ഗൃഹപ്രവേശനത്തിന് വലതുകാല്‍ വച്ച് കയറണം; ഈ ആചാരത്തിനു പിന്നില്‍ എന്താണെന്ന് അറിയാമോ ?

ശനി, 13 ജനുവരി 2018 (14:08 IST)
വീട്ടിലെ താമസം മംഗളമാവണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. പുതിയ വീട്ടിലോ വാടക വീട്ടിലോ താമസം ആരംഭിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. 
 
പലപ്പോഴും അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനു കാരണം വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണ്. 
 
അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.
 
ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍