മോഹന്‍‌ലാല്‍ വീണ്ടും മീശ പിരിക്കുന്നു!

വ്യാഴം, 27 മാര്‍ച്ച് 2014 (15:18 IST)
PRO
PRO
മോഹന്‍ലാല്‍ ആരാധകരോട് പ്രിയനായകനെ എങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാകൂ, മുണ്ട് മടക്കിക്കുത്തി മീശ പിരിച്ച്. പക്ഷേ കുറേക്കാലമായി ലാലേട്ടനെ ആ ലുക്കില്‍ കണ്ടിട്ട്.

എന്നാല്‍ മീശയൊക്കെ പിരിച്ച്, മുണ്ടൊക്കെ മടക്കിക്കുത്തി ലാലേട്ടന്‍ വീണ്ടും വരുന്നു. അത് പക്ഷേ പക്കാ ആക്ഷന്‍ സിനിമയില്‍ അല്ലെന്ന് മാത്രം. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന 'പെരുച്ചാഴി' എന്ന ചിത്രത്തിലാണ് ലാല്‍ മീശ പിരിക്കുക

അടുത്ത പേജില്‍: പെരുച്ചാഴി ബിഗ്‌ബജറ്റാണ്, ഫുള്‍ കോമഡിയും!


PRO
PRO
ഫ്രൈഡേ സിനിമാസിന്റെ ബാനറില്‍ വിജയ് ബാബു, സാന്ദ്ര തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'പെരുച്ചാഴി' ബി. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തിരിച്ചു വരവെന്നാണ് ചിത്രത്തെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. കിലുക്കം, ചിത്രം, നാടോടിക്കാറ്റ് തുട ചിത്രങ്ങള്‍ പോലെ ഫുള്‍ കോമഡി ചിത്രമാണ്. ഇത് കൂടാതെ തന്നെ ലാലേട്ടന്റെ മീശ പിരിക്കലും, മുണ്ട് മടത്തിക്കുത്തുമൊക്കെ ഈ ചിത്രത്തില്‍ ഉണ്ടാകും.

പെരുച്ചാഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അധികം വൈകാതെ തന്നെ പുറത്തിറങ്ങും. ഫ്രൈഡേ ഫിലിം ഹൗസ് ഏറ്റവും ഒടുവില്‍ നിര്‍മ്മിച്ച 'ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍' എന്ന ചിത്രത്തിന്റെ സക്സസ് മീറ്റില്‍ വച്ചായിരിക്കും 'പെരുച്ചാഴി'യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുക.

വെബ്ദുനിയ വായിക്കുക