വിഷാദ രാഗങ്ങളുടെ നീലനിശീഥിനിയില്‍

FILEFILE
ബ്രഹ്മാനന്ദനെ മലയാളികളുടെ മനസിന്‍റെ ഉള്ളറകളില്‍ കുടിയിരുത്തിയത് അദ്ദേഹത്തിന്‍റെ പാട്ടുകളിലെ വിഷാദഛായയായിരുന്നു.വിഷാദരാഗങ്ങളുടെ രാജകുമാരനായിരുന്നു അദ്ദേഹം.

നീല നിശീധിനീ നിന്‍ മണി മേടയില്‍ എന്ന ഗാനം മലയാളി ഉള്ളെടത്തോളം നില നില്ല്കുന്ന ഗാനങ്ങളില്‍ ഒന്നാണ്താരകരൂപിണിയും, മാനത്തെക്കായലും ആസ്വാദകന് പുതിയ അനുഭവമായി മാറി.

കണ്ണീരാറ്റിലെ തോണി (പാതിരാവും പകല്‍ വെളിച്ചവും) പ്രിയമുള്ളവളേ(തെക്കന്‍‌കാറ്റ്), സമയമായി , ശ്രീമഹാദേവന്‍‌ തന്‍ടേ ( നിര്‍മാല്യം)കനകം മൂലം ദുഃഖം ( ഇന്റര്‍വ്യൂ)ചന്ദ്രികാ ചര്‍ച്ചിതമാം രാത്രിയോടോ( പുത്രകാമേഷ്ടി)ലോകം മുഴുവന്‍ സുഖം പകരാനായ് ( സ്നേഹദീപമേ മിഴി തുറക്കൂ)ക്ഷേത്രമേതെന്നറിയാത്ത( പൂജക്കെടുക്കാത്ത പൂക്കള്‍‍) ഠുടങ്ങി ബ്രഹ്മാനന്ദന്‍ പാടിയ പാട്ടുകളിലെല്ലാം വിഷാദം കനീഭവിച്ചു കിടക്കുന്നു.

ചിരിക്കുമ്പോല്‍ നീയൊരു സൂര്യകാന്തി( ചന്ദ്രകാന്തം) തുടങ്ങി ചുരുക്കം ചില പാട്ടുകള്‍ മാത്രമേ അഹ്ലാദഭാവത്തില്‍ ഉള്ളൂ.

2004 ല്‍58 മത്തെ വയസ്സിലാണ് കെ.പി.ബ്രഹ്മാനന്ദന്‍ അന്തരിച്ചത്. തിരുവനന്തപുരത്ത് ആറ്റിങ്ങലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രമേഹരോഗബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

1946 ഫെബ്രുവരി 22-ാം തീയതി കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ ഭവാനി-പാപ്പച്ചന്‍ ദമ്പതികളുടെ മകനായി ബ്രഹ്മാനന്ദന്‍ ജനിച്ചു. 1978 ലായിരുന്നു വിവാഹം. ഉഷയാണ് ഭാര്യ. ഗായകനായ രാഗേഷ് ബ്രഹ്മാനന്ദന്‍, ആതിര എന്നിവര്‍ മക്കളാണ്.

കെ. രാഘവനാണ് ബ്രഹ്മാനന്ദനെ ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. രാഘവന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച കള്ളിച്ചെല്ലമ്മ എന്ന സിനിമയില്‍ "മാനത്തെ കായലിന്‍....' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ചാണ് ബ്രഹ്മാനന്ദന്‍ സിനിമാ പിന്നണി ഗായകനാവുന്നത്.

താരകരൂപിണി....., മാനത്തെ കാലയിന്‍ മണപ്പുറത്ത്....., പ്രിയമുള്ളവളെ നിനക്കു വേണ്ടി..... എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യകാലത്തെ പാട്ടുകള്‍.

പതിറ്റാണ്ടുകളായി മലയാള സിനിമ സംഗീതരംഗത്ത് സജീവമായിരുന്നുവെങ്കിലും അംഗീകാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല.2003 ല്‍ സംഗീതനാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു.

നൂറ്റന്‍പതോളം ചലച്ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തമിഴ് ചലച്ചിത്രഗാനരംഗത്തും സജീവമായിരുന്നു. കുറേ നാളായി ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാനമേള സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു.

1965ല്‍ ഓള്‍ ഇന്ത്യാ റേഡിയോയിലെ ലളിതഗാന മത്സരത്തില്‍ നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചതാണ് ബ്രഹ്മാനന്ദനെ സിനിമയില്‍ അവസരം നേടിക്കൊടുത്തത്.

മലയത്തിപ്പെണ്ണ് എന്ന സിനിമയിലൂടെ സംഗീത സംവിധായകന്‍റെ വേഷവും ബ്രഹ്മാനന്ദനെ തേടിയെത്തി. മലയത്തിപ്പെണ്ണിലെ "മട്ടിച്ചാറ് മണക്കണ് മണക്കണ്...' എന്ന ഗാനം ഏറെ പ്രശസ്തി നേടിയിരുന്നു.

ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്‍റെ നാടകങ്ങള്‍ക്ക് പിന്നണി പാടിക്കൊണ്ടായിരുന്നു ബ്രഹ്മാനന്ദന്‍ സംഗീതരംഗത്ത് സജീവമായത്. കടയ്ക്കാവൂര്‍ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ 12 വയസ് മുതല്‍ സംഗീതം പഠിച്ചു .

ബ്രഹ്മാനന്ദന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഡാന്‍സര്‍ ഗുരു ചന്ദ്രശേഖരന്‍ നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. അമേരിക്ക, ലണ്ടന്‍, ബഹറൈന്‍ തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളില്‍ ബ്രഹ്മാനന്ദന്‍ സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്.



ബ്രഹ്മാനന്ദന്റെ ചില ഗാനങ്ങള്‍

പ്രണയവും വിഷാദവും തീവ്രമായി അനുഭവിപ്പിച്ച ഗാനമായിരുന്നു ടാക്സികാര്‍ എന്ന ചിത്രത്തിലെ താമരപ്പൂ നാണിച്ചു... ഭാവസമ്പുഷ്ഠമായ സ്വരത്തില്‍ ബ്രഹ്മാനന്ദന്‍ അത് ആലപിച്ചു.

ചിത്രം: ടാക്സി കാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ആര്‍.കെ.ശേഖര്‍

താമരപ്പൂ നാണിച്ചു
നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ
പൂവായ് വിടരൂ

നദിയുടെ ഹൃദയം ഞാന്‍ കണ്ടു
നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുക കവി പാടി
കരളേ നീയൊരു
പുഴയായ് ഒഴുകൂ
പുഴയായ് ഒഴുകൂ....

പൂവായ് ഓമന വിടരാമോ?
നിന്നെ പുല്‍കാം ഞാനൊരു ജലകണമായ്
പുഴയായ് ഓമന ഒഴുകാമോ
പുണരാം ഞാനൊരു കുളിര്‍കാറ്റായ്
കുളിര്‍കാറ്റായ്....



ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ താരകരൂപിണീ എന്ന ഗാനം ബ്രഹ്മനന്ദന് ഏറെ ആരാധകരെ നേടിക്കൊടുത്തു.ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ പ്രണയഭാവനയാണ് ഈ ഗാനത്തില്‍ തിളങ്ങുന്നത്.'' നീയെന്നുമെന്നുടെ ഭാവനാരോമാഞ്ചമായിരിക്കും"" എന്ന വരികള്‍ കാമുകഹൃദയങ്ങള്‍ ഏറ്റുപാടിയപ്പോള്‍ അത് ബ്രഹ്മാനന്ദനുള്ള ഏറ്റവും വലിയ അംഗീകാരമായി.


ചിത്രം:ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി

താരകരൂപിണി
നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍
ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും

( താരകരൂപിണി...)

നിദ്രതന്‍ നീരദ നീലവിഹായസില്‍
നിത്യവും നീ പൂത്തു മിന്നിനില്ക്കും
സ്വപ്നനക്ഷത്രമേ നിന്‍ ചിരിയില്‍
സ്വര്‍ഗ്ഗചിത്രങ്ങളെന്നും ഞാന്‍
കണ്ടുനില്ക്കും
(താരകരൂപിണീ...)

കാവ്യവൃത്തങ്ങളിലോമനേ
നീ നവ-
മാകന്ദമഞ്ജരിയായിരിക്കും
എന്‍ മണിവീണതന്‍
രാഗങ്ങളില്‍ സഖി
സുന്ദരമോഹനമായിരിക്കും
(താരകരൂപിണീ...)

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍
നമ്മള്‍ ഈണവും-
താളവുമായിണങ്ങി
ഈ ജീവസംഗമധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
( താരകരൂപിണി..)

വെബ്ദുനിയ വായിക്കുക