ഉണ്ടാക്കുന്ന കാര്യത്തില്‍ ദോശയുമായി ഏറെ സാമ്യം ഉണ്ടെങ്കിലും രുചിയുടെ കാര്യത്തില്‍ ഊത്തപ്പം ഏറെ വ്യത്യസ്തനാണ്. ഇതാ പരീക്ഷിച്ചു നോക്കൂ
പച്ചരി ഒരു കപ്പ് ഉഴുന്നുപരിപ്പ് 1/4 കപ്പ് പച്ചമുളക് 4 എണ്ണം സവാള 1 എണ്ണം എണ്ണ ആവശ്യത്തിന് ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
പച്ചരിയും ഉഴുന്നും 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം അരച്ചെടുക്കണം. എന്നിട്ട് ഉപ്പ് ചേര്‍ത്ത് കലക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പിറ്റേദിവസം പച്ചമുളകും സവാളയും അരിഞത് ചേര്‍ത്തിളക്കി വയ്ക്കുക. ദോശക്കല്ലില്‍ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഒരു തവി നാവ് കോരിയൊഴിച്ച് പരത്തണം. അതിനു ചുറ്റും എണ്ണയൊഴിച്ച് മൊരിച്ചെടുക്കണം. ഇതേപോലെ മറുപുറവും മൊരിച്ചെടുക്കുക.