തുലാം രാശിക്കാര്‍ക്ക് ഈ മാസം എങ്ങനെ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (17:22 IST)
സാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരുതുല്യരില്‍നിന്ന് സഹായം. പൂര്‍വികസ്വത്ത് സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. വിനോദയാത്രയ്ക്ക് യോഗം. രാഷ്ട്രീയരംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി. ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍ നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. 
 
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത. നിയമപാലകര്‍ക്ക് തൊഴിലില്‍ പ്രശ്നങ്ങള്‍. ശിക്ഷണ നടപടികള്‍ക്കും മനോദുഃഖത്തിനും യോഗം. കൃഷിയിലൂടെ കൂടുതല്‍ ധനലബ്ധിയും അംഗീകാരവും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക് തൊഴില്‍രംഗത്ത് അംഗീകാരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍