“നമ്മുടെ കുഞ്ഞിനെ നീ കാരണം ഞാന്‍ നശിപ്പിച്ചു“ - ആത്മഹത്യാക്കുറിപ്പില്‍ ജിയാ ഖാന്‍

തിങ്കള്‍, 10 ജൂണ്‍ 2013 (17:59 IST)
WD
WD
ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാഖാന്റെ ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തു. ജിയാഖാന്റെ അമ്മ റബിയഖാനാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കത്തില്‍ കാമുകനായ സൂരജ് പഞ്ചോലിയെക്കുറിച്ചാണ് മുഴുവനായും പരാമര്‍ശിച്ചിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് വീട്ടുകാര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

ജിയഖാന്റെ ആത്മഹത്യാക്കുറിപ്പിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്

“എനിക്ക് നിന്നോട് എന്ത് പറയണമെന്ന് അറിയില്ല, എനിക്ക് ശാരീരികവും മാനസികമായും എല്ലാം നഷ്ടപ്പെട്ടു, ഒരു പക്ഷേ നീ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ ഈ ലോകത്ത് ഉണ്ടാവില്ല, മനസ്സുകൊണ്ട് ഞാന്‍ മരിച്ചു.

നിനക്ക് ഒരുപക്ഷേ അറിയില്ലായിരിക്കാം നീ എന്നെ എത്രത്തോളം സ്വാധീനിച്ചിരുന്നെന്ന്, നിന്നെ സ്നേഹിച്ചപ്പോള്‍ എനിക്ക് എന്നെത്തന്നെയാണ് നഷ്ടപ്പെട്ടത്, അത്രത്തോളം ഞാന്‍ നിന്നെ സേഹിച്ചിരുന്നു.

ഇപ്പോള്‍ ഞാന്‍ രാവിലെ ഉണരുമ്പോള്‍ വെളിച്ചം കാണാന്‍ സാധിക്കുന്നില്ല, ഉണരണമെന്ന് ആഗ്രഹവുമില്ല, ഞാന്‍ നിന്നോടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടു, നിന്നോടൊപ്പമുള്ള ഭാവി മുന്നില്‍ക്കണ്ടു എന്നാല്‍ നീ ആ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു.

ഞാന്‍ ഇത്രയധികം വേറേ ആരെയും സ്നേഹിച്ചിട്ടില്ല, ആരെയും ഇത്രയും കൂടുതല്‍ പരിപാലനം ചെയ്തിട്ടില്ല. എന്നാല്‍ നീ എന്റെ ജീവിതത്തില്‍ ചതിയും കള്ളത്തരങ്ങളുമാണ് പുലര്‍ത്തിയിരുന്നത്. ഞാന്‍ നിനക്ക് എത്രമാത്രം സമ്മാനങ്ങള്‍ തന്നും, നിന്നെ എത്രമാത്രം സ്നേഹത്തോടെയാണ് നോക്കിയിരുന്നത്.

ഗര്‍ഭിണിയാകുമോ എന്നോര്‍ത്ത് ഞാന്‍ ഭയന്നിരുന്നു, എന്നാല്‍ എല്ലാം വേദനകളും മറന്ന് ഞാന്‍ നിനക്ക് മാത്രമായി വഴങ്ങിയിരുന്നു. നീ എന്നെ ഓരോ നിമിഷവും നശിപ്പിക്കുകയായിരുന്നു, ഇപ്പോള്‍ എനിക്ക് ആഹാരം ആവശ്യമില്ല, ഉറക്കമില്ല, പാര്‍ട്ടികളില്ല ഞാന്‍ എല്ലാത്തില്‍ നിന്നും അകന്നുപോയി.

അടുത്ത പേജില്‍- “ഞാന്‍ നിനക്ക് നല്‍കിയ സുഖവും സ്നേഹവും ലോകത്ത് മറ്റൊരു സ്ത്രീയും നല്‍കില്ല

ഞാന്‍ നിനക്ക് നല്‍കിയ സുഖവും സ്നേഹവും ലോകത്ത് മറ്റൊരു സ്ത്രീയും നല്‍കില്ല”

PTI
PTI
എന്റെ കരിയറും എന്നില്‍ നിന്ന് അകന്നുപോയി. നിന്നെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരിയറിനുവേണ്ടി ശ്രമിക്കുകയായിരുന്നു. എന്നാല്‍ നിന്നെ സ്നേഹിച്ചതിനുശേഷം ഞാന്‍ ചിന്തിച്ചു കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന്, എന്നാല്‍ എല്ലാം നശിച്ചു പോയി. നീ എന്നെ വേദനിപ്പിച്ചപ്പോഴും, പീഡിപ്പിച്ചപ്പോഴും, എന്നെ മാനസികമായി തകര്‍ത്തെറിഞ്ഞപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത് നിന്നില്‍ നിന്ന് എനിക്ക് തീ‍രിച്ച് കിട്ടുമെന്നോര്‍ത്തു, എന്നാല്‍ എല്ലാം വെറുതെയായി.


ഞാന്‍ നിന്നില്‍ നിന്നും യഥാര്‍ത്ഥ സ്നേഹമോ ആശ്വാസമോ ഇതുവരെ കണ്ടിട്ടില്ല, നിന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടത് സ്ത്രീകളും പാര്‍ട്ടികളും മാത്രമായിരുന്നു. എന്റെ മനസ്സില്‍ നീ മാത്രമാണ്, ഇനി ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ നിന്നോട് സ്നേഹിക്കാന്‍ യാചിക്കും, പിന്നെ നീന്നെ ഒരുപാട് മിസ് ചെയ്യും. അതിനാല്‍ ഞാന്‍ എന്നോട് യാത്രപറയുകയാണ്.

നീ എന്നെ ചതിക്കുകയായിരുന്നുവെന്ന് എനിക്ക് ഒരു മെസേജ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഞാന്‍ നിന്നോട് ചോദിച്ചിട്ടില്ല, കാരണം ഞാന്‍ ആ മെസേജ് തിരസ്കരിച്ചു, നിന്നെ ഞാന്‍ അത്രമാത്രം വിശ്വസിച്ച് പോയിരുന്നു. ഞാന്‍ നീ അല്ലാതെ വെറേ ആരുടെ കൂടെയും പുറത്ത് പോയിട്ടില്ല. ഞാന്‍ ആഗ്രഹിച്ചത് നീ എപ്പോഴും എന്നെ സ്നേഹിച്ച് കൂടെ ഉണ്ടാകണമെന്നയിരുന്നു.

ഞാന്‍ നിനക്ക് നല്‍കിയ സുഖവും സ്നേഹം ഈ ലോകത്ത് മറ്റാരു സ്ത്രീയും നല്‍കുകയില്ല, എനിക്ക് അത് എന്റെ രക്തത്തില്‍ എഴുതാന്‍ സാധിക്കും, ഒരുപാട് സ്നേഹിക്കുന്ന വ്യക്തി വിഷമം നല്‍കുന്ന അവസ്ഥ വളരെ പരിതാപകരമാണ്. എനിക്ക് അത് ആവശ്യത്തോളം ലഭിച്ചു.

നീ എന്റെ കുടുംബത്തെപ്പോലും ബഹുമാനിച്ചിരുന്നില്ല, ഇതുവരെ നീ എന്റെ സഹോദരിയെ കാണാന്‍ ശ്രമിച്ചിട്ടില്ല, എന്നാല്‍ ഞാന്‍ അങ്ങനെ ആയിരുന്നില്ല, നീ എന്റെ ഹൃദയത്തെ കീറിമുറിക്കുകയാണ് ചെയ്‌തത്, എനിക്ക് ഇപ്പോള്‍ ശ്വാസം പോലും വേണമെന്നില്ല, ഞാന്‍ ആഗ്രഹിച്ചത് സ്നേഹം മാത്രമായിരുന്നു.

അടുത്ത പേജില്‍- “നിനക്കായി ഞാന്‍ കരയുകയാണ്, ഈ ലോകത്ത് എനിക്കായി ഒന്നുമില്ല’

“നിനക്കായി ഞാന്‍ കരയുകയാണ്, ഈ ലോകത്ത് എനിക്കായി ഒന്നുമില്ല’

PTI
PTI
ഞാന്‍ ചെയ്തത് എല്ലാം നിനക്ക് വേണ്ടിയാണ്, നമുക്ക് വേണ്ടി ജോലി ചെയ്തു, പക്ഷേ നീ എന്റെ കൂടെ ഇല്ലായിരുന്നു, നീ എന്റെ സന്തോഷത്തെ എന്നില്‍ നിന്നും ദൂരെയെറിഞ്ഞു, ഞാന്‍ സമ്പാദിച്ചതെല്ലാം നിനക്ക് തരാന്‍ ആഗ്രഹിച്ചു പക്ഷേ നീ എന്നെ പുറം കാലുകൊണ്ട് അടിച്ച് പുറത്താക്കി, നീ എന്റെ സ്നേഹത്തെ ബഹുമാനിച്ചു പോലുമില്ല.

എന്റെ എല്ലാ ആഗ്രഹങ്ങളും കഴിവുകളും നീ നശിപ്പിച്ചു, കഴിഞ്ഞ പത്ത് ദിവസം ഞാന്‍ നിനക്കായി കാത്തിരുന്നു, പക്ഷേ നീ എനിക്ക് ഒരു സമ്മാനം നല്‍കാന്‍ പോലും ആഗ്രഹിച്ചില്ല. എല്ലാം മറക്കാം നമ്മുടെ കുഞ്ഞിനെ നീ കാരണം ഞാന്‍ നശിപ്പിച്ചു, ഞാന്‍ അനുഭവിച്ച് വേദന വളരെ വലുതായിരുന്നു.

നീ എന്റെ ജന്മദിനാഘോഷവും ക്രിസ്മസ് ആഘോഷങ്ങളും തകര്‍ത്തു, പക്ഷേ ഞാന്‍ നിന്റെ ജന്മദിനം ആഘോഷമാക്കന്‍ ശ്രമിച്ചു. വാലൈന്റ്യിന്‍ ദിനത്തില്‍ നീ എന്നില്‍ നിന്നും അകന്നുമാറാന്‍ ശ്രമിച്ചു, എന്നെ തന്നെയാക്കി എങ്ങോ പോയി.

ഒരിക്കല്‍ നീ എനിക്ക് വാക്ക് തന്നിരുന്നു ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹനിശ്ചയം നടത്താമെന്ന്. എന്നാല്‍ നിനക്ക് മറ്റ് സ്ത്രീകളും പാര്‍ട്ടികളും സ്വാര്‍ത്ഥ താത്പര്യങ്ങളുമായിരുന്നു മനസ്സ് മുഴുവന്‍. ഞാന്‍ നിനക്ക് വേണ്ടി എന്റെ എല്ലാ സമ്പാദ്യങ്ങളും തന്നും പക്ഷേ നീ എന്നെ ഉപേക്ഷിച്ചു.

നിനക്കായി ഞാന്‍ കരയുകയാണ്, ഈ ലോകത്ത് ഇനി എനിക്കായി ഒന്നുമില്ല, ഞാന്‍ നിന്നെ സ്നേഹിച്ച് ഇരുന്നതുപോലെ നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

ഞാന്‍ ഒരു നല്ല ഭാവി സ്വപ്നം കണ്ടു, നമ്മുടെ വിജയം മുന്നില്‍ക്കണ്ടു, പക്ഷേ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്നും ഒരാഗ്രഹവുമില്ലാതെ പോകുകയാണ്, എന്റെ കൂടെ കുറെ നഷ്ടപ്പെട്ട സ്വപ്നങ്ങളും സഫലീകരിക്കാന്‍ സാധിക്കാത്ത വാക്കുകളുമായി.

ഞാന്‍ ഒന്നുമല്ല ഇപ്പോള്‍, എനിക്ക് എല്ലാമുണ്ടായിരുന്നു, നീ കൂടെ ഉണ്ടായിരുന്നെങ്കിലും ഞാ‍ന്‍ ഏകയായിരുന്നു, നീ എന്നെ എപ്പോഴും തനിച്ചാക്കി എന്റെ മനസിനെ വേദനിച്ചു, ഇനി ഞാന്‍ ഇതില്‍ക്കുടുതല്‍ ഒന്നും ആഗ്രഹിക്കുന്നില്ല“

വെബ്ദുനിയ വായിക്കുക