
മീനം-സ്വഭാവം
മീന രാശിയിലുള്ളവര്‍ ഉദാരചിത്തരും അനുകമ്പയുള്ളവരും ആയിരിക്കും. ഉള്ളിന്‍റെയുള്ളില്‍ അവര്‍ ആശയവാദികളായിരിക്കും. ആദ്ധ്യാത്മീയമായി ചായ്‌വുള്ള അവര്‍ അന്ധവിശ്വാസികളാവാനും സാധ്യതയുണ്ട്. ദയ, സഹതാപം, എന്തും ഉള്‍ക്കൊള്ളുവാനും എന്തിനോടും ഇണങ്ങിച്ചേരുവാനുമുള്ള കഴിവ് എന്നിവ ഉള്ളതിനാല്‍ ഇവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുക നിസാര കാര്യമാണ്.