തന്നെ ‘അക്കാ.. അക്കാ..’ എന്ന് വിളിച്ചുവശീകരിച്ച് തന്റെ ഭര്‍ത്താവിനെ അടിച്ചെടുത്തവളാണ് നയന്‍താരയെന്ന് പ്രഭുദേവയുടെ ഭാര്യ റംലത്ത്. ഒരു പ്രമുഖ തമിഴ് പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍താരയ്ക്കെതിരെ റംലത്ത് കടുത്തഭാഷയില്‍ വിമര്‍ശനശരങ്ങള്‍ തൊടുത്തിരുക്കുന്നത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ വായിക്കുക -
“സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ പലരും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. വരുന്നവരെയെല്ലാം ഞാന്‍ വേണ്ടതരത്തില്‍ ഉപചരിക്കും. ചോറും കറിയും ഉണ്ടാക്കുന്ന ജോലിയാണല്ലോ എനിക്ക് വീട്ടില്‍! ഈ പെണ്ണും (നയന്‍താരയും) അങ്ങിനെയൊക്കെതന്നെയാണ് വന്നുകൊണ്ടിരുന്നത്. വന്നയുടന്‍ എന്നെ കൊഞ്ചിക്കുഴഞ്ഞ് ‘അക്കാ.. അക്കാ..’ എന്ന് വിളിക്കും. പ്രഭുവിനെ അവള്‍ ‘സാര്‍.. സാര്‍’ എന്നാണ് വിളിക്കാറ്. ഞാനതില്‍ മയങ്ങിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ!”
‘അവളുടെ ‘അക്കാ’ വിളിയില്‍ മയങ്ങിപ്പോയപ്പോള്‍ ഉള്ളില്‍ ഉള്ള ആഗ്രഹമെന്തെന്ന് എനിക്ക് മനസിലായിരുന്നില്ല. അല്ലെങ്കില്‍ ‘അക്കാവോടെ കണവരെ എനക്ക് കൊടുക്കമുടിയുമാ’ (ചേച്ചിയുടെ ഭര്‍ത്താവിനെ എനിക്ക് തരുമോ) എന്ന ചോദ്യം വരുന്നതുവരെ ഞാന്‍ ക്ഷമയോടെ ഇരിക്കില്ലായിരുന്നു. ലോകത്തില്‍ ഏതൊരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചോദിക്കാന്‍ അറയ്ക്കുന്ന ആ ചോദ്യം വരെ അവള്‍ എന്നോട് ചോദിച്ചു. ആ രാത്രി ഒരുപോള കണ്ണടക്കാന്‍ എനിക്കായില്ല.’
“എന്‍റെ മൂത്ത മകന്‍ വിശാല്‍ കാന്‍സര്‍ വന്ന് മരിച്ച ദുഃഖം മാറുന്നതിന് മുമ്പാണ് അവള്‍ എന്നോട് ഈ വിചിത്രമായ ചോദ്യം ചോദിച്ചത്. വിശാലിനെ അതിയായി സ്നേഹിച്ചിരുന്നു എന്നൊക്കെ പ്രഭുദേവ പറയുന്നത് പച്ചക്കള്ളമാണ്. ശവസംസ്കാരം കഴിഞ്ഞതിന്‍റെ പിറ്റേന്നുതന്നെ അയാള്‍ ആ പെണ്ണുമായി എവിടേക്കോ ചുറ്റാന്‍ പോയി. നയന്‍താരയുടെ കൂടെ പോകുമ്പോള്‍ മകന്‍ മരിച്ച ദുഃഖം എവിടെപ്പോയി എന്നാണ് എനിക്കറിയേണ്ടത്.”
“അവള്‍ വീട്ടില്‍ വരുമ്പോഴെല്ലാം കുട്ടികള്‍ക്ക് ചോക്ലേറ്റും ഡ്രസും ഒക്കെ കൊണ്ടുവരാറുണ്ടായിരുന്നു. എല്ലാത്തിനും പിന്നിലുള്ള ആ ഗൂഢലക്‌ഷ്യം എനിക്ക് മനസിലാക്കാന്‍ സാധിക്കാതെ പോയി. എന്‍റെ ഇളയ മകന്‍ നയന്‍താരയുടെ ഫോട്ടോ പേപ്പറില്‍ കണ്ടാല്‍ ഉടന്‍ ആ പേപ്പര്‍ വലിച്ചുകീറും. അവളുടെ പാട്ടോ സിനിമയോ ടിവിയില്‍ വന്നാല്‍ ഉടന്‍ ടിവി ഓഫ് ചെയ്യും. രാത്രിയില്‍ അവന്‍ കരഞ്ഞുകൊണ്ട് എഴുന്നേറ്റ് ‘എങ്കമ്മാ അപ്പാ?’ (അച്ഛന്‍ എവിടെയാണമ്മേ) എന്ന് ചോദിക്കുമ്പോള്‍ എന്‍റെ ഉള്ള് കലങ്ങാറുണ്ട്. അവന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു.”
“ചേച്ചീ.. ചേച്ചീയെന്ന് എന്നെ വിളിച്ച് ‘സാറി’നെ അടിച്ചുമാറ്റിയ അവള്‍ക്ക് ഒരിക്കലും മാപ്പില്ല” - റംലത്ത് പറയുന്നു.