ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് ‘താല്‍ക്കാലിക ആശ്വാസം‘ മാത്രം പകര്‍ന്നു നല്‍കുന്നതാണെന്ന് സി.പി.ഐ സെക്രട്ടറി ഡി.രാജ ആരോപിച്ചു. ഭാവിയെ മുന്നില്ക്കണ്ടുക്കൊണ്ടുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഈ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സാമ്പത്തിക പരിഷ്കരണത്തിന്റെ സൂചന ബജറ്റ് നല്കുന്നു. ഇത് അപകടകരമാണ്. കര്‍ഷക വായ്പയുടെ മേലുള്ള നാലു ശതമാനം പലിശ വിഷയത്തെക്കുറിച്ച് ചിദംബരം മൌനം പാലിച്ചു. ദേശീയ കടാശ്വാസ കമ്മീഷന് സ്ഥാപിക്കണം‘; രാജ പറഞ്ഞു.
വ്യവസായ മേഖലയ്ക്കുള്ള കോര്‍പ്പറേറ്റ് നികുതിയിന്‍ മേല്‍ മാറ്റം വരുത്താതില് ഖേദമുണ്ടെന്ന് പ്രശസ്ത വ്യവസായി ലക്ഷി മിത്തല്‍ പറഞ്ഞു. അതേസമയം വ്യവസായ രംഗത്തിനു മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്പ്പിക്കാത്തതില് സന്തോഷമുണ്ടെന്നും മിത്തല്‍ പറഞ്ഞു.
ഇരു ചക്ര, മൂന്നു ചക്രവാഹനങ്ങളുടെ എക്സൈസ് നികുതി 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വെട്ടിക്കുറച്ചത് ഹീറോ ഹോണ്ട മോട്ടേഴ്സിന്റെ എം.ഡി. പവാന്‍ മുജ്ഞല് സ്വാഗതം ചെയ്തു. വലിയ കാറുകളുടെ വില കുറയ്ക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ് നടപടികള്‍ എടുക്കണമെന്ന് ഹ്യുണ്ടായ് കമ്പനി ആവശ്യപ്പെട്ടു.