ഞെട്ടൽ വിട്ടൊഴിയാതെ ഷാനുവിന്റെ ഭാര്യ വീട്ടുകാർ; നാണക്കേടുകൊണ്ട് നാടുവിടാനൊരുങ്ങുന്നു?
ബുധന്‍, 30 മെയ് 2018 (15:28 IST)
ദുരഭിമാനകൊലക്കേസിലെ മുഖ്യപ്രതികൾ പൊലീസ് പിടിയിലായിരിക്കുകയാണ്. നാടിനെ ഒട്ടാകെ നടുക്കിയിരിക്കുകയാണ് കെവിന്റെ കൊലപാതകം. കെവിനെ കൊലപ്പെടുത്തിയത് ഷാനുവും ചാക്കോയും ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല നീനുവിന്റെ സ്വന്തം നാട്ടുകാർക്ക്.
സംഭവം അറിഞ്ഞ ഞെട്ടലിലാണ് ഷാനു ചാക്കോയുടെ ഭാര്യാ വീട്ടുക്കാർ. കർണാടകയിൽ നഴ്സായി ജോലി ചെയ്യുന്ന ഷാനുവിന്റെ ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നാണക്കേടുകാരണം നാടുവിടാനിരുങ്ങുകയാണ് ഇവരുടെ കുടുംബം.
പൊന്നുപോലെ കൊണ്ടുനടന്നിരുന്ന പെങ്ങളോട് ഷാനുവും കുടുംബവും ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ ഇവർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.