പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക; കാമം മാത്രം കൊതിക്കുന്ന കാമുകനെ എങ്ങനെ തിരിച്ചറിയാം ?, ഒമ്പത് മാര്‍ഗങ്ങള്‍
വ്യാഴം, 28 ഏപ്രില്‍ 2016 (16:47 IST)
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പറയാമെങ്കിലും പല ബന്ധങ്ങളും പാതിവഴിയില്‍ അവസാനിക്കുന്നത് പതിവ് കാഴ്ചയാണ്. വര്‍ഷങ്ങളായുള്ള ബന്ധങ്ങള്‍ നിസാര കാരണങ്ങളില്‍ തകരുന്നതുമൂലം മാനസികമായി തകരുന്നതിനൊപ്പം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഇന്ന് കുറവല്ല. പ്രണയത്തില്‍ ചതിയും പൊരുത്തമില്ലായ്മയും ഇന്ന് രൂക്ഷമാണ്. ആവശ്യം കഴിഞ്ഞ് പെണ്‍കുട്ടികളെ ഉപേക്ഷിക്കുന്നവരും പുതിയ ബന്ധങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് തീരങ്ങള്‍ തേടി പോകുകയും ചെയ്യുന്ന കാമുകന്മാരെ തിരിച്ചറിയാനുള്ള ഒമ്പത് വഴികള്‍.
1. സെക്സിനും ശരീരത്തിനും മാത്രമായി കൂടുതല്‍ പരിഗണന നല്കുന്ന ചെറുപ്പക്കാരെ ശ്രദ്ധിക്കുക.
2. ഫോണ്‍ സംസാരത്തിനിടെ അനാവശ്യമായി സെക്സ് പറയുകയും സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.
3. അനുകൂല സാഹചര്യങ്ങളില്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും ശരീരവര്‍ണ്ണന നടത്താനും താല്‍പ്പര്യമുള്ളവര്‍.
4. സെക്സ് താല്‍പ്പര്യങ്ങള്‍ തോന്നുമ്പോള്‍ വിളിക്കുക.
5. പ്രണയിനി ഉള്ളപ്പോഴും മറ്റ് സ്ത്രീകളുടെ ശരീരത്തെ വര്‍ണ്ണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക.
6. കാര്യം സാധിച്ചശേഷം പഴയ അടുപ്പം കാണിക്കാതെ ഇരിക്കുക.
7. വിളിച്ചാല്‍ സംസാരിക്കാതിരിക്കുക, ഇടവേളകളില്‍ സമയം കണ്ടെത്താതിരിക്കുക.
8. വേദനകളില്‍ പങ്കാളിയാകാതെ സ്വന്തം ആവശ്യത്തിനായി മാത്രം ഉപയോഗിക്കുക.