ബുദ്ധി തെളിയാന്‍ നാസപാനം

വ്യാഴം, 20 നവം‌ബര്‍ 2008 (11:20 IST)
WD
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാസികയിലൂടെ ജലം വായിലെത്തിക്കുന്ന പ്രക്രിയയാണ് നാസപാനം. ചെയ്യാത്ത ഒരാള്‍ക്ക് ഈ പ്രക്രിയ കഠിനമെന്ന് തോന്നിയേക്കാമെങ്കിലും ഒന്നോരണ്ടോ തവണ ശ്രമിക്കുന്നതിലൂടെ ഇത് അനായാസം ചെയ്യാവുന്നതാണ്.

കൈക്കുമ്പിളില്‍ ജലം നിറച്ച് തല പിന്നോട്ടാക്കുക. ഇനി ഏതെങ്കിലും ഒരു നാസാദ്വാരത്തിലൂടെ ജലത്തെ ഉള്ളിലേക്ക് സ്വീകരിച്ച് വായിലെത്തിക്കുക. വായിലെത്തുന്ന ജലം തുപ്പിക്കളയണം. ഇത് അടുത്ത നാസാദ്വാരത്തിലൂടെ ആവര്‍ത്തിക്കുക.

കൈക്കുമ്പിളില്‍ ജലമെടുക്കുന്നതിനു പകരം ചെറുകിണ്ടിയില്‍ ജലമെടുക്കുന്നതും നല്ലതാണ്. ദിവസവും അഞ്ച് തവണ വീതമെങ്കിലും നാസപാനം ചെയ്യുന്നത് ഉത്തമമാണ്.

ശിരോരോഗങ്ങളായ തുമ്മല്‍, സെനസൈറ്റിസ് തുടങ്ങിയവയില്‍ നിന്ന് മോചനം ലഭിക്കാന്‍ നാസപാന പ്രക്രിയ ഉത്തമമാണ്. മൂന്ന് നേരം ഈ പ്രക്രിയ ചെയ്താല്‍ ബുദ്ധിക്ക് തെളിച്ചം ഉണ്ടാവുമെന്നാണ് ആചാര്യ മതം.

വെബ്ദുനിയ വായിക്കുക