വന്ധ്യതയുടെ അഞ്ച് കാരണങ്ങള്‍

വ്യാഴം, 6 നവം‌ബര്‍ 2014 (19:16 IST)
അമ്മയാവുക എന്നത് ഏത് സ്ത്രീയുടേയും മോഹമായിരിയ്ക്കും. എന്നാല്‍ ഗര്‍ഭം ധരിയ്ക്കുന്നത് ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിയ്ക്കില്ല. ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്നത് പുരുഷവന്ധ്യതയോ സ്ത്രീ വന്ധ്യതയോ ആകാം.ഗര്‍ഭം ധരിയ്ക്കാന്‍ തടസം നില്‍ക്കുന്ന ചില ഘടകങ്ങളെക്കുറിച്ചറിയൂ, ഇതില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിയ്ക്കുന്ന പ്രശ്‌നങ്ങളുണ്ട്.

ഗര്‍ഭ ധാരനത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട അഞ്ച് കാരണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
1. ഉറക്കക്കുറവ് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിയ്ക്കും. ഇത് ഗര്‍ഭധാരത്തിനു തടസം നില്‍ക്കും. 2. തടി വര്‍ദ്ധിയ്ക്കുന്നതും കുറയുന്നതുമെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന മറ്റു ചില ഘടകങ്ങളാണ്. ഇത് ഓവുലേഷനെ ബാധിയ്ക്കും. പുരുഷന്മാരിലും ഇത് വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാക്കും.

3. ടെക്‌നോളജി പുരുഷവന്ധ്യതയ്ക്കു പ്രധാനപ്പെട്ട ഒരു കാരണമാണ്. കമ്പ്യൂട്ടറും മൊബൈലുമെല്ലാം പുരുഷവന്ധ്യതയ്ക്കുള്ള കാരണങ്ങളാണ്. 4.സ്ത്രീകളില്‍ മോണ രോഗങ്ങള്‍ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ബ്രഷ് ചെയ്തു കഴിഞ്ഞാല്‍ മോണയില്‍ നിന്നും ബ്ലീഡിംഗ് ഉണ്ടാവുകയാണെങ്കില്‍ ഇത് പെരിഡോന്റല്‍ എന്നൊരു രോഗം കാരണമാണ്. ഇതും ഗര്‍ഭിണിയാകുവാന്‍ തടസം നില്‍ക്കും.

5. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളിലെ ഗര്‍ഭധാരണം തടയുന്ന പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. നോക്കു ശ്രദ്ധിച്ചാല്‍ മാറ്റാവുന്ന എന്നാല്‍ അതി പ്രധാനമായ സത്യങ്ങളാണിതെല്ലാം. അതിനാല്‍ ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങളില്‍ തീര്‍ച്ചയായും ഇതിലേതെങ്കിലുമൊരു കാരണം ഉണ്ടായിരിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക