ശനിദോഷമകറ്റാൻ ശാസ്താവിൽ ശരണം പ്രാപിക്കാം

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (17:01 IST)
ജാതകത്തിൽ ശനിയുടെ ദോഷം വലിയ പ്രയാസങ്ങളാണ് മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുക. ശനിദശാകാലം കൂടുതൽ പരിഹാരങ്ങളും പ്രാർത്ഥനകളും ചെയ്യേണ്ടതുണ്ട്. ശനി ദോഷങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി ശാസ്താവിനെ ഭജിക്കുന്നതിലൂടെ സാധിക്കും.
 
ജ്യോതിഷത്തിൽ ശാസ്താവിനെ ശനിയുടെ അതിദേവതയായാണ് കണക്കാക്കുന്നത്. ശനി ദോഷം മാറുന്മതിന് ജന്മനക്ഷത്ര ദിവസങ്ങളിലും ശനിയാഴ്ചകളിലും ശാസ്താവിന്റെ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ക്ഷേത്രത്തിൽ കഴിയുന്നതും നല്ലതാണ്. 
 
ശനിയാഴ്ചകളിലെ ക്ഷേത്ര സന്ദർശന ദിവസം ഒരിക്കലൂണോ, ഉപവാസമോ അനുഷ്ടിക്കുന്നതാണ് ഉത്തമം. വിവാഹിതരായവർ പങ്കാളിയോടൊപ്പം ക്ഷേത്ര ദർശനം നടത്തുന്നതാണ് നല്ലത്. ശനിയാഴ്ചകളിൽ അയ്യപ്പ ക്ഷേത്രങ്ങളിൽ ശനിദോഷം അകറ്റുന്നതിനായുള്ള പ്രത്യേക വഴിപാടുകളിൽ പങ്കു ചേരുന്നതും നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍