ഇങ്ങനെയുമുണ്ടോ ഒരു ഭർത്താവ്?

ശനി, 18 ജൂണ്‍ 2016 (17:06 IST)
ഇന്നലെവരെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ ഊർജ്ജം ഇല്ലാതാവുക, മുൻപ് താൽപ്പര്യം കാണിച്ചിരുന്ന വിഷയങ്ങളിൽ ഭർത്താവ് ഇപ്പോൾ താൽപ്പര്യം കാണിക്കാതിരിക്കുക, ഇതൊക്കെയാണോ നിങ്ങളുടെ പ്രശ്നം. എങ്കിൽ പേടിക്കണ്ട, പരിഹാരമുണ്ട്. ഇഷ്ടത്തോടെ സമീപിച്ചിരുന്ന ലൈംഗിക ബന്ധത്തെ ദേഷ്യത്തോടെയാണോ ഭർത്താവ് കാണുന്നത്? അതിനും പരിഹാരമുണ്ട്.
 
എന്തുകൊണ്ടാണ് ഭർത്താവ് ഇങ്ങനെ പെരുമാറുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?. 80 ശതമാനവും അതിന് കാരണം വിഷാദമായിരിക്കാം. മനസ്സിന്റെ ശക്തിയും ധൈര്യവും ചോർത്തിക്കളയുന്ന ഒന്നാണ് വിഷാദരോഗം. ജീവിതത്തിലെ മധുരവും കയ്പും പങ്കിട്ട് ഭാര്യക്ക് ചെലവിന് നല്‍കി അവളോട് നല്ല വിധത്തില്‍ പെരുമാറി സന്തോഷകരമായ ദിനങ്ങള്‍ സമ്മാനിക്കുന്നവനായിരിക്കും തന്റെ ഭര്‍ത്താവ് എന്നാണ് ഓരോ ഭാര്യയും സ്വപ്നം കാണുക. 
 
വിവാഹജീവിതം ആരംഭിച്ചതിനുശേഷമോ വർഷങ്ങൾക്ക് ശേഷമോ ഭാര്യയോട് താൽപ്പര്യം കുറയുന്നുവെങ്കിൽ അതിന് പ്രധാനകാരണം ലൈംഗിക ബന്ധം തന്നെയാകും. ഒരുപക്ഷേ വിഷാദരോഗത്തിലേക്ക് ഭർത്താവിനെ തള്ളിയിടുന്നതും ഭാര്യതന്നെയാകാം. തന്റെ കുറവിനെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ മനസ്സിനെ അത് വിഷാദത്തിലാഴ്ത്തും. പ്രശ്നം പരിഹരിക്കാൻ ആരും ശ്രമിക്കാറില്ല. പലരും എടുത്തുചാടി വിവാഹമോചനത്തിന് ശ്രമിക്കും.
 
ഔഷധങ്ങളും മനശാസ്ത്രസമീപനങ്ങളും ജീവിതശൈലി ക്രമീകരണങ്ങളും ചേർന്നതാണ്‌ വിഷാദരോഗത്തിന്റെ ചികിത്സ. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാലം തുടർച്ചയായി ഉപയോഗിച്ചശേഷം ഘട്ടം ഘട്ടമായി അളവുകുറച്ചു കൊണ്ടുവന്ന്‌ നിർത്താവുന്നതാണ്‌. 
 
മരുന്നുകളോടൊപ്പം മനസിലെ വികലമായ ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ‘കോഗ്നിറ്റീവ്‌ ബിഹേവിയർ തെറാപ്പി, മൈൻഡ്ഫുൾനെസ്‌, റിലാക്സേഷൻ വ്യായാമങ്ങൾ എന്നിവയും സഹായകരമാണ്‌. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും, പ്രാർഥന, ലഹരിവസ്തുക്കൾ വർജിക്കുക, സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയും പ്രയോജനകരമായ കാര്യങ്ങളാണ്‌. വിഷാദരോഗം ഉണ്ടായെന്ന് കരുതി ജീവിതം അവസാനിക്കുന്നില്ല. 

വെബ്ദുനിയ വായിക്കുക