ഇന്ത്യന്‍ റയില്‍വേയുടെ മൊത്തം വരുമാനത്തില്‍ 65 ശതമാനവും ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനമാണ് റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. ചൊവ്വാഴ്ച റയില്‍വേ ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവു കൂടിയായ ഇന്ത്യന്‍ റയില്‍വേയുടെ ഇത്തവണത്തെ ബജറ്റില്‍ യാത്രക്കൂലി ഇനത്തില്‍ ഗണ്യമായ കുറവും വരുത്താന്‍ ലാലുവിനു കഴിഞ്ഞു. റയില്‍വേയുടെ വരുമാനത്തില്‍ യാത്രക്കൂലി വരുമാനം കേവലം 26 ശതമാനം മാത്രമാണ്.
റയില്‍വേയുടെ വരുമാനത്തിലെ ഓരോ രൂപയില്‍ നിന്നും 26 പൈസ വീതം തൊഴിലാളികള്‍ക്കുള്ള ശമ്പളമായാണ് നല്‍കുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് 11 പൈസയും. ഇന്ധന ചെലവായി 17 പൈസയും നല്‍കുന്നുണ്ട്.