദാസിനെ ഹിന്ദിയില്‍ അവതരിപ്പിച്ചതും , മന്നഡേ( മാനസ മൈനേ വരൂ) ലത( കദളീ ചെംകദളീ) തലത് മെഹമൂദ്(കടലേ നീലക്കടലേ) സബിതാ ചൗധരി( വൃശ്ഛികപ്പെണ്ണേ ) തുടങ്ങിയവരെ മലയാളത്തില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.

ആദ്യ ഭാര്യയെ ഉപേക്ഷിച്ച് പാട്ടുകാരിയായ സബിതയെ അദ്ദേഹം പിന്നീട് വിവാഹം ചെയ്തു. സബിത മലയാളത്തില്‍ പത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്.

സലീല്‍ ചൗധരിയുടെ പ്രധാന മലയാളം പാട്ടുകള്‍

കടലിനക്കരെ പോണൊരേ, മാനസമൈനേ വരൂ,പെണ്ണാളേ, പുത്തന്‍ വലക്കാരേ ( ചെമ്മീന്‍)

കാടാറുമാസം.. നാടാറുമസം, കെഴക്ക്കെഴക്കൊരു പള്ളി ( ഏഴുരാത്രികള്‍)

നീ വരു കാവ്യ ദേവതെ.., മഴവില്‍കൊടികാവടി, സൗരയൂഥത്തില്‍.. (സ്വപ്നം)

നീലപ്പൊന്മാനേ എന്‍റെ.., കദളി ചെങ്കദളി, കാട് കിളിര്ണ് ( നെല്ല്)

ദുഃഖിത്രേ പീഢിതരെ, ധൂമ്തന ദൂംതന, വൃശ്ഛികപ്പൈണ്ണെ ( തൊമാസ്ളീഹ)

കാട് കറുത്ത കാട് ( നീലപ്പൊന്‍മാന്‍)

നിശാസുരഭികള്‍, മനക്കലെ തത്തേ, ആയില്യം പാടത്തൈപെണ്ണേ (രാസലീല)

ഇവിടെ കാറ്റിന് സുഗന്ഢം, ഓമന തിങ്കള്‍ പക്ഷീ, നാടന്‍ പാട്ടിലെ മൈന ( രാഗം)

കേളീ നളീനം വിടരുമോ, യമുനേ നീയൊഴുകൂ (തുലാവര്‍ഷം)

സ?????? കണ്ണീരിതെന്തേ, സാഗരമേ ശാന്തമാക നീ, മാടപ്രാവേ വാ (മദനോല്‍സവം)

ശ്രീപദം വിടര്‍ന്ന, ഒരു മുഖം മാത്രം, പൂമാനം പൂത്തുലഞ്ഞേ ( ഏതോ ഒരു സ്വപനം)

കുറുമൊഴിമു???പൂവേ, ഓണപ്പൂവേ, കളകളം കായലോളങ്ങള്‍ ( ഈ ഗാനം മറക്കുമോ)

ഊണരൂ ഊണരൂ ഉഷാദേവതേ ( എയര്‍ഹോസ്റ്റസ്)

ശ്യാമ മേഘമെ, മയിലുകളാടും ( സമയമയില്ലപോലും)

പറന്നു പോയ് നീയകലേ, നീയൊരോമല്‍ കാവ്യ ചിതം പോലെ, ( ചുവന്ന ചിറകുകള്‍)

ഓര്‍മ്മകളേ കൈവള ചാര്‍ത്തി ( പ്രതീക്ഷ)

പൂവിരിഞ്ഞല്ലോ ഇന്നൈന്‍റെ മുററ ത്തും, ജ-ില്‍ ജ-ില്‍ ജ-ില്‍ ചിലന്പനങ്ങി ( പുതിയ വെളിച്ചം)

ഇതാരോ ചെന്പരുന്തോ, വരവേല്ക്കയായ് ( തുന്പോളികടപ്പുറം)

വെബ്ദുനിയ വായിക്കുക