പ്രണയം പ്രകടിപ്പിക്കാന്‍ എന്തുചെയ്യും?

PRO
വാലന്‍റൈന്‍സ് ദിനം എത്തിയിരിക്കുന്നു. സ്നേഹം ആഘോഷിക്കാനുള്ള സമയമാണിത്, സ്നേഹം പ്രകടിപ്പിക്കാനുള്ള ദിനം. കമിതാക്കള്‍ക്ക് സ്നേഹബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരു അവസരം. എന്ത് സമ്മാനമാണ് തന്‍റെ കമിതാവിന് നല്‍കുക എന്ന ചിന്തയിലായിരിക്കും എല്ലാവരും. കമിതാവിനെ അത്ഭുതപ്പെടുത്തുന്ന എന്ത് ഗിഫ്റ്റെങ്കിലും നല്‍കണമെന്നായിരിക്കും എല്ലാവരുടെയും മനസ്സില്‍... പൂക്കള്‍, ചോക്കളേറ്റ്, ബൊമ്മകള്‍, എന്തുമാകട്ടെ...

വാലന്‍റൈന്‍ ദിനത്തില്‍ നല്‍കാനായി മാത്രം തയ്യാറാക്കിയ ചില ഐടി ഉല്‍പ്പന്നങ്ങളെ പരിചയപ്പെടാം. ഇതെല്ലാം കമിതാക്കള്‍ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്...

എം എസ് ഐ വിന്‍ഡ് യു100

ഇപ്രാവശ്യത്തെ നിങ്ങളുടെ പ്രണയദിനം പിങ്ക് വര്‍ണ്ണത്തിന്‍റെതാകട്ടെ... നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പിങ്ക് ഇഷ്ടമല്ലെ? എങ്കില്‍ നിങ്ങളെ തേടി ഇതാ നല്ലൊരു ഗിഫ്റ്റ് വിപണിയില്‍ കാത്തിരിക്കുന്നു. പിങ്ക് നിറത്തില്‍ എം എസ് ഐ ഇറക്കിയ പുതിയ ലാപ്ടോപ് ശ്രദ്ധേയമാണ്. വിന്‍ഡ് യു 100 എന്ന് പേരിട്ടിരിക്കുന്ന് നോട്ട്ബുക്ക് 1 ജിബി റാമുള്ളതും 160 ജിബി ഹാര്‍ഡ് ഡ്രൈവ് ഉള്ളതുമാണ്. വിന്‍ഡോസ് എക്സ്പി ഹോം എഡിഷനാണ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഇന്‍സ്റ്റാല്‍ ചെയ്തിരിക്കുന്നത്. പിങ്ക് ലാപിന് ഏകദേശം 22,000 രൂപ വിലവരുമെന്നാണ്‍് കരുതുന്നത്. ആവശ്യമുള്ളവര്‍ക്ക് എം എസ് ഐയുടെ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

WD
മോസര്‍ ബെയര്‍ സിഡി

ചെമന്ന റോസില്‍ ഡിസൈന്‍ ചെയ്ത ഒരു സി ഡി സമ്മാനമായി നല്‍കിയാലോ, അതും മ്യൂസിക്. പ്രണയ ദിനത്തോട് അനുബന്ധിച്ച് മോസര്‍ ബെയര്‍ മ്യൂസിക് സി ഡി പുറത്തിറക്കുന്നു. ഒരു സിഡിയുടെ വില 22 രൂപയാണ്. പ്രണയദിന തീം അടിസ്ഥാനമാക്കി മനോഹരമായി അലങ്കരിച്ച കവറിലാണ് സിഡി പുറത്തിറക്കിയിരിക്കുന്നത്.

നോകിയ സൂപ്പര്‍നോവ സീരീസ്

ഈ പ്രണയദിനത്തില്‍ നോക്കിയയുടെ ഫാഷന്‍ ഫോണുകള്‍ എന്തൊക്കെയാണ്? എല്ലാ പ്രണയദിനത്തിലും നോകിയ പുറത്തിറക്കുന്നത് പോലെ ഈ പ്രണയദിനത്തിലും നോകിയ പുതിയ മോഡലുകള്‍ ഇറക്കുന്നുണ്ട്. 7210,7310,7510,7610 എന്നീ സീരിയല്‍ നമ്പരിലുള്ള നാല് മോഡല്‍ സെറ്റുകളാണ് ഇറക്കിയിരിക്കുന്നത്. വര്‍ണ്ണങ്ങള്‍ക്ക് പ്രധാന്യം നല്‍കി ഡിസൈന്‍ ചെയ്ത സെറ്റുകള്‍ ആര്‍ക്കും ഇഷ്ടപ്പെട്ടേക്കും. 7210 ല്‍ മോഡലില്‍ ജി എസ് എം, എഫ് എം, 2മെഗാപിക്സല്‍ ക്യാമറ, എസ് ഡി മെമ്മറി എന്നിവയെല്ലാം ഉണ്ട്.

സാംസങ്ങ് ഐ 8

ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ കമ്പനിയായ സാംസങ്ങ് ഈ പ്രണയദിനത്തെ വരവേല്‍ക്കുന്നത് പുതിയ ക്യാമറയുമായാണ്. ഐ എട്ട് പേരിട്ടിരിക്കുന്ന ക്യാമറ കറുപ്പ്, വൈറ്റ്, പിങ്ക്, ലൈറ്റ് നീല കളറുകളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ക്യാമറയ്ക്ക് ചുറ്റും മെറ്റലിക് സില്‍വര്‍ കൊണ്ടുള്ള വരയുമുണ്ട്. എട്ട് മെഗാപിക്സല്‍ സി സി ഡി, 3എക്സ് ലെന്‍സ് സൂം, 2.7 ഇഞ്ച് എല്‍ സി ഡി സ്ക്രീന്‍ എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്.

PRO
ആപ്പിള്‍ ഐപോഡ് നാനോ

നിങ്ങളുടെ കമിതാവ് ഒരു സംഗീത പ്രിയനാണോ? എങ്കില്‍ സമ്മാനം ഒരു ഐ പോഡ് തന്നെയാകട്ടെ. പ്രണയദിനത്തോടനുബന്ധിച്ച് ആപ്പിള്‍ പുതിയ തരം ഐ പോഡ് വിപണിയിലിറക്കിയിട്ടുണ്ട്.

ആപ്പിളിന്‍റെ പുതിയ ഐ പോഡ് ഓവല്‍ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ ചെറുതും മനോഹരവുമായ ഈ ഐ പോഡ് ഏവര്‍ക്കും ഇഷ്ടപ്പെട്ടേക്കും. 3.6x1.5x0.24 ഇഞ്ചാണ് ഇതിന്‍റെ മൊത്തം വലിപ്പം, തൂക്കം 36.8 ഗ്രാം. എട്ട് ജി ബി മുതല്‍ 16 ജി ബി ശേഖരണ ശേഷിയുള്ള ഉല്‍പ്പന്നങ്ങളാണ് ഈ പ്രണയ ദിനത്തില്‍ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്.

ഇ-കാര്‍ഡ്സ്

പരമ്പരാഗത കാര്‍ഡുകളില്‍ നിന്ന് ഒരു മാറ്റം വേണ്ടിയിരിക്കുന്നു, ഇതിനായുള്ള എല്ലാ ശ്രമവും നടത്തിയിരിക്കയാണ് ഗ്രീറ്റിംഗ്സ്.വെബ്ദുനിയ.കോം. അടക്കമുള്ള സൈറ്റുകള്‍. ഭാഷാ അടിസ്ഥാനത്തിലുള്ള സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് അയക്കാവുന്ന മനോഹരമായ നിരവധി കാര്‍ഡുകള്‍ ഇതില്‍ ലഭ്യമാണ്.