മാന്ദ്യം അവരെ കന്യാസ്ത്രീകളാക്കി!

തിങ്കള്‍, 14 മെയ് 2012 (16:24 IST)
PRO
PRO
മാന്ദ്യം യു കെ ജനതയ്ക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രികളാണ് സമ്മാനിക്കുന്നത്. ഒന്നുറങ്ങാനായി 2011-ല്‍ കോടികളുടെ ഉറക്കഗുളികകള്‍ ആണ് അവര്‍ വാങ്ങിക്കൂട്ടിയതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മാന്ദ്യം യു കെയിലെ സ്ത്രീകളെ സകലതും ദൈവത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്. കന്യാസ്ത്രീകളാകുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടിവരികയാണിവിടെ. ഷോപ്പിംഗിനും മദ്യപാനത്തിനും സെക്സിനുമൊന്നും പണം കണ്ടെത്താനാവാത്തതാണ് ഇവരുടെ മനം‌മാറ്റത്തിന് കാരണം. എല്ലാം മറക്കാന്‍ അവര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ മുഴുകി നിശബ്ദരായി ജീവിക്കുന്നു.

ഉപഭോക്തൃ സംസ്കാരത്തിന്റെ അടിമകളാ‍കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കന്യാസ്ത്രീകളായവര്‍ തന്നെ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക