സദ്യയില്‍ ഒഴിച്ചു കറിയില്‍ രണ്ടാമനായെത്തുന്ന സാമ്പാറിന് ഒരു ഗമ തന്നെയുണ്ട്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധനല്‍കിയാല്‍ രുചിയും മണവും സദ്യയ്ക്കിരിക്കുന്നവരെ ആകര്‍ഷിക്കും.
ചേര്‍ക്കേണ്ടവ
മസാല അരച്ച് ഉണ്ടാക്കിയത്
തുവരപ്പരിപ്പ് - കാല്‍ കപ്പ്
മഞ്ഞല്‍പ്പൊടി - അര ടീസ്പൂണ്‍
എണ്ണ - ഒരു ഡിസേര്‍ട്ടു സ്പൂണ്‍
ഉണക്ക മുളക് - രണ്ട്
ഉണക്ക മല്ലി - ഒന്നര ഡിസേര്‍ട്ടു സ്പൂണ്‍
കടലപ്പരിപ്പ് - ഒരു ഡിസേര്‍ട്ടു സ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കായം - ഒരു ചെറിയ കഷണം
തിരുമ്മിയ തേങ്ങ - അരകപ്പ്
പുളി - ഒരു നെല്ലിക്കാ വലിപ്പത്തില്‍
കത്തിരിക്കാ കഷ്ണങ്ങളാക്കിയത് - പതിനെട്ട്
പച്ചമുളക് അറ്റം പിളര്‍ന്നത് - നാല്
കറിവേപ്പില - കുറച്ച്
എണ്ണ - ഒരു ഡിസേര്‍ട്ടു സ്പൂണ്‍
നെയ്യ് - ഒരു ഡിസേര്‍ട്ടു സ്പൂണ്‍
കടുക് ഒരു ടീസ്പൂണ്‍
ഉലുവാ - കാല്‍ ടീസ്പൂണ്‍
ഉണക്ക മുളക് - രണ്ട് (നാലായി മുറിച്ചത്)
ഉണ്ടാക്കേണ്ട വിധം
വെള്ളം വെട്ടിത്തിളക്കുമ്പോള്‍ തുവരപ്പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടി ഇട്ടു വേവിച്ചുടയ്ക്കുക. ചൂടായ എണ്ണയില്‍ മൂന്നാമത്തെ ചേരുവകള്‍ ഓരോന്നായി ഇട്ടു മൂപ്പനുസരിച്ച് കോരിയെടുത്തു കല്ലില്‍വച്ച് അരയ്ക്കുക. ആ ബാക്കി എണ്ണമയമുള്ള ചീനിച്ചട്ടിയില്‍ തിരുമിയ തേങ്ങയിട്ടു മണം വരുന്നതുവരെ മൂപ്പിച്ചു വേറെ അരയ്ക്കുക.
രണ്ടു കപ്പു പുളിവെള്ളത്തില്‍ മൂന്നാമത്തെ ചേരുവ അരച്ചതു കലക്കി കത്തിരിക്കാ, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്തു വേവിക്കുക. തരുതരുപ്പായ പരിപ്പ് ഒരു കപ്പു വെള്ളത്തില്‍ കലക്കി സാന്പാറില്‍ ഒഴിച്ചു വെട്ടിത്തളയ്ക്കുന്പോള്‍ തേങ്ങാ അരച്ചത് അല്പം വെള്ളത്തില്‍ കലക്കി ഒഴിച്ചു വേവിക്കുക. സാന്പാര്‍ ഇടത്തരം അയവിലാകുന്പോള്‍ കുറിച്ചിരിക്കുന്ന ഉലര്‍ത്താനുള്ള ചേരുവകള്‍ ചേര്‍ത്ത് ഉലര്‍ത്തി ഒഴിക്കുക.