മമ്മൂട്ടിക്ക് ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല; ദുല്‍ഖറിന് ഡ്യൂപ്പേ പറ്റില്ല!

ബുധന്‍, 16 ഏപ്രില്‍ 2014 (19:30 IST)
PRO
PRO
മമ്മൂട്ടിക്ക് സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് ഇല്ലാതെ പറ്റില്ല. കാരണം അപകടം വരുമെന്ന് തോന്നുന്ന രംഗങ്ങളില്‍ റിസ്ക് എടുക്കാന്‍ മെഗാസ്റ്റാര്‍ തയാറാവില്ലാ‍യെന്നതാണ് വാസ്തവം. ഇതുസംബന്ധിച്ച് സിനിമാവൃത്തങ്ങളില്‍ ഒരു കഥ പോലുമുണ്ട്.

ആദ്യകാലത്ത് ഒരു ചെറിയ റോളില്‍ അഭിനയിക്കാനെത്തിയ മമ്മൂട്ടി ഒരു മതില്‍ ചാടുന്ന രംഗത്തില്‍ അഭിനയിക്കാന്‍ ഡ്യൂപ്പിനെ ചോദിച്ചുവെന്നാണ് ആ കഥ. എന്നാല്‍ ഇതെല്ലാം പഴങ്കഥയാക്കുന്ന സ്മാര്‍ട്നെസാണ് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ കാണിക്കുന്നത്. കാരണം ചിത്രങ്ങളില്‍ ഡ്യൂപ്പേ വേണ്ടെന്നാണ് ദുല്‍ഖറിന്റെ നിലപാട്.

അടുത്ത പേജില്‍: ദുല്‍ഖറിന്റെ സാഹസികരംഗങ്ങള്‍

PRO
PRO
ദുല്‍ഖറിന്റെ സാഹസികരംഗങ്ങള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന യുവതാര ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹൈലൈറ്റാകും. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ മഡ് റെയ്സര്‍ ആയാണ് എത്തുന്നത്.

ബൈക്ക് സ്റ്റണ്ടുകള്‍ എല്ലാം ഒരു ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ദുല്‍ഖര്‍ ചെയ്തിരിക്കുന്നത്. വളരെ സാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നുവത്രേ

ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം, നിത്യ മേനോന്‍, ഇഷ തല്‍വാര്‍, പാര്‍വതി മേനോന്‍ എന്നിവരും 'ബാംഗ്ലൂര്‍ഡെയ്സി'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ കൂടിയായ അന്‍വര്‍റഷീദ് ആണ്. സമീര്‍താഹിര്‍ ആണ് ഈ യുവതാര ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക