കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും

KBJWD
രാജ്യത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. 2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഇടത്തരം, ചെറുകിട കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും. ബാങ്കുകളില്‍ നിന്നും 2007 മാര്‍ച്ച് 31 വരെ എടുത്തിട്ടുള്ള കാ‍ര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുന്നത്. രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുകയെന്നും ചിദംബരം അറിയിച്ചു.

കാര്‍ഷിക കടങ്ങള്‍ മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതാണ് ഈ പ്രഖ്യാപനം. ജൂണ്‍ മാസത്തോടെ കടങ്ങള്‍ എഴുതിത്തള്ളുന്ന ജോലികള്‍ പൂര്‍ത്തിയാകും. രാജ്യത്തെ മൊത്തം ബാങ്ക് വായ്പയുടെ നാല് ശതമാനമാണ് ഇത്തരത്തില്‍ എഴുതിത്തള്ളുക.

വന്‍‌കിട കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ ഒറ്റത്തവണ തിര്‍പ്പാക്കലിലൂടെ പരിഹരിക്കും. വായ്പയുടെ 75 ശതമാനം മാത്രം തിരിച്ചടച്ചാല്‍ മതിയാവും.

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം

വെബ്ദുനിയ വായിക്കുക