വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്. വെൻറിലേഷനുണ്ടെങ്കിൽ ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതും നല്ലതാണ്. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയിൽ പടിഞ്ഞാറു ദർശനമായാണ് ആരാധനാമൂർത്തികളുടെ ചിത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവ വക്കേണ്ടത്. ഇത്തരം കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ അത് വീടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും.