ശ്വേതാ മേനോന്റെ പ്രസവം ബ്ലസി ഷൂട്ട് ചെയ്യുന്നു

ബുധന്‍, 27 ജൂണ്‍ 2012 (10:12 IST)
PRO
PRO
നടി ശ്വേതാ മേനോന്‍ ഗര്‍ഭിണിയാണിപ്പോള്‍. പക്ഷേ ഗര്‍ഭാവസ്ഥയിലും അവര്‍ മൂന്ന് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. സംവിധായകന്‍ ബ്ലസിയുടെ പുതിയ ചിത്രത്തില്‍ ശ്വേത അഭിനയിക്കുകയല്ല, അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയാണെന്ന് പറയാം. കാരണം ശ്വേതയുടെ ഗര്‍ഭകാലവും പ്രസവവുമെല്ലാം ഈ ചിത്രത്തിനായി ബ്ലസി ഷൂട്ട് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് വളര്‍ന്നുതുടങ്ങുമ്പോള്‍ തന്നെ അവര്‍ തമ്മിലുള്ള ആത്മബന്ധവും വളരുകയാണ്. നൊന്ത് പ്രസവിക്കുന്ന കുഞ്ഞിന് അമ്മ ചൊരിയുന്ന ഉറവ വറ്റാത്ത സ്നേഹവും വാത്സല്യവും അളവറ്റതുമാണ്. അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീ തന്നെ ആ വേഷത്തില്‍ എത്തുമ്പോള്‍ അതിന് പ്രത്യേകതയേറുന്നു. സ്വന്തം ജീവിതവുമായി ശ്വേത തന്റെ ചിത്രത്തിലേക്ക് കടന്നുവരികയാണ് എന്നാണ് പുതിയ ചിത്രത്തേക്കുറിച്ച് ബ്ലസി മലയാള മനോരമയോട് പറഞ്ഞത്.

ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ഇതിനോട് പൂര്‍ണ്ണസമ്മതം. ഗര്‍ഭകാലത്തിലും പ്രസവത്തിലും പുരുഷനുണ്ടാകേണ്ട പങ്കാളിത്തം കൂടിയാണ് ബ്ലസി ചിത്രം ആവിഷ്കരിക്കുന്നതെന്ന് ശ്വേതയും വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക