മമ്മൂട്ടിക്ക് 56

FILEFILE
മമ്മൂട്ടി ഒറ്റയാനാണ്.സിനിമയെ ഒറ്റയ്ക്ക് വിജ-യിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നായക നടന്‍ മമ്മൂട്ടി മാത്രമാണ്. പഴയകാലത്ത് സത്യനുണ്ടായിരുന്നതു പോലുള്ള താന്‍ പോരിമയും ,കരിസ്മയും മമ്മൂട്ടിയിലേ കാണാനാകൂ.

ഈ മഹാനടന്‍റെ ജന്മദിനമാണ് സെപ്റ്റംബര്‍ ഏഴ്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. ചിങ്ങമാസത്തിലെ വിശാഖമാണ് നക്ഷത്രം.(ചിങ്ങത്തിലെ വിശാഖം ഇക്കുറി ആഗസ്റ്റ് 20ന് ആയിരുന്നു ) കോട്ടയം ജ-ില്ലയില്‍ വൈക്കം ഉദയാനപുരത്തിനടുത്തുള്ള ചെമ്പ് ആണ് സ്വദേശം .

ശ്യാം പ്രസാദിന്‍റെ ഒരേ കടല്‍ ,ഉഷാ ഉതുപ്പ് അമ്മയായി അഭിനയിച്ച പോത്തന്‍ വാവ ഷാഫി സംവിധാനം ചെയ്ത മായാവി,കറുത്തപക്ഷികള്‍ തുറുപ്പു ഗുലാന്‍ എന്നിവയാണ് ഈ വര്‍ഷം പുറത്തുവന്ന മമ്മൂട്ടി ചിത്രങ്ങള്‍.

എംടി ഹരിഹരന്‍ ടീമിന്‍റെ പഴശ്ശിരാജ , രണ്‍ജിതിന്‍റെ നസ്രാണി , വന്ദേ മാതരം എന്നിവയാണ് ഇക്കൊല്ലം ഇറങ്നാലുള്ള പടങ്ങള്‍

ഏകദേശം രണ്ടര പതിറ്റാണ്ടോളം മലയാള സിനിമ അടക്കി ഭരിച്ച മെഗാ താരത്തിന്‍റെ വരും ദിനങ്ങളെല്ലാം തിരക്കിന്‍റേതാണ്.മലയാളത്തിലും തമിഴിലുമായി മികച്ച സിമിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം.

കെ.മധുവിന്‍റെ നേരറിയാന്‍ സി ബിഐ വലിയ നേട്ടമു ണ്ടാക്കിയില്ല. ഏന്നാല്‍ തിരുവനന്തപുരം സ്ളാംഗില്‍ സംഭാഷണം തകര്‍ത്ത രാജമാണിക്യം വലിയ ഹിറ്റായി. മമ്മൂട്ടി ഹാസ്യപ്രധാനമായ വേഷങ്ങള്‍ ചെയ്ത തുറുപ്പുഗുലാനും വന്‍ വിജയം നേടി .ബിഗ് ബി പക്ഷേ വേണ്ടത്ര നന്നായില്ല.

പക്ഷേ, കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ ബല്‍റാം വേഴ്സസ് താരദാസ് വേണ്ടത്ര ഫലിച്ചില്ല;പ്രജാപതി യും ഭാര്‍ഗ്ഗവചരിതം മൂന്നാംഖണ്ഡവും പൊളിഞ്ഞു.കാഴ്ചയുടെ വിജയത്തിനു ശേഷം ജയാപചയങ്ങള്‍ മമ്മുട്ടിയെ പിന്തുടരുകയായിരുന്നു.


ധാര്‍ഷ്ട്യം, കൂസലില്ലായ്മ, താന്‍പോരിമ ...മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിനുണ്ട് എന്നാരോപിക്കപ്പെടുന്ന ചില സ്വഭാവസവിശേഷതകളെക്കുറിച്ചാണ് ആരുടെയും മനസ്സില്‍ ആദ്യം എത്തുക. പുറത്തുനിന്ന് വീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനാവാത്ത ഒരു പ്രഹേളികയാണ് മമ്മൂട്ടി.

സാധാരണക്കാരനായ മലയാളിയുടെ സ്വത്വവുമായി തദാത്മ്യം പ്രാപിക്കാന്‍ മമ്മൂട്ടിയ്ക്കു കഴിഞ്ഞു.

രാപകലിലെ കുന്തിച്ചിരുന്ന് ചക്ക വെട്ടുന്ന കൃഷണനുണ്ണിയും, യവനികയിലെ ഭാര്യയെ വിശ്വാസത്തിലെടുത്ത് കേസന്വേഷണം നടത്തുന്ന ഇന്‍സ്പെക്ടറും, ഹിറ്റ്ലറിലെ പെങ്ങന്മാരെ പഞ്ചാരയടിക്കാന്‍ വരുന്ന പൂവാലന്മാരെ തുരത്തുന്ന മാധവന്‍കുട്ടിയും, വാത്സല്യത്തിലെ കൃഷികാരനായ മേലേടത്ത് രാഘവന്‍ നായരും എല്ലാം മലയാളിക്ക് ആത്മാംശം കണ്ടെത്താനാവും വിധം ഹൃദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് മമ്മൂട്ടിയുടെ വിജ-യം

FILEFILE
മമ്മൂട്ടിയില്‍ ഒരു മുന്‍കോപക്കാരന്‍റെ മുഖംമൂടിക്കപ്പുറത്തേക്ക് ഒരിക്കലെങ്കിലും കടക്കാനായവര്‍ക്ക് സ്നേഹവും സൗഹൃദവും മനം നിറയെ തരുന്ന ഒരു മഹാനായ കലാകാരനെ ദര്‍ശിക്കാം. ഈ ദ്വന്ദഭാവമാണ് അഭിനയത്തിലെ വൈവിധ്യത്തിനായും അദ്ദേഹം സ്വീകരിക്കുന്നത്.

രാപകല്‍,കാഴ്ച ,വാല്‍സല്യം,അരയന്നങ്ങളുടേ വീട്, അമരം ,ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലെ സ്നേഹനിധിയായ സാധാരണക്കാരന്‍ നമ്മളിലൊരാളാണ് .

ബ്ളാക്കിലേയും ,ദി കിംഗിലെയും, ഹിറ്റ്ലറിലേയും, വല്യേട്ടനിലെയും, ഇന്‍സ്പെക്ടര്‍ ബല്‍റാമിലെയുംരാക്ഷസരാജ-ാവിലേയും, ചൂടന്‍ കഥാപാത്രങ്ങളും നാമെപ്പോഴും കാണുന്നവയാണ് .

കോട്ടയം കുഞ്ഞച്ചന്‍,കുട്ടേട്ടന്‍,തസ്കരവീരന്‍,ഒരു മരവത്തൂര്‍ കനവ്, മേഘം ,പട്ടാളം തുടങ്ങി ഒട്ടേരെ സിനിമകളില്‍ നര്‍മ്മ കതാപാത്രങ്ങലെ അദ്ദേഹം അവതരിപ്പിച്ചു .

മതിലുകള്‍ ,മൃഗയ,സൂര്യമാനസം,വിധേയന്‍,വടക്കന്‍വീരഗാഥ,യവനിക , ഡോ.അംബേദ്കര്‍, പൊന്തന്‍മാടകൂടെവിടെ ,നായര്‍സാബ്,അനുബന്ധം അക്ഷരങള്‍ തനിയാവര്‍ത്ത തുടങ്ങിയ വ്യത്യസ്ത വേഷങ്ങള്‍ മമ്മൂടിയുടെ കൈയില്‍ ഭദ്രമായിരുന്നു .

ഇവയെല്ലാം മലയാളിക്ക് നല്കിയത് കാഴ്ചയുടെ വിവിധഭാവങ്ങളും, മനസ്സില്‍ കൊണ്ടുനടന്ന് സ്നേഹിക്കാന്‍ ഒരു നടനെയുമായിരുന്നു.

മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞു- '' മോഹന്‍ലാലിന്‍റെ അച്ഛനായി ഞാന്‍ ഇനിയും അഭിനയിക്കാം. പക്ഷേ, എന്‍റെ കഥാപാത്രത്തിനായിരിക്കണം പ്രാധാന്യം''.ഇത് ധാര്‍ഷ്ട്യമല്ല.വ്യത്യസ്തതയും അഭിനയപ്രാധാന്യവുമുള്ള കഥാപാത്രങ്ങള്‍ക്കായി ഒരു നടന്‍റെ തപസ്സാണ്

.പടയോട്ടത്തില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി.

മമ്മൂട്ടിയെ ഷൂട്ടിംഗ് സെറ്റുകളിലെ തിരക്കില്‍ നിന്നൊഴിഞ്ഞ വിശ്രമവേളകളില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ,ആ മുഖത്ത ് രാപകലിലെ കൃഷ്ണനുണ്ണിയും, കാഴ്ചയിലെ മാധവനും, ഹിറ്റ്ലറിലെ മാധവന്‍കുട്ടിയും, മതിലുകളിലെ ബഷീറും , തനിയാവര്‍ത്തനത്തിലെ ബാലഗോപാലന്‍ മാഷും, മഹായാനത്തിലെ ചന്ദ്രുവും, പാഥേയത്തിലെ ചന്ദ്രദാസുമൊക്കെ മിന്നിമറയുന്നതു കാണാം.

അതെ, അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും മമ്മൂട്ടിയുടെ കൂടെയുണ്ട്. ഇനി അവതരിപ്പിക്കാനുള്ളവ ആ മനസ്സിന്‍റെ ആഴത്തിലെവിടെയോ മയക്കത്തിലുമാണ്.വരാന്‍ പോകുന്ന മികച്ച വേഷങ്ങള്‍ക്കായി ആ ഭാവപ്പകര്‍ച്ചകള്‍ മറച്ചു വച്ചിരിക്കുകയാണ്.