രുചിയുടെ ക്രിസ്മസ്

ഇത്തവണത്തെ ക്രിസ്മസ് ഈ വിഭവങ്ങള്‍ ആസ്വദിച്ച് ആഘോഷിക്കൂ...

ബീഫ് കട്‌ലറ്റ്:

ചേരുവകള്‍
ബീഫ് (ചെറുതായി അരിഞ്ഞത്)- 250 ഗ്രാം
സവോള- 1
ഉരുളക്കിഴങ്ങ്- 1(പുഴുങ്ങിയത്)
മുട്ട-1
നാരങ്ങ നീര്-1സ്പൂണ്‍
പച്ചമുളക്-2
ഇഞ്ചി-1സ്പൂണ്‍
മല്ലിയില-3 സ്പൂണ്‍(അരിഞ്ഞത്)
ഗ്രാമ്പൂ-പാകത്തിന് (പൊടിക്കുക)
പട്ട-2 കഷണം(പൊടിക്കുക)
കുരുമുളക് പൊടി-11/2 സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്‌പൂണ്‍
എണ്ണ- വറുക്കാന്‍ പാകത്തിന്
ഉപ്പ്-പാകത്തിന്

ഉണ്ടാക്കുന്ന വിധം:

ചൂടാക്കിയ നെയ്യില്‍ സവോള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ നന്നായി വഴറ്റിയതിനുശേഷം ഇറച്ചിയും നാരങ്ങനീരും ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. അല്പം കഴിഞ്ഞ് പൊടിച്ച ഗ്രാമ്പൂ, പട്ട, കുരുമുളക് എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റി മാറ്റുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിക്കുക. അതില്‍ മുട്ടയുടെ മഞ്ഞക്കരുവും വഴറ്റിവച്ചിരിക്കുന്ന ചേരുവകളും ചേര്‍ത്ത് വട്ടത്തില്‍ പരത്തുക(കട്‌ലറ്റാകൃതിയില്‍). എന്നിട്ട് അവ മുട്ടയുടെ വെള്ളയില്‍ മുക്കിയതിനുശേഷം റൊട്ടിപ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക.


സ്‌പെഷ്യല്‍ ചിക്കന്‍ കറി:

ചേരുവകള്‍:

ചിക്കന്‍- 11/2.
മല്ലിയില- 1/4 കപ്പ് (അരിഞ്ഞത്)
സവോള-2എണ്ണം.
വെളുത്തുള്ളി- 10.
ഇഞ്ചി-1കഷണം.
നാരങ്ങനീര്- 1ടേബിള്‍ സ്പൂണ്‍.
തേങ്ങ-1(തിരുമ്മിയത്).
വെളിച്ചെണ്ണ.
ഉപ്പ്-പാകത്തിന്
മുളക് പൊടി
മല്ലിപ്പൊടി-2ടേബിള്‍സ്പൂണ്‍
ജീരകം-ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-2ടീസ്പൂണ്‍
മസാലപൊടി-
അണ്ടിപരിപ്പ്- 8

ഉണ്ടാക്കുന്ന വിധം:

തിരുമ്മിയതേങ്ങയില്‍ 1/2 കപ്പ് വെള്ളം ചേര്‍ത്ത് കട്ടിക്ക് തേങ്ങാപാലെടുത്തുവയ്ക്കുക. പീന്നീട് വീണ്ടും ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് രണ്ടാം പാലെടുത്തുവയ്ക്കുക. എണ്ണ ചൂടാക്കി അരച്ച ഇഞ്ചി, ജീരകം, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപൊടി, അണ്ടിപരിപ്പ് എന്നിവയും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും മല്ലിയിലയും നന്നായി വഴറ്റുക. അതിലേക്ക് പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്ക്ന്‍ കഷണങ്ങള്‍ ഇട്ട് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുന്നതുവരെ നന്നായി വഴറ്റുക. അതിനുശേഷം തേങ്ങയുടെ രണ്ടാം പാലൊഴിച്ച് നന്നായി വേവിക്കുക. അവ നന്നായി വെന്ത് കുറുകിയ ശേഷം നാരങ്ങാനീര് ചേര്‍ത്തിളക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ക്കുക. അതിനുശേഷം തിളപ്പിക്കാന്‍ പാടില്ല.

കുറിപ്പ്: കറിയുടെ ആവശ്യകതയനുസരിച്ച് വേണമെങ്കില്‍ ആദ്യം മൂന്നാം പാലില്‍ ചിക്കന്‍ വേവിക്കാവുന്നതാണ്.


മുന്തിരിങ്ങ വൈന്‍:

ചേരുവകള്‍:

കറുത്ത മുന്തിരിങ്ങ- 1 1/2 കിഗ്രാം
പഞ്ചസാര- 2 1/2 കിഗ്രാം
ഗോതമ്പ്-300 ഗ്രാം
യീസ്റ്റ്-1ടീസ്പൂണ്‍
മുട്ട-1
വെള്ളം-2 1/2 ലിറ്റര്‍(തിളപ്പിച്ചാറിയത്)

ഉണ്ടാക്കുന്ന വിധം:

മുന്തിരിങ്ങ നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോര്‍ന്നുപോകാന്‍ വയ്ക്കുക. യീസ്റ്റ് അല്പം ചൂടുവെള്ളത്തില്‍ പതയ്ക്കാന്‍ വയ്ക്കുക. അതിനുശേഷം മുന്തിരിങ്ങ ഒരു മത്ത് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിലേക്ക് പഞ്ചസാരയുടെ നേര്‍പകുതി(1 1/4കിഗ്രാം)യും ഗോതമ്പും പതഞ്ഞ യീസ്റ്റും മുട്ടയുടെ വെള്ളയും വെള്ളവും ചേര്‍ക്കുക. ഇവ ഭരണിയില്‍ വായു കയറാത്തവിധം നന്നായി അടച്ച് സൂക്ഷിക്കുക. തുടര്‍ന്നുള്ള പത്ത് ദിവസം ഈ മിശ്രിതം ദിവസവും അല്പനേരം ഇളക്കണം. തിളപ്പിച്ചവെള്ളത്തില്‍ കഴുകിയ മത്തുപയോഗിച്ച് വേണം ഇളക്കേണടത്. പിന്നീട് തുടര്‍ന്നുള്ള പത്തുദിവസം മിശ്രിതം ഇളക്കരുത്. അടച്ചുതന്നെ സൂക്ഷിക്കുക. ഇരുപത്തിയൊന്നാമത്തെ ദിവസം ബാക്കിയുള്ള പഞ്ചസാര(11/4കിഗ്രം) ചേര്‍ത്തിളക്കുക. അവ അലിഞ്ഞതിനുശേഷം മിശ്രിതം അരിക്കുക. നന്നായി അരിച്ച് ഗോതമ്പുള്‍പ്പെടെയുള്ളവ കളഞ്ഞതിനുശേഷം തെളിയുന്നതിനായി വയ്ക്കുക. നന്നായി തെളിഞ്ഞ മിശ്രിതം ഭരണിയില്‍ കെട്ടിസൂക്ഷിക്കുക.


മിക്സഡ് ഫ്രൂട്ട് സാലഡ്:

ചേരുവകള്‍:

ഏത്തപ്പഴം-2
ഓറഞ്ച്-2
മാമ്പഴം-1
ആപ്പിള്‍-1
പേരയ്ക്ക-1
മുന്തിരിങ്ങ(പച്ച നിറത്തിലുള്ളത്)-150ഗ്രാം
ചെറി-1
നാരങ്ങ-1
പഞ്ചാര-100ഗ്രാം

ഉണ്ടാക്കുന്ന വിധം:

എല്ലാ പഴങ്ങളും ചെറുതായി നുറുക്കുക. അതിലേക്ക് നാരങ്ങ നീര് ഒഴിക്കുക. അതിനുശേഷം പഞ്ചസാര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കുക. ഉരുക്കിയ പഞ്ചസാര പഴങ്ങളിലേക്ക് ചേര്‍ക്കുക. അതിനുശേഷം ഫീസറില്‍ വച്ച് തണുപ്പിക്കുക.


ആല്‍മണ്ട് ക്രിസ്മസ് കേക്ക്

ചേരുവകള്‍:

കേക്ക് പൌഡര്‍- 4 കപ്പ്
ആല്‍മണ്ട്-1/2 കപ്പ്
ഉപ്പ്-പാകത്തിന്
ബേക്കിംഗ് പൌഡര്‍-4ടീസ്പൂണ്‍
വെണ്ണ- 1 കപ്പ്
മുട്ട-4
പാല്‍-1 1/4 കപ്പ്
വാനില-1 1/2 ടീസ്പൂണ്‍
ഉണക്ക് മുന്തിരിങ്ങ-1/2 കപ്പ്
അണ്ടിപരിപ്പ്-10
ബ്രാന്‍ഡി-2ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

കേക്ക് പൌഡറില്‍ ഉപ്പും ബേക്കിംഗ് പൌഡറും ചേര്‍ക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക. ഒപ്പം നന്നായി മയപ്പെടുന്നതുവരെ വെണ്ണയും ചേര്‍ക്കുക. അതിലേക്ക് പതപ്പിച്ചുവച്ചിരിക്കുന്ന മുട്ട നന്നായി മയപ്പെടുന്നതുവരെ ചേര്‍ത്തുകൊണ്ടിരിക്കുക. അതിനുശേഷം ഉണക്കമുന്തിരിങ്ങയും അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി പതയ്ക്കുക. അത് കഴിഞ്ഞ് പാല്‍ ചേര്‍ക്കുക. പതയ്ക്കുന്നത് അപ്പോഴും തുടരണം. തുടര്‍ന്ന്
വാനിലയും ബ്രാന്‍ഡിയും ചേര്‍ക്കണം. മുന്‍പേ ചൂടാക്കിയ അവനില്‍ 375 ഫാരന്‍ ഹീറ്റില്‍ ബേക്ക് ചെയ്യുക.


ഉരുളക്കിഴങ്ങ്- മുട്ടക്കറി

ചേരുവകള്‍:

മുട്ട-5
ഉരുളക്കിഴങ്ങ് - 1 .
തേങ്ങ - 1/4 കപ്പ്
സവോള - 1 no.
പച്ചമുളക് -2
ജീരകം - ½ ടീസ്പൂണ്‍
സവാള - 1 no.
മുളകുപൊടി-1സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 സ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ- പാകത്തിന്
കറിവേപ്പില

ഉണ്ടാക്കുന്ന വിധം:

മുട്ട പുഴുങ്ങുക. തോട് പൊളിച്ചതിനുശേഷം, അവ നാലായി നീളത്തില്‍ മുറിച്ച് മാറ്റി വയ്ക്കുക. അതുപോലെ തന്നെ നീളത്തില്‍ ഉരുളക്കിഴങ്ങും അരിയുക. എന്നിട്ട് അവ അരിഞ്ഞ സവാളയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങയും ജീരകവും പച്ചമുളകും നന്നായി അരച്ചുമാറ്റി വയ്ക്കുക. ഉരുളക്കിഴങ്ങ് വെന്തതിനുശേഷം ഇവ ചേര്‍ക്കുക. എന്നിട്ടതിലേക്ക് മുട്ട കഷണങ്ങള്‍ ചേര്‍ക്കുക. അവ മുറിഞ്ഞുപോകാത്ത തരത്തില്‍ പതിയെ ഇളക്കി, കറിവേപ്പിലയും ചേര്‍ത്ത് അല്പ സമയംകൂടി വേവിക്കുക. അതിലേക്ക് വെളിച്ചെണ്ണയും ചേര്‍ക്കുക.





























വെബ്ദുനിയ വായിക്കുക