കവിത കൌശിക് പറയുന്നു, നമ്മുടെ ശരീരം എങ്ങനെയോ അങ്ങനെ തന്നെ തുറന്നുകാണിക്കൂ...

ബുധന്‍, 16 മെയ് 2018 (17:42 IST)
ടി വി താരം കവിത കൌശിക് തന്‍റെ അഭിപ്രായങ്ങള്‍ എന്നും തുറന്നുപറയുന്ന ഒരാളാണ്. ഇപ്പോള്‍ ശരീരപ്രദര്‍ശനത്തെപ്പറ്റിയും കവിതയ്ക്ക് തന്‍റേതായ അഭിപ്രായമുണ്ട്.
 
ഒരു പെര്‍ഫെക്‍ട് മോഡലിന്‍റെ ശരീരം പോലെയുള്ള ശരീരമാണെങ്കില്‍ മാത്രമേ അത് പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നുണ്ടോ എന്നാണ് കവിത ചോദിക്കുന്നത്.
 
നിങ്ങളുടെ ശരീരം എങ്ങനെയാണോ അങ്ങനെ തന്നെ പ്രദര്‍ശിപ്പിക്കാനുള്ള തന്‍റേടം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്ന അഭിപ്രായമാണ് കവിതയ്ക്ക്.
 
ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സ്ത്രീകള്‍ മടിക്കുന്നതിന് ഒരു കാരണം ശരീരത്തിലെ വടുക്കള്‍, പാടുകള്‍, തടിച്ച ശരീരപ്രകൃതി എന്നിവയൊക്കെയാവാം എന്നാണ് കവിത പറയുന്നത്.
 
സ്വന്തം ശരീരത്തിന്‍റെ കുറവുകളെക്കുറിച്ച് വ്യാകുലപ്പെടാതെ ആ കുറവുകളെ ആഘോഷിക്കാനാണ് കവിത ആഹ്വാനം ചെയ്യുന്നത്.
 
ഭംഗിയില്ലാത്ത ശരീരമാണെന്ന വ്യഥയില്‍ സ്വയം ഒതുങ്ങി ജീവിക്കുന്ന സ്ത്രീകള്‍ക്ക് കവിത കൌശിക്കിന്‍റെ വാക്കുകള്‍ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍