ഹേമമാലിനിക്ക് 59

59
ഹിന്ദി സിനിമയിലെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന ഹേമമാലിനി തിങ്കളാഴ്ച 59 -ാമത്തെ ജന്മദിനം ആഘോഷിച്ചു. ആഘോഷങ്ങള്‍ വളരെ ചെറിയ തോതില്‍ മാത്രമായിരുന്നു.

രാജ്യസഭാംഗം കൂടിയായ ഇവര്‍ സിനിമാ രംഗത്തു നിന്ന് വിട്ടുനില്ക്കുകയാണെങ്കിലും അവരുടെ പ്രശസ്തി ഇപ്പോഴും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഹിന്ദി സിനിമയിലെ ബസന്തിയായാണ് അവര്‍ അറിയപ്പെടുന്നത്. രമേശ് സിപ്പിയുടെ വിഖ്യാത ചിത്രമായ ഷോലെയിലെ ബസന്തിയെ ആണ് ഭാരതീയര്‍ ഹേമമാലിനി എന്നു കേട്ടാല്‍ ഉടന്‍ ഓര്‍ക്കുക.

ഹിന്ദി സിനിമയില്‍ 40 വര്‍ഷത്തോളം നില നിന്ന ഹേമമാലിനി കുറേക്കാലം സിനിമാ രംഗത്തു നിന്ന് വിട്ടുനിന്നിരുന്നു എന്നാല്‍ അവര്‍ 1993 ല്‍ തിരിച്ചുവരവ് നടത്തി - സൂപ്പര്‍ ഹിറ്റ് കുടുംബ ചിത്രമായ ഭഗവാനില്‍ അമിതാഭ് ബച്ചന്‍റെ ഭാര്യയായി അഭിനയിച്ചുകൊണ്ട്.

സിനിമയില്‍ അഭിനയിക്കുന്നതിനായി ഒട്ടേറെ വാഗ്ദാനങ്ങള്‍ ഇപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുത്ത ചില ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനാണ് തീരുമാനം. ബാബുല്‍ എന്ന ഹിന്ദി ചിത്രത്തിലും അമിതാഭിനൊത്തുള്ള ഗംഗ എന്ന ഭോജ്പുരി ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

ഒരു ഹിന്ദി ചിത്രം സംവിധാനം ചെയ്യാനും ഉദ്ദേശമുണ്ട്. ഹേമമാലിനിയുടെ മകളായ ഇഷ, കഴിഞ്ഞയാഴ്ച 53തികഞ്ഞ പ്രമുഖ താരമായ രേഖ എന്നിവരായിരിക്കും ഇതില്‍ അഭിനയിക്കുക.


തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിയിലെ അമ്മന്‍കുടിയില്‍ , 1948 ഒക്ടോബര്‍ പതിനാറിന് ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച ഹേമമാലിനി ചെന്നൈയിലെ ആന്ധ്രാ മഹിളാ സഭയിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സിനിമയിലാണ് തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

തുടക്കത്തില്‍ തമിഴിലെ പ്രശസ്ത സംവിധായകനായ ശ്രീധര്‍ ഹേമയുടെ മുഖം ഒരു താരമാവാന്‍ വേണ്ടതരത്തിലല്ലെന്ന് പറഞ്ഞ് നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ ഇതില്‍ നിരാശയാക്കാത്ത ഹേമ ഈ രംഗത്ത് ഏതുതരത്തിലും വിജയിക്കണം എന്ന നിശ്ഛയ ദാര്‍ഢ്യത്തോടെ മുംബൈക്ക് വണ്ടികയറുകയാണുണ്ടായത്.

ഹേമയുടെ ഹിന്ദിയിലെ അരങ്ങേറ്റം തന്നെ ബോളിവുഡിലെ ഷോമാനായിരുന്ന രാജ് കപുറുമൊത്തായിരുന്നു - 1968 ല്‍ സപനോം കാ സൗദാഗര്‍ എന്ന ചിത്രത്തിലൂടെ.

എന്നാല്‍ ബോക്സ് ഓഫീസില്‍ ഇത് അത്രത്തോളം വിജയിച്ചില്ല എങ്കിലും ഹേമ ഈ രംഗത്ത് ശ്രദ്ധേയയായി. 1969 ല്‍ ജഹാന്‍ പ്യാര്‍ മെയില്‍, വാരിസ് എന്നീ ചിത്രങ്ങളില്‍ ഹേമ അഭിനയിച്ചു. തുടര്‍ന്ന് 1970 ല്‍ ആന്‍സൂ ഔര്‍ മുസ്കാന്‍, അഭിനേത്രി, അഞ്ജന, ശരാഫത്ത് എന്നീ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചു.

1070 ല്‍ ദേവാനന്ദുമൊത്ത് അഭിനയിച്ച ജോണി മേരാ നാം സൂപ്പര്‍ ഹിറ്റായതോടെ ഹേമയുടെ താരപ്രഭയും ഉയരാന്‍ തുടങ്ങി. തുടര്‍ന്നുള്ള ഹേമ അഭിനയിച്ച ലാല്‍ പഥര്‍, അന്‍ദാസ്, തേരേ മേരേ സപ്നേ എന്നീ ചിത്രങ്ങളും തരക്കേടില്ലാത്ത വിജയം കാഴ്ചവച്ചു.

ഹേമമാലിനി ദേവാനന്ദിനൊപ്പം അഭിനയിച്ച അമീര്‍ ഗരീബ് (1974), രാജേഷ് ഖന്നയ്ക്കൊപ്പം അഭിനയിച്ച പ്രേം നഗര്‍ (1974) എന്നിവ മികച്ച വിജയം നേടി.

പിന്നീട് ധര്‍മ്മേന്ദ്രയോടൊപ്പം ജോഡിയായി അഭിനയിച്ച വിജയ ചിത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു ഏറേക്കാലത്തേക്ക്. നയാ സമാന (1971), രാജാ ജാനി (1972), സീതാ ഔര്‍ ഗീതാ (1972), ജുഗ്നു, ഷോലെ തുടങ്ങിയവ അവയില്‍ ചിലതു മാത്രമായിരുന്നു.

വിവാഹിതനായ ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്തതില്‍ രണ്ട് പെണ്‍കുട്ടികളുണ്ട് - ഇഷ, അഹന എന്നിവര്‍. ഇഷ ഇപ്പോള്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദി നായക നടന്മാരായ ജിതേന്ദ്ര, സഞ്ജീവ് കുമാര്‍ എന്നിവരും ഹേമയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു.

2000ല്‍ പത്മശ്രീ പുര്‍സ്കാരം ലഭിച്ച ഹേമമാലിനി ബി.ജെ.പി യുടെ പിന്‍തുണയോടെയാണ് രാജ്യസഭാംഗമായത്.


ഹേമമാലിനി അഭിനയിച്ച പ്രമുഖ ചിത്രങ്ങള്‍

ആലിബാബ ഔര്‍ 40 ചോര്‍ (1980),
മാന്‍ ഗയേ ഉസ്താദ് ,
കുദ്രത്,
ജ്യോതി,
ദര്‍ദ്,
ആസ് പാസ്,
ക്രോധി,
കാന്തി,
നസീബ്,
മേരീ ആവാസ് സുനോ (1981),
സാന്രാട്ട്,
ഫര്‍സ് ഔര്‍ കാനൂന്‍,
ദോ ദിശായേം,
ദേശ് പ്രേമി,
ഭഗവത്,
സത്തേ പേ സത്തേ,
രാᅲുത്,
മെഹര്‍ബാനി (1982),
തഖ്ദീര്‍,
റസിയ സുല്‍ത്താന,
അന്ധാ കാനൂന്‍,
നാസ്തിക്,
ജസ്റ്റിസ് ചൗദുരി (1983),
ഷരാര,
റാം തേരാ ദേശ്,
രാജ് തിലക്, ഖൈദി,
ഏക് നയാ ഇതിഹാസ്,
ഏക് നയി പഹേലി (1984),
ഫാന്‍സി കേ ബാദ്,
ദുര്‍ഗ,
ആന്ധീ തൂഫാന്‍,
രാം കലി, യുദ്ധ്,
ഹം ദോനോ, ബാബു (1985),
ഏക് ചാദര്‍ മൈലി സേ (1986),
സീതാപുര്‍ കി ഗീത,
അപ്നേ അപ്നേ,
ജാന്‍ ഹതേലി പെ,
കുദ്രത് കാ കാനൂന്‍ (1987),
വിജയ്,
മുല്‍സിം,
മൊഹബ്ബത്ത് കേ ദുശ്മന്‍, റിഹായി (1988),
ഗലിയൊമ്മ് കാ ബാദ്ഷാ,
ദേശ്വാസി,
സച്ചേ കാ ബോല്‍ ബലാ,
സന്തോഷ്,
ദേശ് കേ ദുശ്മന്‍,
പാപ് കാ അന്ത് (1989),
ലേകിന്‍ (1990),
ജമായി രാജാ,
ഹായ് മേറി ജാന്‍ (1991),
വിവേകാനന്ദ് (1994),
ആതങ്ക്, മാഹിര്‍ (1996),
ഹിമാലയ് പുത്രി (1997),
ഹേയ് റാം (2000)
സെന്‍സര്‍ (2001),
അമാന്‍ കേ ഫരിസ്തേ,
ഭഗ്വാന്‍ (2003),
വീര്‍ സാറ (2004),
ഭാഗ്മതി (2005),
ബാബുല്‍ (2006)



വെബ്ദുനിയ വായിക്കുക