ബിഗ് ബോസിന്റെ ഇന്നത്തെ എപ്പിസോഡിനെ കുറിച്ചുള്ള പ്രൊമോയിലാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് പറയുന്നത്. ' ഇതൊരു പ്രധാന അറിയിപ്പാണ്. നിങ്ങളില്‍ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു തരത്തിലുള്ള ആശയവിനിമയവും എന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകില്ല. സീസണ്‍ സെവന്‍ ഇവിടെ വെച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്,' എന്നാണ് ബിഗ് ബോസ് മത്സരാര്‍ഥികളോടു പറയുന്നത്.
ഇതിനുപിന്നില്‍ എന്താണ് കാരണമെന്ന് പ്രേക്ഷകര്‍ക്ക് പിടികിട്ടിയിട്ടില്ല. ഷോ നിര്‍ത്തിവെച്ചിട്ടില്ലെന്നും മത്സരാര്‍ഥികള്‍ക്കു ബിഗ് ബോസ് നല്‍കുന്ന പണിയായിരിക്കും ഇതെന്നും പ്രേക്ഷകര്‍ കരുതുന്നു. എന്തായാലും ഈ പ്രൊമോ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഇന്ന് രാത്രിയിലെ എപ്പിസോഡില്‍ അറിയാന്‍ സാധിക്കും.