മീരാ ജാസ്മിനെ കണ്ടെത്തി!

ചൊവ്വ, 20 മാര്‍ച്ച് 2012 (14:43 IST)
PRO
PRO
നടി മീരാ ജാസ്‌മിന്‍ സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷയായിട്ട് നാളുകുറച്ചായി. മീര എവിടെയുണ്ടെന്ന് തിരക്കിനടന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ഫോണില്‍ പോലും അവരെ ലഭ്യമായിരുന്നില്ല.

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ മീര സിനിമയില്‍ നിന്ന് അജ്ഞാതവാസത്തിന് പോയതിനേക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഹൈദരാബാദിലും ചെന്നൈയിലും ബാംഗ്ലൂരുമൊക്കെ മീരയെ അന്വേഷിച്ച് നടന്ന് വിഷമിച്ചവര്‍ക്ക് ഇപ്പോള്‍ ഇരട്ടി സന്തോഷം നല്‍കുന്ന വിശേഷങ്ങളാണ് പുറത്തുവരുന്നത്. മീര കൊച്ചിയിലെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുകയാണ് എന്നാണ് വിവരം. മാത്രമല്ല, സത്യന്‍ അന്തിക്കാടിന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രത്തില്‍ മീരയാണത്രെ നായിക. ഇതിന് മുമ്പ് ‘ഇന്നത്തെ ചിന്താവിഷയം‘ എന്ന അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും മീരയുമായിരുന്നു നായികാനായകന്മാര്‍.

സംഗീതജ്ഞനായ രാജേഷുമായുള്ള പ്രണയം തകര്‍ത്തതാണ് മീരയുടെ സിനിമയില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റിലെ അച്ചടക്കമില്ലായ്മ മൂലം സിനിമാലോകം തന്നെ മീരയെ തഴഞ്ഞതാണെന്ന രീതിയിലും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്തായാലും മീര കൊച്ചിയില്‍ തന്നെയുണ്ട്, ബന്ധുക്കള്‍ക്കൊപ്പം സന്തോഷത്തോടെ. ഒരുഗ്രന്‍ തിരിച്ചുവരവ് കൂടി സാധ്യമായാല്‍ മീരയില്‍ നിന്ന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം.

English Summary: Meera Jasmin traced out from Kochi. She is staying happily with her relatives. Reports says that she is the heroine in next Sathyan Andikkad-Mohanlal film.

വെബ്ദുനിയ വായിക്കുക