Budget2021: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സെൻസസ് നടപ്പിലാക്കും

തിങ്കള്‍, 1 ഫെബ്രുവരി 2021 (13:48 IST)
രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ഡിജിറ്റൽ സെൻസസിനായി 3,726 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
 
ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടി. ഗവേഷണപദ്ധതികൾക്കായി 50,000 കോടി. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സഹിപ്പിക്കാൻ 1,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍