ജോലി ചെയ്യുന്ന അമ്മ എന്ന കുറ്റബോധം എന്നെ വേട്ടയാടി, മകന് മലയാളം പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു: മലൈക അറോറ

തിങ്കള്‍, 9 മെയ് 2022 (15:10 IST)
ഗർഭധാരണവും കുഞ്ഞിന്റെ ജനനവും വിവാഹ‌ശേഷവും കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതുമെ‌ല്ലാം സിനിമാലോകത്ത് ഇന്ന് വളരെ നോർമൽ ആയ കാര്യമാണ്. എന്നാൽ അടുത്തകാലം വരെ നായികമാ‌ർ വിവാഹശേഷം കരിയർ ഉപേക്ഷിക്കുന്നതായിരുന്നു പതിവ്. അത്തരമൊരു കാലഘട്ടത്തിലും മാതൃത്വവും കരിയറും ഒപ്പം കൊണ്ടുപോയ താരമായിരുന്നു ബോളിവുഡ് സുന്ദരി മലൈക അറോറ.
 
താരത്തിന്റെ 28മത് വയസിലായിരുന്നു മലൈക മകൻ അർഹാന് ജന്മം നൽകുന്നത്. അന്ന് കരിയർ അവസാനിച്ചെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ 20 വർഷത്തിന് ശേഷവും താൻ ഇവിടെതന്നെയു‌ണ്ടെന്ന് മലൈക പറയുന്നു. അ‌മ്മയാണെന്ന് പറഞ്ഞാൽ സ്വന്തം കാര്യങ്ങൾ ഉപേക്ഷിക്കുക എന്നതല്ല അർഥം. എന്നാൽ പ്രസവിച്ച് ഒരു വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് തന്നിൽ അന്ന് കുറ്റബോധം ഉണ്ടാക്കിയിരുന്നുവെന്ന് താരം പറയുന്നു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Humans of Bombay (@officialhumansofbombay)

എന്റെ ‌ഗർഭാവസ്ഥയിൽ ഞാൻ ജോലി ചെ‌തിരുന്നു. അമ്മയാകുമ്പോൾ മകനായി സമയം കണ്ടെത്തുമെന്നും എന്നാൽ എന്റെ ഐഡന്റിറ്റി ഞാൻ നഷ്ടപ്പെടുത്തില്ലെന്നും ഞാൻ തീരുമാനിച്ചിരുന്നു. അർഹാൻ ജനിച്ച് രണ്ട് മാസത്തിനകം ഒരു അവാർഡ് ഷോയിൽ പെർഫോം ചെ‌യ്‌ത് ഞാൻ സ്റ്റേജിൽ തിരിച്ചെത്തി. മാതൃത്വവും ജോലിയും ഒപ്പം കൊണ്ടുപോകാൻ കഴിയുമെന്നത് എന്നെ കരുത്തയാക്കി.
 
പ്രസവം കഴി‌ഞ്ഞ് ഒരു വർഷത്തിനകം ഞാൻ സിനിമയ്ക്ക് യെസ് പറഞ്ഞു. എന്നാൽ ജോലി ചെയ്യുന്ന അമ്മ എന്ന കുറ്റബോധം എന്നെ തൾർത്തി. അതിനാൽ തന്നെ അവനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ ശ്രമിച്ചു. അവന് ഞാൻ മല‌യാളം പാട്ടുകൾ പാടി കൊടുക്കുമായിരുന്നു. ഒരു രക്ഷാകർത്താവ് എന്ന നിലയിൽ അവന്റെ പിടിഎ‌കളും ആനുവൽ ഷോകളും ഞങ്ങൾ മിസ് ചെയ്‌തിരുന്നില്ല. അർഹാനോട് എല്ലാം ഞാൻ പറയുമായിരുന്നു. അർബാസുമായി വേർപി‌രിയുന്ന കാര്യം പോലും അവനോട് പറഞ്ഞിരുന്നു. മലൈക സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍