പീഡനത്തിനിരയായ ആദിവാസി യുവതി പ്രസവിച്ചു. സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനവരി മുതല്‍ പെണ്‍കുട്ടിയെ പരവനടുക്കം മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം മഹിളാമന്ദിരത്തില്‍നിന്ന് മൂന്നുദിവസം മുമ്പാണ് പൊലീസില്‍ അറിയിച്ചത്.
പൊലീസ് ആശുപത്രിയില്‍ വന്ന് മൊഴിയെടുത്തപ്പോഴാണ് കുറേപ്പേര് നിരന്തരം പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയത്.സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ കസ്റ്റഡിയിലാണ്.