വയലാര്‍: ഗാനങ്ങളുടെ രാജശില്പി

PROPRO
വയലാര്‍ രാമവര്‍മ്മ- അകാലത്തില്‍ പൊലിഞ്ഞ് പോയ കവി, ഗാന രചയിതാവ്. കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരില്‍ പ്രമുഖനാണ് അദ്ദേഹം.

കവിതയില്‍ നിന്ന് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചനയില്‍ എത്തിയത് മലയാളത്തിന്‍റെ ഭാഗ്യം. മലയാള ചലച്ചിത്ര ഗാനങ്ങള്‍ കവിതപോലെ മനോഹരമായി മാറി. അദ്ദേഹം മരിച്ചിട്ട് 2007 ഒക്ടോബര്‍ 27 ന് 32 കൊല്ലം തികഞ്ഞു .

ഗ്രാമ്യമായും പ്രൗഢമനോഹരമായും അദ്ധ്യാത്മികമായും ഉള്ള വിഭിന്ന ശൈലികളില്‍ ഗാനങ്ങളെഴുതാനുള്ള കൃതഹസ്ഥതയാണ് അദ്ദേഹത്തെ വിഭിന്നനാക്കുന്നത്.

തുമ്പീ തുമ്പീ വാ വാ , തുമ്പത്തണലില്‍ വാ വാ എന്നും,

പ്രളയപയോധിയില്‍ മയങ്ങിയുണരുമൊരു പ്രഭാമയൂഖമേ കാലമേ

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ

എന്നിങ്ങനേയും എഴുതാന്‍ വയലാറിന് കഴിയും.

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലയിക്കടവത്തോ എന്നും ,

ജയഭാരതിയുടെ മുഖശ്രീ നോക്കി
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ

എന്നും വയലാര്‍ എഴുതി.

2000 ത്തില്‍ ഏറെ ഗാനങ്ങളില്‍ നിന്ന് മികച്ചവ അല്ലത്തതുപോലും തിരഞ്ഞെടുക്കാന്‍ വിഷമം. നാലു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് 1974 ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സുവര്‍ണ മുദ്ര രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ചു

1961ല്‍ സര്‍ഗസംഗീതത്തിന് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു..

"" ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി''

എന്ന പ്രാര്‍ഥനയോടെയാണ് വയലാര്‍ അന്ത്യസ്വാസം വലിച്ചത്.

PROPRO
വയലാര്‍ രാമവര്‍മ: ജീവിതരേഖ

ജനനം :25--3-1928
മരണം :27-10-1975
അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി
അച്ഛന്‍ :വെള്ളാരപ്പള്ളി കേരളവര്‍മ
ഭാര്യ :ഭാരതി അമ്മ
മക്കള്‍: ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു
(മകന്‍ ശരത്ചന്ദ്ര വര്‍മ്മ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്)

വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.


കൃതികള്‍:
ആദ്യ സമാഹാരം : പാദമുദ്രകള്‍ (1948)
കൊന്തയും പൂണൂലും(1950)
ആയിഷ(1954)
എനിക്കു മരണമില്ല (1955)
മുളംകാട് (1955)
ഒരു ജൂഡാസ് ജനിക്കുന്നു (1955)
എന്‍റെ മാറ്റൊലിക്കവിതകള്‍ (1957)
സര്‍ഗ സംഗീതം (1961)

ചെറുകഥാസമാഹാരങ്ങള്‍:

വെട്ടും തിരുത്തും
രക്തം പുരണ്ട മണ്‍തരികള്‍

മലയാള സിനിമയ്ക്കു വേണ്ടി 2000ത്തില്‍ അധികം ഗാനങ്ങള്‍ .1976 ല്‍ കവിതകളും ആയിരത്തിയൊന്നു ഗാനങ്ങളും ചേര്‍ത്ത് വയലാര്‍ കൃതികള്‍ എസ്.പി.സി.എസ് പുറത്തിറക്കി.

1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

PROPRO
വയലാറിന്‍റെ ആദ്യകാലത്തെ ചില പ്രശസ്ത ഗാനങ്ങളുടെ വരികള്‍ :

പെരിയാറെ പെരിയാറേ...(ഭാര്യ)
ഓമനക്കൈകളില്‍ ഒരൊലീവില കൊമ്പുമായ്...(ഭാര്യ)
എന്തെന്തു മോഹങ്ങളായിരുന്നു എത്ര കിനാവുകളായിരുന്നു.. (നിത്യ കന്യക)
കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ കതിരുകാണാ (നിത്യ കന്യക)
കിളിവാതില്‍ മുട്ടിവിളിച്ചത് കിളിയോ ...(റബേക്ക)
ആകാശത്തിലെ കുരുവികള്‍ വിതയ്കുന്നില്ലാ കൊയ്യുന്നില്ല ...(റബേക്ക)
ജയ ജയ ജന്‍‌മഭൂമി ജയ ജയ ഭാരത ഭൂമി ...(സ്കൂള്‍ മാസ്റ്റര്‍)
ദേവതാരു പൂത്തനാളൊരു ദേവകുമാരിയെ കണ്ടു...(മണവാട്ടി)
അഷ്ടമുടിക്കായലിലെ അന്നനട തോണിയിലെ ...(മണവാട്ടി)
ഇടയ കന്യകേ പോവുക നീ (മണവാട്ടി)
ചൊട്ടമുതല്‍ ചുടല വരെ ചുമടും...(പഴശ്ശി രാജ-)
ആകാശ ഗംഗയുടെ കരയില്‍ അശോക വനിയില്‍ (ഓമനക്കുട്ടന്‍)
അഷ്ടമി രോഹിണി രാത്രിയില്‍ അമ്പലമുറ്റത്ത് (ഓമനക്കുട്ടന്‍)
അന്പല കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ (ഓടയില്‍ നിന്ന്)
കുരുത്തോല പെരുന്നാളിന് പള്ളിയില്‍ പോയി വരും (ഇണപ്രാവുകള്‍)
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി ....(ഇണപ്രാവുകള്‍)
മണിമുകിലേ മണിമുകിലേ...(കടത്തുകാരന്‍)
പാവക്കുട്ടീ പാവാടക്കുട്ടീ ...(കടത്തുകാരന്‍)
വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് (കാട്ടുതുളസി)
സൂര്യകാന്തി സൂര്യകാന്തി സ്വപ്നം...(കാട്ടുതുളസി)
അഗാധ നീലിമയില്‍ അനന്ത ശൂന്യതയില്‍ (കാത്തിരുന്ന നിക്കാഹ്)
വേദന വേദന തീരാത്ത വേദന ...(ദാഹം)
മുന്നില്‍ ശൂന്യമാം ചക്രവാളം .... (ജ-യില്‍)
ഒരു ജാതി ഒരു മതം ഒരു ദൈവം ...(കൂട്ടുകാര്‍)
മൃണാളിനി മൃണാളിനി....(അവള്‍)
ഒരിടത്ത് ജനനം ഒരിടത്ത് മരണം ...(അശ്വമേഥം)
കറുത്ത ചക്രവാള മതിലുകള്‍ ചൂഴും...(അശ്വമേഥം)
ആമ്പല്‍ പൂവേ അണിയന്‍ പൂവേ...(കാവാലം ചുണ്ടന്‍)