ശ്രീവിദ്യയുടെ ജീവിതം- ഒരു ഫ്ളാഷ് ബാക്ക്.

2007 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. മലയാളത്തിന്‍റെ മുഖശ്രീയായിരുന്ന ശ്രീവിദ്യ മലയാളികളുടെ മനസ്സീല്‍ എന്നും നില നില്‍ക്കുന്ന ഓര്‍മ്മയാണ്

അഭിനയത്തോടായിരുന്നു ശ്രീവിദ്യ ക്കെന്നും പ്രിയം. 'അഭിനയം എന്നു പറഞ്ഞാല്‍ ഒരു കണ്ടെത്തലാണ്. ശ്രീവിദ്യയ്ക്ക് ജീവിതവും സംഭവബഹുലമായ ഒരു സിനിമപോലെയായിരുന്നു.

ഏല്ലാസൗഭാഗ്യങ്ങളും കൈവന്നപ്പോള്‍ അത് അനുഭവിക്കാന്‍ യോഗമില്ലാതെ ശ്രീവിദ്യ ഈ ലോകത്തോട് വിടപറഞ്ഞു. മാരകമായ രോഗം ക്രൂരമായി കാര്‍ന്നു തിന്നുമ്പോഴും അതാരേയും അറിയിക്കാതെ അഭിനയത്തിലൂടെ അതെല്ലാം മറക്കാന്‍ ശ്രമിച്ചു.

രോഗശയ്യയില്‍ കിടക്കുമ്പോള്‍ കൗമാരകാലത്തെ കാമുകന്‍- കമലഹാസന്‍- വന്നു കണ്ടത് ശ്രീവിദ്യക്ക് അശ്വാസമേകിയിരുന്നൊ ആവോ. എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ സൗകര്യമൊരുക്കാമെന്ന് കമപറഞ്ഞു. സ്നേഹപൂര്‍വം ശ്രീവിദ്യ അത് നിരസിച്ചു.

ജീവിതം ശ്രീവിദ്യയെ പലതും പഠിപ്പിച്ചു. പുരുഷന്‍റെ നാട്യങ്ങളെ കുറിച്ച് ナസിനിമാലോകത്തിന്‍റെ കാപട്യത്തെ കുറിച്ച്. ナ.ബന്ധങ്ങളുടെ നിഷ്ഫലതയെ കുറിച്ച്ナ., സ്നേഹത്തിന്‍റെ കയ്പ്പിനെകുറിച്ച് എല്ലാം...

അമ്മ, കാമുകന്‍, ഭര്‍ത്താവ് - ഏതൊരു പെണ്ണിനും എപ്പോഴെങ്കിലുമൊക്കെ സ്വാസ്ഥ്യത്തിന്‍റെ സങ്കേതങ്ങളാകേണ്ടതൊക്കെയും ഏതെങ്കിലും വിധത്തില്‍ ദുഃഖകാരണമായിരുന്നു ശ്രീവിദ്യയ്ക്ക്.

പ്രണയം, പ്രണയനഷ്ടം, വിവാഹം, വിവാഹമോചനം, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ക്കിടെ മാരകമായ രോഗം, ആദ്ധ്യാത്മികതയില്‍ പുനര്‍ ജന്മം-

അത്രയേറെയൊന്നും പഠിച്ചിട്ടിലെങ്കിലും , ശ്രീവിദ്യ അറിവും പക്വതയുമുള്ള വ്യക്തിയായി മാറി; അതോടൊപ്പം മികച്ച അഭിനേത്രിയുമായി വളര്‍ന്നു.






ശ്രീവിദ്യയുടെ ജീവിതത്തിലേക്ക് എത്തിനോട്ടം.

തമിഴിലെ ഹാസ്യ നടന്‍ കൃഷ്ണമൂര്‍ത്തിയുടെയും പ്രസിദ്ധ സംഗീതജ്ഞ എം.എല്‍.വസന്തകുമാരിയുടെയും മകളായി 1953 ജൂലായ് 24ന് ആടിമാസത്തിലെ മൂലം നക്ഷത്രത്തിലാണ് ശ്രീവിദ്യ ജനിച്ചത്!

മകളുണ്ടായ വര്‍ഷം തന്നെ അഭിനയം നിര്‍ത്തേണ്ടി വന്നു, അച്ഛന്. മുഖപേശികള്‍ക്കു തളര്‍ച്ച വന്നതാണു കാരണം. കുടുംബം മെല്ലെ പ്രാരワത്തിലായി.

ജ്യേഷ്ഠന്‍ ശങ്കരരാമനും ശ്രീവിദ്യയും അല്ലലറിയാന്‍ തുടങ്ങിയതങ്ങനെയാണ്. ലളിത-രാഗിണി-പത്മിനി-സുകുമാരിമാരുടെ കൂടെ ചെറുപ്പത്തിലേ സിനിമാ ലോകം പരിചയപ്പെട്ടു.

അമ്മയുടെ ദിനങ്ങള്‍ തിരക്കേറിയതായിരുന്നു. എനിക്കു മുലപ്പാല്‍ തരാന്‍ പോലും അമ്മയ്ക്കു സമയമുണ്ടായിരുന്നില്ല. രാവിലെ റെക്കോര്‍ഡിങ്, വൈകിട്ടു കച്ചേരി. അമ്മയെ കാണാന്‍ പോലും കിട്ടിയിരുന്നില്ല. ശ്രീവിദ്യ തന്നെ ഒരിക്കല്‍ പറഞ്ഞു:

ᄋ .കുടുംബത്തില്‍ അച്ഛനുമമ്മയും തമ്മില്‍ വഴക്കായി. പണത്തെ ചൊല്ലിയായിരുന്നു കലഹങ്ങള്‍. അച്ഛനു വരുമാനമില്ല. അമ്മ കച്ചേരിക്കു പോകുന്നു, പണം സമ്പാദിക്കുന്നു. ഒരു ബിസിനസ് സംരംഭം തുടങ്ങിക്കൊടുത്ത് അച്ഛന്‍റെ അസ്വസ്ഥതയകറ്റാനുള്ള അമ്മയുടെ ശ്രമവും പരാജയമായി.

നിരന്തര കലഹത്തില്‍ നീറിപ്പുകയുന്ന കുടുംബത്തില്‍ ഉറക്കം നഷ്ടപ്പൈട്ടൊരു പെണ്‍കുട്ടി അപ്പോഴേക്കും സ്ക്രീനില്‍ തെളിഞ്ഞ് പലരുടെയും ഉറക്കംകെടുത്തി തുടങ്ങിയിരുന്നു.

അമേരിക്കയില്‍ ശാസ്ത്രജ്ഞനായ ഒരാളുടെ വിവാഹാലോചന വരുന്നത് ഇക്കാലത്താണ്. അമ്മ സമ്മതിച്ചില്ല. വിദ്യ പിടിമുറുക്കിയപ്പോള്‍ ലക്ഷങ്ങളുടെ കടത്തിന്‍റെ കണക്ക് അമ്മ പുറത്തിട്ടു. ഒരു മാസത്തെ അവധിക്കു വന്ന ശാസ്ത്രജ്ഞനോടു ബാധ്യതകളൊതുക്കാന്‍ വിദ്യ മൂന്നുവര്‍ഷം ചോദിച്ചു. പക്ഷെ അദ്ദേഹം കാത്തു നിന്നില്ല.


പി.സുബ്രഹ്മണ്യത്തിന്‍റെ 'കുമാരസംഭവത്തില്‍" ഒരു നൃത്ത സീനിലൂടെയാണ് മലയാള ത്തിലെത്തുന്നത്. തുടര്‍ന്ന് നായികയായി 'ചട്ടമ്പിക്കവല"യിലും. സത്യനായിരുന്നു നായകന്‍.

വിന്‍സെന്‍റിന്‍റെ 'ചെണ്ട"യാണ് ശ്രീവിദ്യയെ മലയാളത്തില്‍ ശ്രദ്ധേയയാക്കിയത്.പിന്നെ ജയനോാെപ്പം അഭിനയിച്ച പുതിയവെളിച്ചം ഹിറ്റായി

ᄋ .തമിഴില്‍ 70 കളുടെ പാതിയില്‍ വീണ്ടും സജീവമായി. കെ.ബാലചന്ദറുടെ 'ശൊല്ലത്താന്‍ നിനയ്ക്കിറേന്‍" എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നു. പിന്നീട് ബാലചന്ദറിന്‍റെതന്നെ 'അപൂര്‍വ രാഗങ്ങ"ളില്‍ കര്‍ണാടക സംഗീതജ്ഞയുടെ വേഷം ചെയ്തു.

രജനീകാന്തിന്‍റെ ഭാര്യയായും കമലഹാസന്‍റെ കാമുകിയായും അഭിനയിച്ചു.ഈ ചിത്രം ശ്രീവിദ്യയുടെ വ്യക്തിജീവിതവും മാറ്റിമറിച്ചു. കമലഹാസനുമായ് പ്രണയത്തിലായി. ഇരുവീഷുകാരുടെയും അനുഗ്രഹാശിസുകളോടെ തന്നെ പ്രണയം.

കാമുകന്‍ സമാന്തരമായി മറ്റൊരു പ്രണയത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നു വൈകിയാണറിഞ്ഞത. അത് തകര്‍ന്നതോടെ ഒരത്താണി നഷ്ടപ്പെഷ അവസ്ഥ.

പ്രണയം പിന്നെയുമുണ്ടായി. തലചായ്ക്കാന്‍ ചുമല്‍ വേണമെന്ന തോന്നല്‍- 'തീക്കനലി"ന്‍റെ അസോസിയേറ്റ് പ്രെഡ്യൂസറായിരുന്ന ജോര്‍ജ് തോമസുമായി അടുക്കുന്നത് അങ്ങനെയാണ്.

അത് ആദ്യം വിവാഹത്തിലും പിന്നീടു വിവാഹമോചനത്തിലുമെത്തി. 'ആത്മാവിനെ പറിച്ചെടുത്തതു പോലെ എന്നു ശ്രീവിദ്യ തന്നെ വിശേഷിപ്പിച്ച ആ പ്രണയത്തിന്‍റെ ക്ളൈമാക്സില്‍ ബന്ധങ്ങളുടെ പഷുനൂലിഴയെല്ലാം പൊട്ടിച്ചെറിഞ്ഞ് അവര്‍ ചെന്നൈ നഗരം വിട്ടു



ᄋ 1978 ജനവരി 9 ന് അവര്‍ വിവാഹിതരായി. അവരുടെ ജീവിതം പ്രശ്നഭരിതമായിരുന്നു. മുംബൈയില്‍ വെച്ച് മാമോദീസമുങ്ങി ക്രിസ്ത്യാനിയായ ശേഷമാണ് ശ്രീവിദ്യ ജോര്‍ജിനെ വിവാഹം ചെയ്തത്.

ഭാര്യയും അമ്മയുമായി ഒതുങ്ങി ജീവിക്കാനാഗ്രഹിച്ച ശ്രീവിദ്യ സിനിമയിലെ രണ്ടാമൂഴത്തില്‍ ക്യാമറയ്ക്കു മുന്നിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളുടെ നീണ്ട പഷിക നിരത്തി ഭര്‍ത്താവാണ് ആ ആവശ്യമുന്നയിച്ചത്.

പിന്നെ താളപ്പിഴകള്‍ തുടങ്ങി. ഭര്‍ത്തവിണ്ടെ തനി നിറം അറിഞ്ഞു.അത് പിന്നീട് വിവാഹമോചനത്തില്‍ കലാശിച്ചു. സുപ്രീംകോടതിവരെ നീണ്ട സ്വത്തുതര്‍ക്കം വേറെയും. ഒടുവില്‍ ശ്രീവിദ്യ വിജയിച്ചു.

ᄋ 1990 ഒകേ:ാബര്‍ 31 ന് അമ്മ മരിച്ചത് മറ്റൊരു ആഘാതമായി. പ്രശ്നങ്ങളില്‍ നഷംതിരിയുമ്പോള്‍ മാനസിക പിന്തുണയേകിയത് അമ്മയായിരുന്നു.

ഹരിഹരന്‍- എം.ടി. ടീമിന്‍റെ 'ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച"യിലെയും ശ്രീകുമാരന്‍ തമ്പിയുടെ 'ജീവിതം ഒരു ഗാന" ത്തിലെയും അഭിനയത്തിന് 1979-ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിഷി.

ᄋ 1983-ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. 1985-ല്‍ 'ഇരകളിലേ"യും, 86-ല്‍ 'എന്നെന്നും കണ്ണേട്ടനി"ലേയും അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് വീണ്ടും ലഭിച്ചു.

ᄋ 92-ല്‍ ലെനിന്‍ രാജേന്ദ്രന്‍റെ 'ദൈവത്തിന്‍റെ വികൃതികളി"ല്‍ അല്‍ഫോണ്‍സച്ചന്‍റെ ഭാര്യ മാഗിയായും ശ്രീവിദ്യ തിളങ്ങി. ഇതിന് ആ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഗായിക കൂടിയായ ശ്രീവിദ്യ 'അയലത്തെ സുന്ദരി"യിലാണ് ആദ്യം പാടുന്നത്. പിന്നീട് 'ഒരു പൈങ്കിളിക്കഥയിലും" 'നക്ഷത്രത്താരാട്ടിലും" പിന്നണി പാടി.

സിനിമയില്‍ തിരക്ക് കുറഞ്ഞപ്പോള്‍ സീരിയലിലും ശ്രീവിദ്യ തിളങ്ങി. 'വസുന്ധരാ മെഡിക്കല്‍സി"ലെ വസുന്ധരയും 'സ്വപ്ന"ത്തിലെ സാഹിത്യകാരി ല?ᅵിയും 'അമ്മത്തമ്പുരാഷി"യിലെ അമ്മയും മറ്റും പ്രേ?കല?ങ്ങളെ കീഴടക്കിയ കഥാപാത്രങ്ങളാണ്. തമിഴ് സീരിയലിലും അഭിനയിച്ചിഷുണ്ട്.

മൂന്നു കൊല്ലം മുന്‍പ് അസുഖം തോന്നി ബയോപ്സി നടത്തിയപ്പോഴാണ് സ്തനാര്‍ബുദമാണെന്ന് മനസ്സിലായത്.തളര്‍ന്നു പോയി. പക്ഷേ പിടിച്ചു നിന്നു.

ശരീരത്തിനും സൗന്ദര്യത്തിനും കുഴപ്പം തോന്നാത്തമട്ടിലുള്ള ചികിത്സ നടത്തിപ്പോന്നു . ഓറ്റുവില്‍ രണ്ടാഴ്ചമുന്‍പ് കീമോതെറപ്പി വെണ്ടി വന്നു അപ്പോഴേക്കും ശരീരം മുഴുവന്‍ അര്‍ബുദം പടര്‍ന്നു തുടങ്ങിയിരുന്നു.

ശ്രീല സൗന്ദര്യമായി മലയാളത്തിന്‍റെ മനസ്സ് കീഴടക്കിയ ശ്രീവിദ്യ 2006 ഒക്റ്റോബര്‍ 19ന് രാത്രി 7. 55 ന് എല്ലാവരോടും വിട പറഞ്ഞു.



വെബ്ദുനിയ വായിക്കുക