പാലക്കാട് കോച്ച് ഫാക്ടറി

PTI
റയില്‍ ബജറ്റില്‍ കേരളത്തിന് ആശ്വാസം. പാലക്കാട് കോച്ച് ഫാക്ടറി അനുവദിച്ചു. ഇതിനായി ആയിരം കോടി രൂപ അനുവദിച്ചതായി റയില്‍‌വേ മന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചു.

നാല് പുതിയ ട്രെയിനുകളും കേരളത്തിന് അനുവദിച്ചു. വല്ലാര്‍പാടം റയില്‍‌വേ കണക്ടിവിറ്റി പാതയ്ക്ക് തുക വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്ത് നിന്നും ഇടപ്പള്ളിയിലേക്കുള്ളതാണ് ഈ പാത. പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ലാലുപ്രസാദ് യാദവ്.

പാലക്കാട് കോച്ച് ഫാക്ടറിക്കായി 1000 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ലാലു പ്രസാദ് യാദവ് അഭിനന്ദിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ഗരീബ് രഥ് ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്ന് ഡെറാഡൂണിലേക്കും അമൃതസറിലേക്കും പുതിയ തീവണ്ടിയും ലാലു അനുവദിച്ചു.

ഷൊര്‍ണ്ണൂ‍ര്‍-നിലമ്പൂര്‍ പ്രതിദിന പാസഞ്ചര്‍ തീവണ്ടി. ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ എക്പ്രസ് എറണാകുളം വരെ നീട്ടും. ഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ മൂന്നു ദിവസം ഓടിക്കും. 16.5438 പഴയ റയില്‍പ്പതകള്‍ നവീകരിക്കുമെന്നും ലാലു അറിയിച്ചു.

വെബ്ദുനിയ വായിക്കുക