ഞാന്‍ സുരക്ഷിതയാണ്, പോയത് ദ്രോഹം സഹിക്കാനാകാതെ: നടി അഞ്ജലി
ബുധന്‍, 10 ഏപ്രില്‍ 2013 (15:53 IST)
PRO
PRO
വീടുവിട്ടിറങ്ങിയ ശേഷം കാണാതായ തെന്നിന്ത്യന്‍ നടി അഞ്ജലി ഹൈദരാബാദില്‍ ഒരിടത്ത് സുരക്ഷിതയായി കഴിയുന്നുണ്ടെന്ന് വിവരം. എന്നാല്‍ താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജലി ഒരു മാധ്യമത്തോട് പ്രതികരിച്ചു. തിങ്കളാഴ്ച ചെന്നൈയിലെ വീടുവിട്ടിറങ്ങിയ അഞ്ജലിയെ പിന്നീട് ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചില്ല. അഞ്ജലിയെ കണ്ടെത്താനായില്ലെന്ന് കാണിച്ച് സഹോദരന്‍ രവി ശങ്കര്‍ ഹൈദരാബാദ് ജൂബില്‍ ഹില്‍സ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് താന്‍ സുരക്ഷിതമായി ഒരിടത്തുണ്ട് എന്ന് നടി തന്നെ അറിയിച്ചിരിക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി താന്‍ നേരിടുന്ന മാനസിക പീഡനങ്ങളെക്കുറിച്ചും അഞ്ജലി പറയുന്നുണ്ട്.
“ആന്റിയായ ഭാരതി ദേവി എന്ന സ്ത്രീ കുറച്ചുവര്‍ഷങ്ങളായി എന്നെ ചൂഷണം ചെയ്യുകയാണ്. ഇനി സഹിക്കാനാകില്ല എന്ന ഘട്ടം വന്നപ്പോഴാണ് വീടുവിട്ടത്. അമ്മയുടെ സഹോദരിയായ ഭാരതി ദേവി എടിഎം ആയാണ് എന്നെ കണക്കാക്കിയിരുന്നത്. എന്റെ അമ്മയും അച്ഛനും ആന്ധ്രയില്‍ ഒരിടത്ത് ഉണ്ട്. അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ട്“
“എന്റെ ബാങ്ക് അക്കൌണ്ടുകളും സ്വത്തുമെല്ലാം ആന്റിയുടെയും ഭര്‍ത്താവിന്റെയും നിയന്ത്രണത്തില്‍ ആണ്. നിലവില്‍ ചെന്നൈയില്‍ ഒരു സ്വത്ത് മാത്രമേ എന്റെ പേരില്‍ ഉള്ളൂ. മറ്റെല്ലാം അവരുടെ പേരിലാണ്. ഞാന്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ല. സിനിമയില്‍ നിന്ന് ഞാന്‍ സമ്പാദിച്ച പണമെല്ലാം ആന്റിയും സംവിധായകന്‍ കലന്‍ജിയവും ചേര്‍ന്ന് തട്ടിയെടുത്തു“
“പല സെലിബ്രിറ്റികള്‍ക്കൊപ്പവും എന്റെ പേര് ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് എന്റെ ഇമേജ് തകര്‍ക്കാനും അവര്‍ ശ്രമിച്ചു. അടിമയെപ്പോലെയാണ് എന്നെ അവര്‍ കാണുന്നത്. ഈയിടെ ഒരു ഷൂട്ടിംഗിനിടെ എനിക്ക് ഷോക്കേറ്റു. എന്നാല്‍ ഞാന്‍ അത് പ്ബ്ലിസിറ്റിയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് ആന്റി എന്നെ റെസ്റ്റ് എടുക്കാന്‍ പോലും അനുവദിച്ചില്ല“- അഞ്ജലി പറഞ്ഞു.
“ഞാന്‍ ഇനി ഒരിക്കലും ചെന്നൈയിലേക്ക് മടങ്ങില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ആന്റിയും കലന്‍ജിയവും ആയിരിക്കും“. ആന്റിയ്യും കലന്‍ജിയത്തിനുമെതിരെ അഞ്ജലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അടുത്ത പേജില്‍- അഞ്ജലി എന്റെ ദത്തുപുത്രിയെന്ന് ആന്റി ഭാരതി ദേവി
അഞ്ജലി എന്റെ ദത്തുപുത്രിയെന്ന് ആന്റി ഭാരതി ദേവി
PRO
PRO
അഞ്ജലി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നാണ് ആന്റി ഭാരതി ദേവി മാധ്യമങ്ങളോട് പറഞ്ഞത്. “മൂത്ത സഹോദരിയുടെ മകളായ അഞ്ജലിയെ ഞാന്‍ ദത്തെടുക്കുകയായിരുന്നു. അന്ന് അഞ്ജലിയ്ക്ക് 15 വയസ്സായിരുന്നു പ്രായം. അന്ന് മുതല്‍ അവളെ നന്നായി സംരക്ഷിച്ചുപോരുകയാണ്. അവള്‍ എന്നെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഒരു മേല്‍നോട്ടം എന്ന രീതിയിലാണ് അവളോടൊപ്പം ഷൂട്ടിംഗ് സെറ്റുകളില്‍ പോകുന്നത്. അവളുടെ ഈ ചെറുപ്രായത്തില്‍ സംരക്ഷണം ആവശ്യമാണ്. അവള്‍ സമ്പാദിച്ച കോടികള്‍ ഞാന്‍ കൈക്കലാക്കി എന്ന് പറയുന്നത് തെറ്റാണ്.”- ആന്റി പറഞ്ഞു.
അതേസമയം തന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ച അഞ്ജലിയ്ക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ട് സംവിധായകന്‍ കലന്‍ജിയം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഞ്ജലിയെ സിനിമയില്‍ കൊണ്ടുവന്നത് കലന്‍ജിയം ആണെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയില്ല. കലന്‍ജിയത്തിന്റെ ‘ഊര്‍ സുറ്റി പുരാണം‘ എന്ന പുതിയ ചിത്രത്തിലും അഞ്ജലി തന്നെയാണ് നായിക.
അങ്ങാടിത്തെരു, എങ്കേയും എപ്പോതും, സീതമ്മ വകിറ്റ്‌ലോ സിരിമല്ലേ ചെട്ടു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അഞ്ജലി പയ്യന്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.