സത്യന്‍- മികവ്,ധീരത, അനുകമ്പ,രസികത്തം

പട്ടാളക്കാരനായിരുന്നപ്പോള്‍ കറതീര്‍ന്ന പടയാളി. പോലീസായിരുന്നപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിയമപാലകന്‍, നടനായിരുന്നപ്പോള്‍ ഒരിക്കലും തെറ്റാത്ത സമയനിഷ്ടയുളള പ്രവര്‍ത്തകന്‍ അതായിരുന്നു ആ ജീവിതം.

സഹപ്രവര്‍ത്തകരായ സാധുക്കളോട് ഏറെ കരുണയുളളയാളായിരുന്നു സത്യന്‍ മാസ്റ്റര്‍. അന്നൊക്കെ സിനിമയെ സംബന്ധിച്ചിടത്തോളം നായകന്‍ എല്ലാ കാര്യത്തിലും ഭാഗ്യവാന്‍ തന്നെയായിരുന്നു.

രണ്ടാം നിരക്കാര്‍ക്കും മൂന്നാം നിരക്കാര്‍ക്കും പ്രധാന വിഭവങ്ങളൊന്നും നല്‍കുക പതിവില്ല. താന്‍ സഹകരിക്കുന്ന ചിത്രീകരണവേളകളില്‍ സത്യന്‍ മറ്റുളളവരുടെ ഭക്ഷണകാര്യത്തിലും ഇടപെടാറുണ്ട്.

രണ്ടാം നിരക്കാരും മൂന്നാം നിരക്കാരും ഭക്ഷണത്തിനിരിക്കുമ്പോള്‍ അദ്ദേഹം ചിലപ്പോള്‍ അതു വഴിയൊന്ന് ഉലാത്തിയെന്നിരിക്കും. അപ്പോള്‍ ആ ഇലകളില്‍ ഇറച്ചിയും മീനും ഉണ്ടായെന്നിരിക്കില്ല. മാസ്റ്റര്‍ ഉടനെ വിളമ്പുകാരെ വിളിക്കും.

എന്താണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ചോദിക്കും. പാവപ്പെട്ടവരോടുളള ആ അവഗണന ആ മനുഷ്യസ്നേഹിയെ പലപ്പോഴു ം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

പെണ്‍ മക്കളില്ലാത്ത സത്യന് പെണ്‍ കുഞ്ഞുങ്ങളോട് വലിയ വാത്സല്യമായിരുന്നു. ഒട്ടേരെ സിനിമകളില്‍ മകളായി അഭിനയിച്ച ബേബി വിനോദിനിയെ അദ്ദേഹം മകളെപ്പോലെ കരുതി. ‘അച്ഛാ എന്ന് വിളിക്കൂ മോളേ‘ എന്നെപ്പോഴും നിര്‍ബന്ധിക്കുമായിരുന്നു.

അനുഭവങ്ങള്‍ പളിച്ച്കളിലെ ചെല്ലപ്പന്‍ എന്ന ധിക്കരിയായ തൊഴിലാളി നേതാവിനെ അവതരിപ്പിക്കുമ്പോഴെക്ക് സത്യന്‍റെ ആരോഗ്യം തീരെ നശിച്ചിരുന്നു.ഭാര്യയിലുണ് നായരു പിടിച്ച പുലിവാലിലുന് മട്ടും ഉണ്ടായിരുന്ന് കാരിരുമ്പ് ശരീരം ഇലാതായി.

വാതില്‍പ്പുറകാഴ്ചകളുടെ ചിത്രീകരണവേളകളില്‍ ജോലിയില്ലാത്ത അവസരങ്ങളില്‍ ഏതെങ്കിലും മരത്തണലില്‍ ചെന്നിരിക്കും . അപ്പോള്‍ പണിയില്ലാത്ത മറ്റ് സഹനടീനടന്മാരെയും അരികില്‍ വിളിച്ചിരുത്തും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് തന്‍റെ ജീവിതത്തിലെ രസകരങ്ങളായ അനുഭവങ്ങളുടെ ചുരുളുകള്‍ നിവരുക.

ചിത്രീകരിക്കുമ്പോള്‍ കേട്ടിരിക്കുന്നവര്‍ തുടരെത്തുടരെ പൊട്ടിച്ചിരിക്കുന്നത് കാണാം. എത്രനേരം കേട്ടിരുന്നാലും മതിവരാത്ത പട്ടാള ജീവതാനുഭവങ്ങളും പോലീസ് ജീവിതാനുഭവങ്ങളും മറ്റു ജീവിതാനുഭവങ്ങളും- അതെ പറഞ്ഞാല്‍ തീരാത്തത്ര അനുഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ആ ജീവിതം.

ചെയ്യുന്ന തൊഴില്‍ ഏതായാലും അതിനോടുളള തികഞ്ഞ ആത്മാര്‍ത്ഥതയും കര്‍ക്കശമായ കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തെ താന്‍ സഹകരിച്ച എല്ലാ മേഖലയിലും ഇത്രയും ഉന്നത സ്ഥാനത്ത് എത്തിച്ചതെന്ന് സംശയമില്ല.

ചെമ്മീനിന്‍റെ ഷൂട്ടിംഗ് നാട്ടിക കടപ്പുറത്ത് നടക്കുകയായിരുന്നു. സത്യന്‍ മാസ്റ്ററും കാര്യാട്ടും മറ്റു ചില നടീനടന്മാരും സാങ്കേതികജ്ഞരും മൊത്തം ഇരുപത് പേരോളം കടലില്‍.

പളനിയുടെ വളളം ചുഴിയില്‍പ്പെട്ട് താഴുന്ന രംഗത്തിന്‍റേതായിരുന്നു ഷൂട്ടിംഗ്. പെട്ടെന്ന് കടല്‍ക്കാറ്റില്‍പ്പെട്ട് മാസ്റ്റര്‍ ഇരുന്നിരുന്ന വളളവും മറ്റുളളവര്‍ കയറിയിരുന്ന ബോട്ടുകളും തിരമാലകളില്‍പ്പെട്ട് ഏറെ ദൂരം പുറം കടലിലേക്ക് ഒഴുകിപ്പോയി.

കരയില്‍ നിന്നവരും ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ആ ആപല്‍ക്കട്ടത്തില്‍ വാവിട്ട് കരഞ്ഞുപോയി.അവരെല്ലാം മരണത്തിനെ മുഖത്തോടുമുഖം കണ്ട നിമിഷങ്ങളായിരുന്നു. പക്ഷേ സത്യന്‍ മാസ്റ്റര്‍ കുലുങ്ങിയിട്ടില്ല.

ഒടുവില്‍ അനേകം ബോട്ടുകളുടെ സഹായത്തോടെ ഇതിനകം മൈലുകള്‍ക്കപ്പുറമെത്തിയ ബോട്ടുകളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോള്‍ ജീവച്ഛവം പോലെയായിരുന്നവരെ തമാശകള്‍പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സത്യന്‍ മാസ്റ്റര്‍.

മാരകമായ രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ തെല്ലും കുലുങ്ങാതെ ധീരതയോടെ ജീവിതം നയിച്ച മാസ്റ്റര്‍ അവസാന ദിവസം വരെ വരെ അഭിനയിച്ചു .

ഷൂട്ടിംഗിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും ര്കതസ്രാവമുണ്ടായപ്പോഴും അതു തുടച്ച് കളഞ്ഞിട്ട് അഭിനയം പൂര്‍ത്തിയാക്കാനുളള ചങ്കൂറ്റം മറ്റാര്‍ക്കുമുണ്ടായെന്നുവരില്ല.

അന്നത്തെ കാള്‍ഷീറ്റ് തീരൂംവരെ അഭിനയിച്ചിട്ട് സ്വന്തം കാര്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് ഹോസ്പിറ്റിലിലെത്തി അഡ്മിറ്റായ മാസ്റ്റര്‍ അവിടെവെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.

അങ്ങനെ 15-6-1971 ന് ആ കര്‍മ്മധീരന്‍ നമ്മോട് വിട പറഞ്ഞു.

വെബ്ദുനിയ വായിക്കുക