ഷെര്‍ലിന്‍ ചോപ്രക്കെതിരെ രൂപേഷ് പോള്‍ കേസ് ഫയല്‍ ചെയ്തു
വ്യാഴം, 6 ഫെബ്രുവരി 2014 (15:22 IST)
PRO
കാമസൂത്ര സിനിമയുടെ സംവിധായകന് രൂപേഷ് പോള്‍ സിനിമയിലെ നായികയായ ഷെര്‍ലിന്‍ ചോപ്രക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് കേസില്‍ പറയുന്നത്.
PRO
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ തന്നെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് രൂപേഷ് പോള്‍ കോടതിയില്‍ അറിയിച്ചു. കേസ് മാര്‍ച്ച് അഞ്ചിന് കോടതി വാദം കേള്‍ക്കും.
PRO
നേരത്തെ കാമസൂത്ര സംവിധായകനായ രൂപേഷ് പോള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയിരുന്നു. രൂപേഷ് പോള്‍ വഞ്ചിച്ചെന്നും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. പരാതി സ്വീകരിച്ച് മുംബൈ സാന്താക്രൂസ് പൊലീസ് അന്വേഷണം തുടങ്ങി.
PRO
വിവാദങ്ങളുടെ നായികയായ ഷെര്‍ലിന്‍ ചോപ്രയുടെ ആദ്യബോളിവുഡ് സംരംഭമാണ് കാമസൂത്ര. നേരത്തെ ചിത്രത്തില്‍ നിന്നും പിന്മാറിയതായി ട്വിറ്ററിലൂടെ നടി അറിയിച്ചിരുന്നു. മുമ്പ് കാമസൂത്രയുടെ സെറ്റില്‍ ഷെര്‍ലിന്‍ നഗ്നയായിരിക്കുന്ന ചിത്രങ്ങള്‍ ഷെര്‍ലിന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
PRO
കൂടാതെ സംവിധായകനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രയോഗങ്ങളും അസഭ്യവാക്കുകളും നിറഞ്ഞ ട്വീറ്റും ഷെര്‍ലിന്‍ നടത്തി. ഇതിനുശേഷമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.