വാസ്തു എന്നത് വെറുമൊരു വിശ്വാസമല്ല, ശാസ്ത്രം തന്നെയാണ്‍. അതുകൊണ്ടുതന്നെ വീടു വയ്ക്കുന്നതു മുതല്‍ പല കാര്യങ്ങള്‍ക്കും വാസ്തു നോക്കുന്നതും സാധാരണമാണ്. സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വിവാഹിതരുടെയും വിവാഹത്തിനൊരുങ്ങുന്നവരുടെയുമെല്ലാം സ്വപ്‌നമാണ്.
ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വീട്ടിലെ ബെഡ്‌റൂം തെക്കു പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ ആക്കുന്നത് ഉത്തമമാണ്. ഇത് പങ്കാളികള്‍ക്കിടയില്‍ പരസ്പസ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഒരു കാരണവശാലും വടക്കുകിഴക്ക്, തെക്കുകിഴക്ക് ദിശയില്‍ ബെഡ്‌റൂം പാടില്ല.
കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. മുറിയില്‍ ആവശ്യമില്ലാത്ത വസ്തുവകകള്‍ വയ്ക്കാന്‍ പാടില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം. ഇരട്ടക്കിടക്കകള്‍ക്കു പകരം ഒറ്റക്കിടക്ക മാത്രം ഉപയോഗിയ്ക്കുക. ഇത് ഐക്യവും പോസിറ്റിവിറ്റിയും നില നിര്‍ത്താന്‍ സഹായകമാണ്‍. ബെഡ്‌റൂമില്‍ നിന്നു കഴിവതും ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇനി ഉണ്ടെങ്കില്‍ത്തന്നെ കട്ടിലിനടുത്തു നിന്നും നീക്കി സൂക്ഷിക്കണം. അല്ലെങ്കില്‍ സ്വാഭാവികമായും ടെന്‍ഷനും വഴക്കുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ അത് രാത്രിയില്‍ മൂടി വയ്ക്കാന്‍ ശ്രദ്ധിക്കണം.